Jump to content

പ്ലൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലൂട്ടോ (⯓)
2015 ജൂലൈ 13ന് ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം എടുത്ത പ്ലൂട്ടോയുടെ ചിത്രം
കണ്ടെത്തൽ
കണ്ടെത്തിയത്Clyde W. Tombaugh
കണ്ടെത്തിയ തിയതിFebruary 18 1930
വിശേഷണങ്ങൾ
MPC designation134340 Pluto
dwarf planet,
TNO,
plutoid,
and KBO
AdjectivesPlutonian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം7,375,927,931 km
49.30503287 AU
ഉപസൗരത്തിലെ ദൂരം4,436,824,613 km
29.65834067 AU
5,906,376,272 km
39.48168677 AU
എക്സൻട്രിസിറ്റി0.24880766
90,613.3055 day
248.09 yr
366.73 day
4.666 km/s
ചെരിവ്17.14175°
11.88° to Sun's equator
110.30347°
113.76329°
Known satellites4
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
1,195 km[1]
0.19 Earths
1.795×107 km²
0.033 Earths
വ്യാപ്തം7.15×109 km³
0.0066 Earths
പിണ്ഡം(1.305 ± 0.007)×1022 kg[2]
0.0021 Earths
ശരാശരി സാന്ദ്രത
2.03 ± 0.06 g/cm³[2]
0.58 m/s²
0.059 g
1.2 km/s
−6.387230 day
6 d 9 h 17 m 36 s
Equatorial rotation velocity
47.18 km/h
119.591 ± 0.014° (to orbit)[2][3]
North pole right ascension
133.046 ± 0.014°[2]
North pole declination
-6.145 ± 0.014°[2]
അൽബിഡോ0.49–0.66 (varies by 35%)[4][1]
ഉപരിതല താപനില min mean max
Kelvin 33 K 44 K 55 K
up to 13.65 (mean is 15.1)[1]
−0.7[5]
0.065" to 0.115"[1][6]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
0.30 Pa (summer maximum)
ഘടന (വ്യാപ്തമനുസരിച്ച്)nitrogen, methane

സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ്‌ പ്ലൂട്ടോ. (ചിഹ്നങ്ങൾ: ⯓[7] ഉം ♇.[8]) കൈപ്പർ വലയത്തിൽ ആദ്യമായി ��ണ്ടെത്തിയ പദാർത്ഥമാണ് പ്ലൂട്ടോ. 1930-ൽ അമേരിക്കകാരനായ ക്ലൈഡ്‌ ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്. കുള്ളൻ ഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് പ്ലൂട്ടോക്കുള്ളത്. പാറകളും ഐസുമാണ് ഇതിൽ പ്രധാനമായുമുള്ളത്[9]. ചന്ദ്രന്റെ വലിപ്പത്തിന്റെ മൂന്നിലൊന്നും പിണ്ഡത്തിന്റെ ആറിലൊന്നും മാത്രമാണിതിനുള്ളത്. സൂര്യനുമായുള്ള പ്ലൂട്ടോയുടെ അകലം ഏറ്റവും അടുത്തു വരുമ്പോൾ 30 ജ്യോതിർമാത്രയും ഏറ്റവും അകലെയാവുമ്പോൾ 49 ജ്യോതിർമാത്രയുമാണ്. ഇതു കാരണം ചില കാലങ്ങളിൽ പ്ലൂട്ടോ നെപ്റ്റ്യൂണിന്റെ പരിക്രമണപഥത്തിനകത്താകും. പ്ലൂട്ടോയെ 2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും , കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planet) പട്ടികയിലേക്ക് തരം താഴ്ത്തുകയുണ്ടായി

2015 ജൂലൈ 14-ന് ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം പ്ലൂട്ടോയുടെ 12,500 കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി. ഇത് ഭൂമിയിലേക്കയച്ച വിവരങ്ങൾ പൂർണ്ണമായും വിശകലനം ചെയ്യാൻ 16 മാസങ്ങൾ എടുക്കും. ഇതു വിശകലനം ചെയ്യുന്ന മുറക്ക് പ്ലൂട്ടോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടും.[10]

അടിസ്ഥാനവിവരങ്ങൾ

[തിരുത്തുക]
പ്ലൂട്ടോയുടെ ഭൂപടം. ന്യൂ ഹൊറൈസൺസ് നൽകിയ വിവരങ്ങൾ ഉപയോഗിച്ചു തയ്യാറാക്കിയത്.

1930-ലാണ് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. സൂര്യനിൽ നിന്ന് ശരാശരി 590 കോടി കിലോമീറ്റർ അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം കൈപ്പർ വലയം എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ സൂര്യനെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി നെപ്റ്റ്യൂണിനോടടുത്ത് വരും.

പ്ലൂട്ടോയ്ക്ക്‌ 5 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഷാരോൺ, നിക്സ്‌, ഹൈഡ്ര, കെർബറോസ്, സ്റ്റൈക്സ് എന്നിവ‌[11]. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്‌. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക ദ്വന്ദ്വ ഗ്രഹം ആയി മാറും പ്ല്യൂട്ടോയും ഷാരോണും.

248 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.

നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യമാണ് ന്യൂ ഹൊറൈസൺസ്[12]

കണ്ടെത്തൽ

[തിരുത്തുക]

1840 ഉർബേയ് ലെ വെര്യെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് കണ്ടെത്തുന്നതിനു മുമ്പേ തന്നെ നെപ്റ്റ്യൂണിന്റെ സ്ഥാനം പ്രവചിച്ചത്. യുറാനസ്സിന്റെ ഭ്രമണപഥത്തിലെ ചില ക്രമക്കേടുകൾ വിശകലനം ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഈ നിഗമനത്തിലെത്താൻ കഴിഞ്ഞത്.[13] പിൽക്കാല നിരീക്ഷണങ്ങളിൽ നിന്ന് നെപ്റ്റ്യൂണിനുമപ്പുറത്ത് മറ്റൊരു ഗ്രഹമുണ്ടാവാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വന്നു.

1906ൽ പെർസിവൽ ലോവൽ ഒമ്പതാമത്തെ ഗ്രഹം കണ്ടെത്തുന്നതിനുള്ള ഒരു ദൗത്യത്തിനു തുടക്കം കുറിച്ചു. (അരിസോണയിലെ ലോവൽ ഒബ്സർവേറ്ററി ഇദ്ദേഹം സ്ഥാപിച്ചതാണ്). "പ്ലാനറ്റ് എക്സ്" എന്നാണ് ഈ ദൗത്യത്തിന് അദ്ദേഹം പേര് നൽകിയത്.[14] 1909ൽ ലോവലും വില്യം എഛ്. പിക്കറിങും ചേർന്ന് ഈ ഗ്രഹത്തെ കണ്ടെത്താൻ സാദ്ധ്യതയുള്ള സ്ഥാനങ്ങളെ കുറിച്ച് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി.[15] 1906ൽ മരിക്കുന്നതു വരേയും ലോവൽ തന്റെ അന്വേഷണം തുടർന്നെങ്കിലും പ്ലൂട്ടോയെ കണ്ടെത്തുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. യഥാർത്ഥത്തിൽ 1915 മാർച്ച് 19 ഏപ്രിൽ 7 തിയ്യതികളിൽ അദ്ദേഹം എടുത്ത ഫോട്ടോഗ്രാഫുകളിൽ പ്ലൂട്ടോയുടെ വളരെ മങ്ങിയ ചിത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇതു തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.[15][16]

1929ൽ ഈ ദൗത്യം ക്ലൈഡ് ടോംബാഗ് എന്ന യുവശാസ്ത്രജ്ഞനിലെത്തി.[17] രാത്രികാല ആകാശത്തിന്റെ ചിത്രങ്ങളെടുത്തു പരിശോധിച്ചുകൊണ്ടായിരുന്നു ടോംബാഗിന്റെ പഠനം. ഈ ഫോട്ടോഗ്രാഫുകളിലെ ഖഗോളവസ്തുക്കളുടെ സ്ഥാനചലനങ്ങളും തിളക്കവ്യതിയാനങ്ങളും അദ്ദേഹം പഠനത്തിനു വിധേയമാക്കി.1930 ഫെബ്രുവര 18ന് ജനുവരി 23, 29 തിയ്യതികളിലെ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടയിൽ ഒരു വസ്തുവിന്റെ സവിശേഷമായ സ്ഥാനചലനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പിന്നീട് കൂടുതൽ ചിത്രങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഇതിന്റെ ആധികാരികത ഉറപ്പുവരുത്തി. 1930 മാർച്ച് 13-ന് ഈ കണ്ടെത്തൽ ഹാർവാർഡ് കോളെജ് ഓബ്സർവേറ്ററിയെ ഒരു ടെലിഗ്രാമിലൂടെ അറിയിച്ചു.[17]

പുതിയ ഗ്രഹത്തിന്റെ കണ്ടെത്തൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. അടുത്ത ഘട്ടം ഇതിനൊരു പേരു നൽകുക എന്നതാണ്. ഇതിനായി ആയിരത്തിലേറെ നിർദ്ദേശങ്ങളാണ് ലോയൽ ഓബ്‌സർവേറ്ററിക്കു ലഭിച്ചത്.[18] വെനീഷ്യ ബർണി എന്ന സ്ക്കൂൾ വിദ്യാർത്ഥിയാണ് ഗ്രീക്ക് ഇതിഹാസത്തിലെ പാതാള ദേവനായ പ്ലൂട്ടോയുടെ പേര് നിർദ്ദേശിച്ചത്.[19] ഗ്രീക്ക് ഇതിഹാസ കഥകളിൽ വളരെയേറെ തൽപരയായിരുന്ന ബർണി ഓക്സ്ഫഡ് സർവ്വകലാശാലയിലെ ലൈബ്രേറിയനായിരുന്ന മുത്തച്ഛൻ മുഖാന്തരം ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഹെർബർട്ട് ഹാൾ ടെർണറിനെ അറിയിക്കുന്നയും അദ്ദേഹം ഇത് അമേരിക്കയിലെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തു.[19]

പ്ലൂട്ടോയും ഷാരോണും. ന്യൂ ഹൊറൈസൺസ് എടുത്ത ചിത്രം.

മൂന്നു പേരുകളാണ് ലോവൽ ഓബ്സർവേറ്ററി അവസാന പരിഗണനക്കായി തെരഞ്ഞെടുത്തത്. മിനർവ, ക്രോണസ്, പ്ലൂട്ടോ എന്നിവയായിരുന്നു അവ. ഈ പേരുകൾ വോട്ടിനിടുകയും പ്ലൂട്ടോ എന്ന പേര് തെരഞ്ഞെടുക്കുകയുമാണുണ്ടായത്. വോട്ടെടുപ്പിൽ എല്ലാ വോട്ടുകളും പ്ലൂട്ടോക്കു ലഭിച്ചു എന്നതും ഒരു പ്രത്യേകതയാണ്.[20] അങ്ങനെ 1924മാർച്ച് 30ന് പ്ലൂട്ടോ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു..[21] [22] 1930 മെയ് 1-ന് പുതിയ ഗ്രഹത്തിന്റെ പേർ പ്രഖ്യാപിച്ചു.[19] ഈ പേരു നിർദ്ദേശിച്ച വെനീഷ്യ ബർണിക്ക് 5പവൻ സമ്മാനമായി നൽകുകയും ചെയ്തു.[19]

ഈ പേര് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയ ഒരു കാരണം PLUTO എന്നതിലെ ആദ്യത്തെ രണ്ടക്ഷരം Percival Lowell എന്നതിനെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ രണ്ടക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് പ്ലൂട്ടോയുടെ ജ്യോതിശാസ്ത്ര ചിഹ്നം (♇) രൂപപ്പെടുത്തിയത്.[23]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 D. R. Williams (September 7, 2006). "Pluto Fact Sheet". NASA. Retrieved 2007-03-24.
  2. 2.0 2.1 2.2 2.3 2.4 M. W. Buie, W. M. Grundy, E. F. Young, L. A. Young, S. A. Stern (2006). "Orbits and photometry of Pluto's satellites: Charon, S/2005 P1, and S/2005 P2". Astronomical Journal. 132: 290. doi:10.1086/504422. arΧiv:astro-ph/0512491.{{cite journal}}: CS1 maint: multiple names: authors list (link)
  3. Based on the orientation of Charon's orbit, which is assumed the same as Pluto's spin axis due to the mutual tidal locking.
  4. Dwarf Planet Pluto
  5. "JPL Small-Body Database Browser: 134340 Pluto". Retrieved 2008-06-12.
  6. Based on geometry of minimum and maximum distance from Earth and Pluto radius in the factsheet
  7. JPL/NASA (2015-04-22). "What is a Dwarf Planet?". Jet Propulsion Laboratory. Retrieved 2022-01-19.
  8. John Lewis, ed. (2004). Physics and chemistry of the solar system (2 ed.). Elsevier. p. 64.
  9. Pluto and Charon : ice worlds on the ragged edge of the solar system-Alan Stern; Jacqueline Mitton-:Wiley-VCH. ISBN 3-527-40556-9
  10. ചിത്രമെത്തി; പ്ലൂട്ടോയിൽ പർവ്വതനിരകളും-മാതൃഭൂമി[1] Archived 2015-07-17 at the Wayback Machine.
  11. പ്ലൂട്ടോക്ക് ഇനി അഞ്ച് ചന്ദ്രന്മാർ-എൻ.എസ്.അരുൺകുമാർ[2]
  12. മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
  13. Croswell, Ken (1997). Planet Quest: The Epic Discovery of Alien Solar Systems. New York: The Free Press. p. 43. ISBN 978-0-684-83252-4. {{cite book}}: Invalid |ref=harv (help)
  14. Tombaugh, Clyde W. (1946). "The Search for the Ninth Planet, Pluto". Astronomical Society of the Pacific Leaflets. 5: 73–80. Bibcode:1946ASPL....5...73T.
  15. 15.0 15.1 Hoyt, William G. (1976). "W. H. Pickering's Planetary Predictions and the Discovery of Pluto". Isis. 67 (4): 551–564. doi:10.1086/351668. JSTOR 230561.
  16. Littman, Mark (1990). Planets Beyond: Discovering the Outer Solar System. Wiley. p. 70. ISBN 0-471-51053-X.
  17. 17.0 17.1 Croswell 1997, p. 50.
  18. Rao, Joe (11 March 2005). "Finding Pluto: Tough Task, Even 75 Years Later". Space.com. Retrieved 8 September 2006.
  19. 19.0 19.1 19.2 19.3 Rincon, Paul (13 January 2006). "The girl who named a planet". BBC News. Retrieved 12 April 2007.
  20. Croswell 1997, pp. 54–55.
  21. "The Trans-Neptunian Body: Decision to call it Pluto". The Times. 27 May 1930. p. 15.
  22. "Name Pluto Given to Body Believed to Be Planet X". The New York Times. Associated Press. 25 May 1930. p. 1. ISSN 0362-4331. Pluto, the title of the Roman gods of the region of darkness, was announced tonight at Lowell Observatory here as the name chosen for the recently discovered trans-Neptunian body, which is believed to be the long-sought Planet X.
  23. "NASA's Solar System Exploration: Multimedia: Gallery: Pluto's Symbol". NASA. Archived from the original on 2006-10-01. Retrieved 29 November 2011.
സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=പ്ലൂട്ടോ&oldid=4013074" എന്ന താളിൽനിന്ന് ശേഖരിച്ചത്