പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ
വിഭാഗം | Digital Journalism |
---|---|
ലഭ്യമായ ഭാഷകൾ | English, Assamese, Urdu, Telugu, Hindi, Malayalam, Kannada, Marathi, Bengali, Tamil |
ഉടമസ്ഥൻ(ർ) | CounterMedia Trust |
സംശോധകൻ(ർ) | Palagummi Sainath |
യുആർഎൽ | ruralindiaonline |
വാണിജ്യപരം | No |
ആരംഭിച്ചത് | Dec 24, 2014 |
ഇന്ത്യയിലെ ഡിജിറ്റൽ പത്രപ്രവർത്തന വേദിയാണ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (People's Archive of Rural India -PARI /ˈpɑːri/). മുതിർന്ന പത്രപ്രവർത്തകനായ പലഗുമ്മി സായിനാഥ് സ്ഥാപിച്ച പരി (PARI) സന്നദ്ധപ്രവർത്തകർ നടത്തുന്ന ഒരു ഗ്രാമീണ പത്രപ്രവർത്തന വേദിയാണ്. [1][2] ഇന്ത്യയിലും പുറത്തുമുള്ള ആയിരത്തിലധികം സന്നദ്ധപ്രവർത്തകരുള്ള പരി ഗ്രാമീണ തൊഴിൽ, ജീവിതം എന്നിവയിൽ ഊന്നി പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും ഉൾപ്പെടെ 10 ഭാഷകളിൽ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ രീതിയാണ് പരിയ്ക്ക് ഉള്ളത്. ഈ ഉള്ളടക്കങ്ങൾ സന്നദ്ധ പ്രവർത്തകർ പരിശോധിക്കുകയും പരിഭാഷ ചെയ്യുകയും ചെയ്യുന്നു. ഓൺലൈൻ ഫോട്ടോ ജേർണലിസത്തിനുള്ള ഇടം എന്ന നിലയിൽ പരി തൊഴിൽ പരവും ഭാഷാപരവും നരവംശശാസ്ത്രപരവുമായ വൈവിദ്ധ്യങ്ങളുടെ ശേഖരമാണ്.[3][4]
അവാർഡുകൾ
[തിരുത്തുക]- 2016 മാർച്ച് 18 ന്, പരി ഫെലോ ആയിരുന്ന പുരുഷോത്തം താക്കുർ, ലാഡ്ലി മീഡിയ ആന്റ് അഡ്വർടൈസിങ് അ��ാർഡ്: ബെസ്റ്റ് ഇൻവെസ്റ്റിഗീവ് സ്റ്റോറി അവാർഡ് നേടി. പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള തന്റെ റിപ്പോർട്ടിനായിരുന്നു അവാർഡ്.
- നിധി കാമത്തും കെയ വാസ്വണിയും ചേർന്ന് "വീവ്സ് ഓഫ് മഹേശ്വർ" എന്ന ചിത്രത്തിന് അറുപത്തിയഞ്ചാം ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഏറ്റവും മികച്ച പ്രമോഷണൽ ഫിലിം അവാർഡായി സിൽവർ ലോട്ടസ് (രജത് കമല) ലഭിച്ചു.
- 2016 ജൂൺ 23 ന് ഗ്രാമീണ ഇൻഡ്യ രേഖപ്പെടുത്താനും രേഖപ്പെടുത്താനും ഉള്ള പ്രഫുൽ ബിദ്വായി മെമ്മോറിയൽ അവാർഡ് പരിക്ക് ലഭിച്ചു.
അവലംബങ്ങൾ
[തിരുത്തുക]"People's Archive of Rural India (PARI) gets the First Praful Bidwai Memorial Award". South Asia Citizens Web. Archived from the original on 2019-03-26. Retrieved 2019-03-26.
- ↑ "Collecting the stories and faces that might otherwise be forgotten". Al Jazeera.
- ↑ "Sainath's PARI to focus on rural India, narrate untold stories of everyday lives". First Post.
- ↑ "Documenting India's Villages Before They Vanish". The Atlantic.
- ↑ "What is special about Investigative Journalism?".