Jump to content

പി. ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ബാലൻ
കേരള നിയമസഭാംഗം
ഓഫീസിൽ
1987–1996
മുൻഗാമിഇ. പത്മനാഭൻ
പിൻഗാമിഗിരിജാ സുരേന്ദ്രൻ
മണ്ഡലംശ്രീകൃഷ്ണപുരം
കേരള നിയമസഭാംഗം
ഓഫീസിൽ
1977–1979
മുൻഗാമിപി. പി. കൃഷ്ണൻ
പിൻഗാമിവി. സി. കബീർ
മണ്ഡലം ഒറ്റപ്പാലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-09-20)20 സെപ്റ്റംബർ 1930
ബ്രിട്ടീഷ് ഇന്ത്യ
മരണം6 ഓഗസ്റ്റ് 2004(2004-08-06) (പ്രായം 73)
കോയമ്പത്തൂർ, തമിഴ്നാട്
പങ്കാളിഎ.വി. ഭാരതി
കുട്ടികൾ3

ഇന്ത്യയിലെ കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരനായിരുന്നു പി. ബാലൻ (20 സെപ്റ്റംബർ 1930 - 8 ജൂൺ 2004). 5 ആം കേരള നിയമസഭയിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തെയും 8, 9 നിയമസഭകളിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെയും അദ്ദേഹം പ്രതിനിധീകരിച്ചു.

ജീവചരിത്രം

[തിരുത്തുക]

എൻ.ശങ്കരൻ നായരുടെ മകനായി 1930 സെപ്റ്റംബർ 20-നാണ് പി.ബാലൻ ജനിച്ചത്. [1] കുട്ടിക്കാലത്ത്, ദാരിദ്ര്യം കാരണം കുടുംബം അദ്ദേഹത്തെ ഒരു മരം മുറിക്കുന്ന കമ്പനിയിൽ ജോലിക്ക് അയച്ചു. [2] എന്നാൽ അതിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം പിന്നീട് തയ്യൽ തൊഴിലാളിയായി ജോലി തുടങ്ങി.[2]

ബാലനും ഭാര്യ എ വി ഭാരതിക്കും രണ്ട് പെൺമക്കളുണ്ട്.[1] 2004 ജൂൺ 8-ന് കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമെന്ന നിലയിൽ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സെക്രട്ടറിയായും ബാലൻ പ്രവർത്തിച്ചു.[1] ഇന്ത്യൻ കോഫി ബോർഡ് അംഗം, ഐഎൻടിയുസി പ്രസിഡന്റ്, ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.[1]

അഞ്ചാം കേരള നിയമസഭയിൽ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തെയും 8, 9 കേരള നിയമസഭകളിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെയും ബാലൻ പ്രതിനിധീകരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 "Members - Kerala Legislature". www.niyamasabha.org.
  2. 2.0 2.1 ബാബു, എസ് ജഗദീഷ് (2020-06-10). "കാലത്തെ തോൽപ്പിച്ച പി.ബാലൻ". exclusivedaily news (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-05-12.
"https://ml.wikipedia.org/w/index.php?title=പി._ബാലൻ&oldid=3980379" എന്ന താളിൽനിന്ന് ശേഖരിച്ചത്