Jump to content

പി.വി. കൃഷ്ണവാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം, എന്നീ മാസികൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യർ( ജ:1887 മെയ് 27- മ:1958 നവം :18).ചെറുകുളപ്രത്ത് ത്രിവിക്രമൻ നമ്പൂതിരിയും, കുട്ടിവാരസ്യാരുമായിരുന്നു മാതാപിതാക്കൾ.

പത്രപ്രവർത്തന രംഗത്ത്

[തിരുത്തുക]

കവനകൗമുദി, ഭൂഉടമകൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടിയും അദ്ദേഹമെഴുതിയിരുന്നു. മലയാള ഭാഷയിലെ ആദ്യത്തെ വിശേഷാൽ പതിപ്പായ ഭാഷാവിലാസം പ്രസിദ്ധീകരിച്ചതും പ്രീപബ്ലിക്കേഷൻ സമ്പ്രദായം ആദ്യം അവതരിപ്പിച്ചതും കൃഷ്ണവാര്യരായിരുന്നു. [1]


അവലംബം

[തിരുത്തുക]
  1. പത്രചരിത്രത്തിലെ ഓർമ്മച്ചിത്രങ്ങൾ-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.2006 പേജ്.122,123.

പുറംകണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.വി._കൃഷ��ണവാര്യർ&oldid=2095871" എന്ന താളിൽനിന്ന് ശേഖരിച്ചത്