Jump to content

പി.ടി. മോഹനകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എട്ടാം കേരള നിയമസഭയിലെ ഒരംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള നേതാവുമായിരുന്നു പി.ടി. മോഹനകൃഷ്ണൻ എന്ന പറക്കുളങ്ങര താഴത്തേൽ മോഹന കൃഷ്ണൻ. പൊന്നാനി നിയമസഭ മണ്ഡലത്തിൽ നിന്ന് 1987 ൽ അദ്ദേഹം നിയമസഭംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസവം ബോർഡിന്റെയും സംസ്ഥാന ബാംബൂ കോര്പറേഷന്റെയും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. [1]

ജീവിതരേഖ

[തിരുത്തുക]

കെ.പി. ഗോവിന്ദമേനോന്റെയും പി.ടി. അന്നപൂർണേശ്വരിയുടെയും മകനായി 1935 മാർച്ച് 27-ന് പൊന്നാനിയിൽ വച്ച് ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചു. 1965-ൽ ഇരുപത്തിയേഴാം വയസിൽ എഐസിസി അംഗമായ മോഹനകൃഷ്‌ണൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആക്‌ടിങ് പ്രസിഡന്റും വൈസ്പ്രസിഡന്റുമായിട്ടുണ്ട്. 1987-ൽ ഇമ്പിച്ചിബാവയെ പരാജയപ്പെടുത്തി പൊന്നാനിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസവം ബോർഡിന്റെ ചെയർമാനായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ചൈതന്യം, അഗ്നിദേവൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2]. പൊന്നാനിക്കടുത്തുള്ള എരമംഗലത്തായിരുന്നു അദ്ദേഹം സ്ഥിരതാമസമാക്കിയത്. ഭാര്യ നളിനി മോഹനകൃഷ്ണൻ. മൂന്ന് പെൺമക്കളും രണ്ട് ആണ്മക്കളും. ആശ രാമചന്ദ്രൻ, ഹേമ മോഹൻകുമാർ, സിന്ധു ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പെണ്മക്കൾ. മൂത്ത മകൻ സുധീർ മരണമടഞ്ഞു. രണ്ടാമത്തെ മകൻ അജയ് മോഹൻ കോൺഗ്രസ്സ് നേതാവാണ്. 2020 ജനുവരി 10-ന് എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  1. Kerala, Niyamasabha. "P. T. Mohana Krishnan". niyamasabha.org. niyamasabha. Retrieved 8 നവംബർ 2020.
  2. ലേഖകൻ, സ്വന്തം. "മുൻ എംഎൽഎ പി.ടി. മോഹനകൃഷ്ണൻ അന്തരിച്ചു". manoramaonline.com. Manorama. Archived from the original on 2021-08-06. Retrieved 8 നവംബർ 2020. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പി.ടി._മോഹനകൃഷ്ണൻ&oldid=4084417" എന്ന താളിൽനിന്ന് ശേഖരിച്ചത്