Jump to content

പിത്തരസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bile (yellow material) in a liver biopsy in the setting of bile stasis, i.e. cholestasis. H&E stain
Action of bile salts in digestion

കരൾ സ്രവിക്കുന്ന ദഹനരസമാണ് പിത്തം അഥവാ പിത്തരസം (ബൈൽ). ഇരുണ്ട പച്ചനിറമോ മഞ്ഞ കലർന്ന ബ്രൗൺ നിറമോ ഉള്ള ഈ സ്രവം ചെറുകുടലിൽ വച്ച് കൊഴുപ്പുകളുടെ ദഹനത്തിന് സഹായിക്കുന്നു. കരൾ സ്രവിക്കുന്ന ഈ ദ്രാവകം ഗാൾ ബ്ലാഡർ എന്ന പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ചെറുകുടലിലേയ്ക്ക് ഇവ സ്രവിക്കപ്പെടുന്നു. ബൈൽ അമ്ലങ്ങൾ, കൊളസ്ട്രോൾ, ഫോസ്ഫോലിപ്പിഡ്, ബിലിറൂബിൻ എന്നിവയാണ് ഇതിലെ പ്രധാനതന്മാത്രകൾ.[1]

ഘടകങ്ങൾ

[തിരുത്തുക]
  • ജലം: 85%
  • ലവണങ്ങൾ: 10%
  • ശ്ലേഷ്മവും വർണ്ണകങ്ങളും: 3%
  • കൊഴുപ്പ്: 1%
  • അകാർബണിക ലവണങ്ങൾ: 0.7%
  • കൊളസ്ട്രോൾ: 0.3%[2]

ഉത്പാദനം

[തിരുത്തുക]

ഹെപ്പാറ്റോസൈറ്റുകൾ എന്നറിയപ്പെടുന്ന കരൾ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന പിത്തരസം ബൈൽ കാനലിക്കുലൈ എന്ന കനാലുകളിലൂടെ കടന്ന് ചെറുതും വലുതുമായ പിത്തക്കുഴലുകളിലെത്തുന്നു.[3] കൂടിയ അ���വിൽ ബൈൽ അമ്ലങ്ങളും കൊളസ്ട്രോളും കാർബണിക തൻമാത്രകളും ഇതിലുണ്ടാകും. പിത്തക്കുഴലുകളിലൂടെ ഒഴുകുമ്പോൾ ബൈകാർബണേറ്റുകൾ അടങ്ങിയ ജലമയദ്രവം കൂടികലർത്തപ്പെടുന്നു. കുതിരകളിലും എലികളിലും പിത്തസഞ്ചികളില്ലാത്തതിനാൽ അവയൊഴികെ മനുഷ്യനുൾപ്പെടെയുള്ള സസ്തനികളിലെല്ലാം പിത്തരസം പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു.[4] ആവശ്യാനുസരണം പിത്തസഞ്ചിയിലേയ്ക്ക് സ്രവിക്കപ്പെടുന്ന പിത്തരസം അവിടെനിന്ന് പക്വാശയത്തിലേയ്ക്ക് ഹെപ്പാറ്റോപാൻക്രിയാറ്റിക് സ്ഫിങ്‌ക്ടർ അഥവാ സ്ഫിങ്‌ക്ടർ ഓഫ് ഓഡി എന്ന ക്രമീകരണത്തിലൂടെ പ്രവേശിക്കുന്നു.

സ്രവണം

[തിരുത്തുക]

പക്വാശയത്തിലെത്തുന്ന ഫാറ്റിആസിഡുകളാണ് പിത്തരസസ്രവണത്തിന് കാരണമാകുന്നത്. [5] ഈ ഘട്ടത്തിൽ ചില അന്തസ്രാവി ഗ്രന്ഥികൾ സ്രവിക്കുന്ന കോൾസിസ്റ്റോകിനിൻ എന്ന ഹോർമോൺ പിത്തസഞ്ചിയുടെ ഭിത്തിയിലെ പേശികളെ ഉദ്ദീപിപ്പിച്ച് പിത്തരസസ്രവണത്തിന് കാരണമാകുന്നു. പ്രായപൂർത്തിയായ ഒരാൾ ദിനംപ്രതി 400 മുതൽ 800 വരെ മി. ലിറ്റർ പിത്തരസം ഉത്പാദിപ്പിക്കുന്നു.[6]

പ്രധാനപ്പെട്ട ബൈൽ ആസിഡുകളുടെ ഘടന

[തിരുത്തുക]

ധർമ്മങ്ങൾ

[തിരുത്തുക]

പിത്തരസത്തിലെ അമ്ലങ്ങളായ കോളിക് അമ്ളവും കീനോഡിയോക്സികോളിക് അമ്ലവുമാണ് ഗ്ലൈസീൻ പോലുള്ള അമിനോഅമ്ലങ്ങളുമായി ചേർന്ന് പിത്തരസത്തിന് അവയുടെ ധർമ്മനിർവ്വഹണശേഷി നൽകുന്നത്. ഈ അമ്ലങ്ങൾ ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു. ഇവയ്ക്ക് ദഹനരാസാഗ്നികളുടെ ശേഷിയില്ലെങ്കിലും ഇത്തരത്തിൽ കൊഴുപ്പിനെ കണികകളാക്കുക വഴി ലിപ്പേയ്സ് എന്ന രാസാഗ്നിയ്ക്ക് ഫലപ്രദമായി ഇവയെ ദഹിപ്പിക്കാൻ കഴിയുന്നു. ഫാറ്റി അമ്ലങ്ങളും കൊളസ്ട്രോളും മോണോഗ്ലിസറൈഡുകളും ചേരുമ്പോൾ അവയുമായി പിത്തഅമ്ളങ്ങൾ ചേർന്ന് മൈസെല്ലസ് എന്ന ഘടനയുണ്ടാകുകയും അതുവഴി കൊഴുപ്പിനെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് വഹിക്കുകയും ചെയ്യുന്നു.[7]nkkapohghs

പിത്തരസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങൾ

[തിരുത്തുക]
  • പിത്തരസത്തിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോൾ ചിലപ്പോൾ പിത്താശയത്തിൽ കട്ടിപിടിച്ച് കല്ലുകളായി മാറും. പിത്താശയം മുറിച്ചുമാറ്റിയാണ് ഈ അവസ്ഥയെ സാധാരണ ചികിത്സിക്കുന്നത്. (കോൾസിസ്റ്റക്ടമി). കീനോഡീഓക്സികോളിക് ആസിഡ്, അർസോഡീഓക്സികോളിക് ആസിഡ് എന്നീ പിത്തഘടകങ്ങളുടെ അളവ് വർദ്ധിപ്പിച്ച് കല്ലുകളെ അലിയിച്ചു കളയുന്ന ചികിത്സയും നിലവിലുണ്ട്.
  • ഒഴിഞ്ഞ വയറുമായി ഛർദ്ദിക്കുന്ന ഒരാളുടെ ഛർദ്ദിലിന് പച്ച നിറമോ കടും മഞ്ഞ നിറമോ കണ്ടേയ്ക്കാം. ഇത് പിത്തരസമാവാം. ചില അവസരത്തിൽ (ഉദാഹരണത്തിന് മദ്യപിക്കുമ്പോൾ) ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവോഡിനത്തിൽ നിന്ന് പിത്തരസം ആമാശയത്തിലേയ്ക്ക് ഒഴുകിയേക്കാം.
  • പിത്തരസമില്ലെങ്കിൽ കൊഴുപ്പ് ദഹിക്കാതെ മലത്തിനോടൊപ്പം വിസർജ്ജിക്കപ്പെടും. ഈ അവസ്ഥയെ സ്റ്റിയറ്റോറിയ എന്നാണ് വിളിക്കുന്നത്. മലത്തിന് സാധാരണയുണ്ടാകുന്ന ബ്രൗൺ നിറത്തിന് പകരം വെള്ളനിറമോ ചാരനിറമോ ആകും.[8] ഈ അവസ്ഥയിൽ ശരീരത്തിന് ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട ഫാറ്റി ആസിഡുകളുടെയും (essential fatty acid) കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെയും (fat-soluble vitamins) കുറവും അതുകാരണമുള്ള രോഗങ്ങളും അനുഭവപ്പെടും. വൻ കുടലിലെ സൂക്ഷ്മജീവികൾ കൊഴുപ്പുള്ള സാഹചര്യത്തോട് പൊരുത്തമില്ലാത്തവയാലുള്ള പ്രശ്നങ്ങളും ഉണ്ടാവും.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-29. Retrieved 2012-05-29.
  2. http://en.wikipedia.org/wiki/Bile
  3. http://bmb.oxfordjournals.org/content/48/4/860.abstract
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-29. Retrieved 2012-05-29.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-28. Retrieved 2012-05-29. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-29. Retrieved 2012-05-29.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-29. Retrieved 2012-05-29.
  8. Barabote RD, Tamang DG, Abeywardena SN; et al. (2006). "Extra domains in secondary transport carriers and channel proteins". Biochim. Biophys. Acta. 1758 (10): 1557–79. doi:10.1016/j.bbamem.2006.06.018. PMID 16905115. {{cite journal}}: Explicit use of et al. in: |author= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പിത്തരസം&oldid=4088337" എന്ന താളിൽനിന്ന് ശേഖരിച്ചത്