Jump to content

തൂത്തുക്കുടി കൂട്ടക്കൊല

Coordinates: 8°36′07″N 77°15′51″E / 8.601962°N 77.264131°E / 8.601962; 77.264131
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂത്തുക്കുടി കൂട്ടക്കൊല
സ്ഥലംതൂത്തുക്കുടി, തമിഴ്‌നാട്
നിർദ്ദേശാങ്കം8°36′07″N 77°15′51″E / 8.601962°N 77.264131°E / 8.601962; 77.264131
തീയതി22 മേയ് 2018 (UTC+5:30)
ആക്രമണലക്ഷ്യംസ്റ്റെർലൈറ്റ് കോപ്പറിനെതിരെയുള്ള സമരാംഗങ്ങൾ
ആക്രമണത്തിന്റെ തരം
കൂട്ടക്കൊല
ആയുധങ്ങൾറൈഫിൾ
മരിച്ചവർ12[1]
മുറിവേറ്റവർ
80+
ആക്രമണം നടത്തിയത്തമിഴ്‌നാട് പോലീസ് & പാരാമിലിറ്ററി ഫോഴ്സ്

2018 മേയ് 22-ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ സമരം നടത്തിയവർക്കു നേരേ തമിഴ്‌നാട് പോലീസും പാരാമിലിറ്ററി ഫോഴ്സും വെടിവച്ച സംഭവമാണ് തൂത്തുക്കുടി കൂട്ടക്കൊല അഥവാ തൂത്തുക്കുടി വെടി‌വെയ്പ്.[2]

സ്റ്റെർലൈറ്റ് കോപ്പർ എന്ന ഖനന കമ്പനിയ്ക്കു കീഴിലുള്ള സ്മെൽറ്റിങ് പ്ലാന്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലം, വായു, മണ്ണ് എന്നിവയെ മലിനപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയതോടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സമരം ആരംഭിച്ചു. അനുവദനീയമായ അളവിലും കൂടുതൽ സൾഫർ ഡയോക്‌സൈഡ് ഈ പ്ലാന്റിൽ നിന്നും പുറന്തള്ളിയിരുന്നുവെന്ന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് വായു മലിനീകരണത്തിനും അമ്ല മഴയ്ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി. പ്ലാന്റിന്റെ സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസികൾക്ക് ഇതുവഴി മാരകമായ രോഗങ്ങൾ ബാധിച്ചു.[3]. ഇന്ത്യ - ശ്രീലങ്ക അതിർത്തിയിലുള്ള ഗൾഫ് ഓഫ് മന്നാർ ബയോസ്‌ഫിയർ റിസർവിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് സ്റ്റെർലൈറ്റിന്റെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷത്തിലധികം പേർ പ്ലാന്റിന് ചുറ്റും താമസിക്കുന്നുണ്ട്.

2018 മാർച്ച് 29-ന് തൂത്തുക്കുടിയിൽ സമാധാനപരമായി ജനങ്ങൾ സമരം നടത്തുകയുണ്ടായി.[4] സ്റ്റെർലൈറ്റിന്റെ രണ്ടാം ഘട്ട വികസനം ആരംഭിക്കാൻ തീരുമാനിച്ചതോടെ തൂത്തുക്കുടി ജില്ലയിലെ കുമരെട്ടിയാപുരം എന്ന ഗ്രാമത്തിൽ താമസിക്കുന്നവർ 100 ദിവസത്തിലധികം സമരം ചെയ്തു.[5]

വെടിവെയ്പ്

[തിരുത്തുക]

2018 മേയ് 22-ന് സമരാംഗങ്ങൾ പരാതി നൽകുന്നതിനായി ജില്ലാ കളക്ടറെ സന്ദർശിക്കുന്നതിനായി മാർച്ച് ആരംഭിച്ചു. എന്നാൽ ജില്ലാ കളക്ടർ കളക്ട്രേറ്റിൽ ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് ജനങ്ങൾ കളക്ട്രേറ്റിനുനേരേ കല്ലെറിയാൻ ആരംഭിച്ചു. ഈ സമയം യൂണിഫോം ധരിച്ചിട്ടില്ലാത്ത പോലീസുകാർ സമരാംഗങ്ങൾക്കെതിരെ വെടിവെയ്ക്കുകയും 16 വയസ്സുള്ള ഒരു പെൺകുട്ടിയടക്കം 11 പേർ കൊല്ലപ്പെടുകയും ചെയ്തു.[6] തിരേശപുരത്തിന് സമീപമുള്ള മറ്റൊരു സ്ഥലത്ത് പോലീസ് വെടിവെയ്പിനെത്തുടർന്ന് 11 വയസ്സുള്ള ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടു. മാഞ്ചോലൈ തൊഴിലാളി കൂട്ടക്കൊല കഴിഞ്ഞ് സർക്കാരിന്റെ ഭാഗത്തുനിന്ന���ണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് തൂത്തുക്കുടി കൂട്ടക്കൊല. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് വൈക്കോ, പുതിയ കാലത്തിലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയാണിതെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, "State-sponsored terrorism" എന്ന് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചു.[7]

അവലംബം

[തിരുത്തുക]
  1. "When Thoothukudi police told dying man "shot stop acting"".
  2. "Police in south India accused of mass murder after shooting dead protesters". Retrieved 2018-05-24.
  3. "Sterlite – here's the proof: How the copper plant impacts health of Thoothukudi people". The News Minute. 2018-04-01. Retrieved 2018-05-22.
  4. "'Ban Sterlite': Thousands of protesters hit the streets demanding closure of copper plant in Thoothukudi". The New Indian Express. Archived from the original on 2018-04-20. Retrieved 2018-05-22. {{cite news}}: no-break space character in |title= at position 77 (help)
  5. "குமரெட்டியாபுரத்தைத் தொடர்ந்து ஸ்டெர்லைட் ஆலைக்கு எதிராகத் திரண்ட மற்றொரு கிராமம்". Vikatan (in തമിഴ്). 2018-04-01. Retrieved 2018-05-22.
  6. "16-yr-old girl among 9 dead as police fire during anti-Sterlite protest in TN" (in ഇംഗ്ലീഷ്). 2018-05-22. Retrieved 2018-05-22.
  7. "Anti-Sterlite protest: Gunning down 9 people by police in Tamil Nadu is state-sponsored terrorism, says Rahul Gandhi". Zee News (in ഇംഗ്ലീഷ്). 2018-05-22. Retrieved 2018-05-22.