Jump to content

തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം)
കർത്താവ്വിദ്വാൻ കുറുവാൻ തൊടിയ���ൽ ശങ്കരൻ എഴുത്തച്ഛൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംജീവചരിത്രം
പ്രസാധകർവി.ടി. ഭട്ടതിരിപ്പാട്, മംഗളോദയം പ്രസ്സ്, തൃശ്ശൂർ
പ്രസിദ്ധീകരിച്ച തിയതി
1926
ഏടുകൾ112

പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനായിരുന്ന 'വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ' രചിച്ച് വി. ടി. രാമൻ ഭട്ടതിരിപ്പാട്‌ 1926 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം) മംഗളോദയം പ്രസ്സ്, തൃശ്ശൂർ ആണ് ഈ പുസ്തകം അച്ചടിച്ചത്.[1] മലയാളത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രത്തിൽ ആദ്യത്തേതായിരിക്കണം ഈ കൃതി [2]. മലയാള കവി ആയിരുന്ന കെ.കെ.രാജ ആണ് ഈ കൃതിയുടെ അവതാരിക എഴുതിയിരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക]

തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തി��െക്കുറിച്ചും കൃതികളെക്കുറിച്ചും ലഭ്യമായ എല്ലാ വസ്തുതകളെയും, അവയെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിലുള്ള വ്യത്യസ്താഭിപ്രായങ്ങളെയും ഗ്രന്ഥകർത്താവ് ഉദ്ധരിക്കുകയും അവയെ യുക്തിപൂർവ്വം വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ളത് ചരിത്രജിജ്ഞാസുക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യും. എഴുത്തച്ഛന്റെ ജീവിതകാലം 1625-നും 1725-നും (കൊല്ലവർഷം 700-നും 800-നും) മദ്ധ്യേയായിരുന്നു എന്ന അഭിപ്രായത്തിനെയാണ് ഗ്രന്ഥകാരൻ സ്വീകരിക്കുന്നത്[3].

അവലംബം

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തുഞ്ചത്തെഴുത്തച്ഛൻ എന്ന താളിലുണ്ട്.
  1. "THE CONTRIBUTION OF PUNNASSERI KALARI TO KERALA CULTURE" (PDF). Shodhganga:a reservoir of Indian theses. Retrieved 28 April 2018.
  2. "തുഞ്ചത്തെഴുത്തച്ഛൻ എന്ന കൃതിക്ക് കെ.കെ.രാജ എഴുതിയ അവതാരിക". Retrieved 13 ഡിസംബർ 2017.
  3. "മലയാളം ഇ ബുക്ക്സ്". 13 ഡിസംബർ 2017. Archived from the original on 07 ജൂലൈ 2017. {{cite web}}: Check date values in: |archivedate= (help)