ഡി.എച്ച്. ലോറൻസ്
ഡി.എച്ച്. ലോറൻസ് | |
---|---|
ജനനം | ഈസ്റ്റ്വുഡ്, നോട്ടിങ്ങാംഷയർ, യുണൈറ്റഡ് കിങ്ഡം | 11 സെപ്റ്റംബർ 1885
മരണം | വെൻസ്, ഫ്രാൻസ് | 2 മാർച്ച് 1930 (aged 44)
തൊഴിൽ | നോവലിസ്റ്റ് |
Period | 1907 - 1930 |
Genre | റിയലിസം |
വിഷയം | യാത്ര, സാഹിത്യ നിരൂപണം |
20-ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്. (സെപ്റ്റംബർ 11, 1885 - മാർച്ച് 2, 1930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.
ലോറെൻസിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിനു പല ശത്രുക്കളെയും സമ്മാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും സെൻസർഷിപ്പും അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ലോറെൻസിനു സഹിക്കേണ്ടി വന്നു. ഇതിൽ കൂടുതൽ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറെൻസ് കഴിഞ്ഞു. ഇതിനെ തന്റെ വന്യമായ തീർത്ഥയാത്ര എന്നാണ് ലോറെൻസ് വിശേഷിപ്പിച്ചത്.[1] അദ്ദേഹത്തിന്റെ മരണസമയത്ത് തന്റെ പ്രാധാന്യമാർന്ന കഴിവുകൾ പാഴാക്കിക്കളഞ്ഞ ഒരു ലൈംഗികസാഹിത്യ രചയിതാവ് എന്നായിരുന്നു ലോറൻസിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം. ഇ.എം. ഫോസ്റ്റർ എഴുതിയ ചരമക്കുറിപ്പിൽ ഈ വ്യാപകമായ വീക്ഷണത്തെ വെല്ലുവിളിച്ചു, "നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഭാവനാശാലിയായ നോവലിസ്റ്റ്" എന്ന് ഇ.എം. ഫോസ്റ്റർ ഡി.എച്ച്. ലോറെൻസിനെക്കുറിച്ച് എഴുതി[2] പിന്നീട് പ്രശസ്ത കേംബ്രിഡ്ജ് നിരൂപകനായ എഫ്.ആർ. ലൂയിസ് ഡി.ച്ച്. ലോറൻസിന്റെ കലാപരമായ കെട്ടുറപ്പിനെയും സാന്മാർഗ്ഗിക ഗൗരവത്തെയും പ്രഘോഷിച്ചു. ലോറൻസിന്റെ കൃതികളിൽ ഭൂരിഭാഗത്തെയും എഫ്.ആർ. ലൂയിസ് ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത പാരമ്പര്യം പിന്തുടരുന്ന നോവലുകളുടെ ഗണത്തിൽ പെടുത്തി. ഇന്ന് ലോറൻസ് ഒരു മാർഗ്ഗദർശിയായ ചിന്തകനായും ഇംഗ്ലീഷ് സാഹിത്യത്തിൽ ആധുനികതയുടെ ഒരു പ്രധാന പ്രതിനിധാതാവും ആയി കരുതപ്പെടുന്നു. എന്നാൽ ചി��� വനിതാവാദികൾ ലോറൻസിന്റെ കൃതികളിലെ ലൈംഗികതയെയും കൃതികളിലെ സ്ത്രീകൾക്കുനേരെയുള്ള കാഴ്ച്ചപ്പാടിനെയും വിമർശിക്കാറുണ്ട്.