Jump to content

ജോൺ ബെർക്കുമൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ജോൺ ബെർക്കുമൻസ്
Jesuit Seminarian and Saint
ജനനം(1599-03-13)13 മാർച്ച് 1599
ഡീസ്റ്റ്, ബെൽജിയം
മരണം13 ഓഗസ്റ്റ് 1621(1621-08-13) (പ്രായം 22)
റോം, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്1865
നാമകരണം1888
പ്രധാന തീർത്ഥാടനകേന്ദ്രംSant'Ignazio
ഓർമ്മത്തിരുന്നാൾനവംബർ 26
പ്രതീകം/ചിഹ്നംOften depicted with hands clasped, holding his crucifix, his book of rules, and his rosary.
മദ്ധ്യസ്ഥംAltar Servers

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും അൾത്താര ശുശ്രൂഷികളുടെ മധ്യസ്ഥനുമാണ് വിശുദ്ധ ജോൺ ബെർക്കുമൻസ് (ജീവിതകാലം: 13 മാർച്ച് 1599 – 13 ഓഗസ്റ്റ് 1621).

ജീവിതരേഖ

[തിരുത്തുക]

1599 മാർച്ച് 13ന് ലുവെയിന് അടുത്തുള്ള ഡീസ്റ്റ് എന്ന ഒരു ചെറിയ പട്ടണത്തിൽ ജോൺ ജനിച്ചു. ജെയിംസ് എന്ന ഒരു സഹോദരൻ ജോണിനെപ്പോലെ ഈശോ സഭയിലും മറ്റൊരു സഹോദരൻ അഡ്രിയൻ അഗുസ്റ്റീനിയൻ സഭയിലും ചേർന്നു. വിശുദ്ധ കുർബാനയോടും ദൈവമാതാവിനോടും ജോണിന് നല്ല ഭക്തി ഉണ്ടായിരുന്നുവെന്നല്ലതാതെ അസാധാരണത്വമൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. ജോൺ പഠനത്തിനു സമർത്ഥനല്ലായിരുന്നു. എങ്കിലും പതിമൂന്നാം വയസ്സിൽ അദ്ദേഹം നല്ല ലത്തീൻ കവിത എഴുതുമായിരുന്നു. രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാൻ ഒഴിവു സമയം മുഴുവൻ ജോൺ മാറ്റിവച്ചിരുന്നു. 1615-ൽ മെർക്ക്ലിനിൽ ഈശോ സഭാക്കാർ ഒരു college ആരംഭിച്ചു. അതിൽ പ്രഥമ വിദ്യാർത്ഥിയായി ചേർന്നത്. ബെർക്കുമൻസാണ്. അതോടെ ബെർക്കുമൻസ് ഈശോ സഭയിൽ ചേരാൻ നിശ്ചയിച്ചു. കുറേ തടസ്സമുണ്ടാക്കിയെങ്കിലും തന്റെ മകൻ വൈദികനാകാൻ ആഗ്രഹിച്ചിരുന്ന പിതാവ് അതിന് സമ്മതിച്ചു. 1616 സെപ്റ്റംബർ 24ന് ജോൺ ഈശോ സഭ നോവിഷ്യറ്റിൽ ചേർന്നു. തത്ത്വശാസ്ത്ര പഠനം റോമിലായിരുന്നു. അവിടെ ഒരു ദിവസം രണ്ടും മൂന്നും കുർബാനയ്ക്ക് കൂടുമായിരുന്നു. 1621 ആഗസ്റ്റ് 5-ന് ഒരു താത്വിക വാദപ്രതിവാദത്തിനുശേഷം ജോണിനു പനിപിടിച്ചു. ആഗസ്റ്റ് 13 വെള്ളിയാഴ്ച ജോൺ ഇഹലോകവാസം വെടിഞ്ഞു.

അവലംബം

[തിരുത്തുക]
  • Holweck, F. G., A Biographical Dictionary of the Saints. St. Louis, MO: B. Herder Book Co., 1924.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ബെർക്കുമൻസ്&oldid=3979885" എന്ന താളിൽനിന്ന് ശേഖരിച്ചത്