Jump to content

ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
JohnXXIII
സ്ഥാനാരോഹണം4 നവംബർ 1958
ഭരണം അവസാനിച്ചത്3 ജൂൺ 1963
മുൻഗാമിപീയുസ് പന്ത്രണ്ടാമൻ
പിൻഗാമിപോൾ ആറാമൻ
വൈദിക പട്ടത്വം10-ആഗസ്റ്റ്‌-1904
മെത്രാഭിഷേകം19-മാർച്ച്‌-1925
കർദ്ദിനാൾ സ്ഥാനം{{}}
വ്യക്തി വിവരങ്ങൾ
ജനന നാമംആഞ്ജലോ ജ്യുസപ്പേ റൊങ്കാളി
ജനനം(1881-11-25)നവംബർ 25, 1881
ബർഗാമോ, ഇറ്റലി
ദേശീയതഇറ്റാലിയൻ (along with Vatican citizenship)
വിഭാഗംറോമൻ കത്തോലിക്കാ സഭ

1881 നവംബർ 25 ന് ഇറ്റലിയിലെ കർഷക കുടുംബത്തിലാണ് ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ ജനിച്ചത്. ആഞ്ജലോ ജ്യുസപ്പേ റൊങ്കാളി എന്നായിരുന്നു ചെറുപ്പകാലത്തെ പേര്. പിതാവ് ജിയോവന്നി ബാറ്റിസ്റ്റ റൊങ്കാളിയും മാതാവ്‌ മരിയ അന്ന മാസാലോയും ആയിരുന്നു.അവർക്ക് 13 മക്കൾ ഉണ്ടായിരുന്നു.

1890-ൽ ബർഗാമോ സെമിനാരിയിൽ അദ്ദേഹം വൈദിക പഠനം തുടങ്ങി. 1900-ൽ റോമൻ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി. 1901-ൽ സൈനികപരിശീലനം പൂർത്തിയാക്കി. 1904 ഓഗസ്റ്റ് 10-ന് റോമിലെ സെൻറ് പീറ്റഴ്സ് ബസലിക്കയിൽ വച്ച് പൌരോഹിത്യപട്ടം സ്വീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ മിലിട്ടറി ചാപ്ലയിനായിട്ടായിരുന്നു ഫാദർ റൊങ്കാളിയുടെ സേവനം. യുദ്ധമുഖത്തെ സേവനങ്ങൾ പില്‌ക്കാലത്ത്‌ ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനമെഴുതുന്നതിന് ജോൺ ഇരുപത്തിമൂന്നാമനെ ഏറെ സഹായിച്ചു. 1925 മാർച്ച് മൂന്നിന് മെത്രാപ്പോലീത്തയായി നിയമിതനായി. 1953 ജനുവരി 12-ന് വെനീസിലെ പാത്രിയാർക്കീസും കർദ്ദിനാളുമായി ചുമതലയേറ്റു.

1958 ഒക്ടോബർ 28-ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 1958 നവംബർ 4ന് മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്തു. 1962-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുചേർത്തത് ഇദ്ദേഹമായിരുന്നു. ജോൺ ഇരുപത്തി മൂന്നാമനാണ് ആരാധനക്രമത്തിൽ ലാറ്റിന് പകരം പ്രാദേശിക ഭാഷാ ഉപയോഗത്തിന് അനുമതി നൽകിയത്. വയറ്റിൽ കാൻസർബാധയെ തുടർന്ന് 1963 ജൂൺ 3-ന് മരണപ്പെട്ടു. 2000 സെപ്തംബർ 3-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സിസ്‌റ്റർ കാറ്റെറീന കാപ്പിറ്റാനിക്ക്‌ സംഭവിച്ച അത്ഭുതരോഗസൗഖ്യമാണ്‌ ജോൺ ഇരുപത്തിമൂന്നാമനെ വാഴ്‌ത്തപ്പെട്ടപദവിയിലേക്കുയർത്താൻ കാരണമായത്‌. 2014 ഏപ്രിൽ 27-ന് ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലെത്താൻ രണ്ട്‌ അത്ഭുതപ്രവൃത്തികൾ അംഗീകരിക്കണമെന്നനിയമാവലിയിൽ ഭേദഗതി വരുത്തിയാണു ജോൺ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കിയത്. ഇതേ ചടങ്ങിൽ വച്ച് തന്നെ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയും വിശുദ്ധനായി ഉയർത്തപ്പെട്ടു