Jump to content

ജോസഫ് മാർ കൂറിലോസ് IX

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 14-ാം മെത്രാപ്പോലീത്തായായിരുന്നു നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

ജോസഫ് മാർ കൂറിലോസ്
സഭമലബാർ സ്വതന്ത്ര സുറിയാനി സഭ
മുൻഗാമിമാത്യൂസ് മാർ കൂറിലോസ് VIII
പിൻഗാമിസിറിൾ മാർ ബാസ്സേലിയോസ് I
മെത്രാഭിഷേകം1986 അഗസ്റ്റ് 27
വ്യക്തി വിവരങ്ങൾ
ജനന നാമംജോസഫ്
ജനനം1954 നവംബർ 26
കുന്നംകുളം
മരണം7 സെപ്റ്റംബർ 2014
ദേശീയതഇന്ത്യൻ

ജീവിതരേഖ

[തിരുത്തുക]

തൊഴിയൂർസഭയുടെ മേൽപ്പട്ട സ്ഥനത്തേക്ക് ആലത്തൂർ പനയ്ക്കൽ കുടുംബത്തിൽ നിന്ന് വരുന്ന മൂന്നാമത്തെ ആളാണ് പനയ്ക്കൽ മാത്തുക്കുട്ടിയുടെയും കുഞ്ഞാണിയുടെയും മകനായ ജോസഫ് കശീശ്ശ. ആലത്തൂർ ചെറിയ തിരുമേനി പൌലൊസ് മാർ അത്താനാസിയോസിന്റെ സഹോദരൻ ശ്രീ ഇട്ടൂപ്പിന്റെ മകനാണ് മാത്തുകുട്ടി . റിട്ടയേർഡ് ഹവിൽ ദാർ മേജറായ മാത്തുക്കുട്ടിയുടെ 8 മക്കളിൽ 5-ാമനായി 1954 നവംബർ 26-ാം തിയ്യതിയാണ് ജോസഫ് ജനിച്ചത്. ഇദ്ദേഹത്തിന്റെ 4 മൂത്തസഹോദരിമാരിൽ 3 പേരും വളരെ ചെറുപ്രായത്തിൽ തന്നെ മരി ച്ചുപോയി. 1948-ൽ സഭാഭരണക്രമം നിലവിൽ വന്നതിന്റെ അടുത്ത വർഷം മുതൽ തുടർച്ചയായി 37 വർഷം ശ്രീ മാത്തുക്കുട്ടി സഭാ കൌൺസിൽ അംഗമായിരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

കുന്നംകുളം ഡേവിഡ് മെമ്മോറിയൽ എൽ. പി. സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാ ഭ്യാസവും, M.J.D. നിന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ തിരുമേനി ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് പ്രീഡിഗ്രിയും തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ചരിത്രം, ഇംഗ്ലീഷ് എന്നിവയിൽ ബി.എ. ബിരുദവും എടുത്തു. 1978-79 വർഷത്തിൽ കർണ്ണാടകയിലെ ചിക് ബെല്ലാപൂർ മുനിസിപ്പൽ കോളേജിൽ നിന്ന് ബി.എഡ്. ബിരുദം നേടി.

പൗരോഹിത്യത്തിലേക്ക്

[തിരുത്തുക]

11-ാം വയസ്സുമുതൽ ഭദ്രാസനദേവാലയ ത്തിൽ ശുശ്രൂഷകനായി സേവനം തുടങ്ങിയ ജോസ് എന്ന ബാലൻ അഭിവന്ദ്യ പൌലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത യിൽനിന്ന് 1972 മാർച്ച് 5-ാം തിയ്യതി ശെമ്മാശപട്ടവും 1976 നവംബർ 21-ാം തിയ്യതി പൂർണ്ണ ശെമ്മാശ്ശ പട്ടവും സ്വീകരിച്ചു. 1976 മുതൽ 1978 ജൂൺ വരെ സഭ വക കുന്നുംകുളം സെന്റ് തോമസ് പ്രസ്സിന്റെ മാനേജർ ആയി പ്രവർത്തിച്ചു. ഇക്കാലത്തു തന്നെ സുവിശേഷ സംഘം സെക്രട്ടറി ആയും പ്രവർത്തിച്ചു. 1978 മാർച്ച് 1-ാം തിയ്യതി അഭിവന്ദ്യ മാത്യൂസ് മാർ കുറിലോസ് മെത്രാപ്പോലീത്തയിൽ നിന്ന് ഭദ്രാസന ദേവ ലായത്തിൽ വെച്ച് കശീശ്ശാപട്ടം സ്വീകരിച്ചു. അതേമാസം തന്നെ സഭാ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1978 ഏപ്രിൽ അവസാനം മുതൽ മെത്രാപ്പോലീത്തയുടെ നിർദ്ദേശാനുസരണം നിന്നാറി കുന്നത്തെ പള്ളിയിൽ താമസം തുടങ്ങി. 1978 ജൂലൈ 11-ാം തിയ്യതി മെത്രാപ്പോലീത്തയുടെ അനുമതിയോടെ സഭാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് കർണ്ണാടകയിലെ ചിക്കബല്ലാപ്പൂരിൽ ബി. എഡ് കോഴ്സിന് ചേർന്നു. സെപ്റ്റംബർ മാസം മുതൽ അവിടെയുള്ള CSI ഹോസ്പിറ്റൽ ചാപ്പലിൽ ഞായറാഴ്ചകളിൽ വിശുദ്ധ കൂർബ്ബാന അനുഷ്ഠിച്ചു തുടങ്ങി. 19 മെയ് ആദ്യത്തിൽ കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തി. 1979 സെപ്തംബറിൽ ഇദ്ദേഹത്തെ കല്ലുംപുറം പള്ളി വികാരിയായി നിയമിച്ചു. വികാരി സ്ഥാനം കിട്ടിയ ശേഷവും ആദ്യമായി വിവാഹ കൂദാശ നടത്തിയതും കല്ലുംപുറത്തു തന്നെയായി (22.10.1979)

"https://ml.wikipedia.org/w/index.php?title=ജോസഫ്_മാർ_കൂറിലോസ്_IX&oldid=4007680" എന്ന താളിൽനിന്ന് ശേഖരിച്ചത്