ജോസഫ് ഫെൻ
ദൃശ്യരൂപം
മലയാള കവിയും വേദപുസ്തക തർജ്ജമകളുടെ സഹകാരിയുമായിരുന്നു ചെറുശ്ശേരി ചാത്തു നായർ എന്ന ജോസഫ് ഫെൻ (കൊല്ലവർഷം 960 - 1010). ബെയ്‌ലിയുടെ വേദപുസ്തക തർജ്ജമ പരിഷ്കരിക്കുന്നതിലും പഴയനിയമം ഭാഷാന്തരീകരണത്തിലും പങ്കാളിയായി.
ജീവിതരേഖ
[തിരുത്തുക]1818ൽ ചർച്ച് മിഷൻ സഭയിലെ പാതിരിയായി വന്ന ജോസഫ് ഫെന്നിനോടൊപ്പം പ്രവർത്തിച്ചു. ക്രിസ്തുമതത്തിൽ അസാമാന്യ പ്രതിപത്തിയുണ്ടായിരുന്ന അദ്ദേഹം ഹിന്ദുമതത്തിൽ നിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് ജോസഫ് ഫെൻ എന്ന പേർ സ്വീകരിച്ചു. ബ്രിട്ടീഷിന്ത്യയിൽ മുൻസീഫായിരുന്ന അദ്ദേഹം കൊച്ചികോട്ടയിൽ ഉദ്യോഗത്തിലിരിക്കേ മരണപ്പെട്ടു.[1]
കൃതികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 3. കേരള സാഹിത്യ അക്കാദമി. p. 666.