Jump to content

ജയംരവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജയം രവി
Jayam Ravi 2015 - ൽ
ജനനം
മോഹൻ രവി

(1980-01-10) 10 ജനുവരി 1980  (45 വയസ്സ്)[1]
കലാലയംലൊയോള കോളേജ്, ചെന്നൈ
തൊഴിൽനടൻ
സജീവ കാലം2003–ഇതുവരെ
ജീവിതപങ്കാളി(കൾ)ആരതി (m. 2009)
കുട്ടികൾ2
ബന്ധുക്കൾമോഹൻ രാജ (സഹോദരൻ)

ജയം രവി എന്നറിയപ്പെടുന്ന മോഹൻ രവി (ജനനം 10 സെപ്റ്റംബർ 1980), ഒരു തമിഴ് ചലച്ചിത്ര അഭിനേതാവാണ്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്റെ മകനായ ജയംരവി, 2003 - ൽ പുറത്തിറങ്ങിയ ജയം എന്ന തമിഴ് പ്രണയ ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയംരവിയുടെ സഹോദരനായ മോഹൻ രാജ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചത് ജയംരവിയുടെ അച്ഛനായ മോഹൻ ആയിരുന്നു. ഈ ചലച്ചിത്രത്തിന്റെ വിജയത്തിനെ തുടർന്നാണ് പേരിന്റെ മുൻഭാഗത്ത് 'ജയം' എന്നുകൂടി ചേർത്തത്. തുടർന്ന് മോഹൻ രാജയോടൊപ്പം എം. കുമരൻ S/O മഹാലക്ഷ്മി (2004), ഉനക്കും എനക്കും (2006), സന്തോഷ് സുബ്രഹ്മണ്യം (2008), തില്ലാലങ്കടി (2010), തനി ഒരുവൻ (2015) എന്നീ ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
സൂചന
ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത ചലച്ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
1993 ബവ ബവമരിദി രാജുവിന്റെ ബാല്യകാലം തെലുഗു ചലച്ചിത്രം
1994 പൽടി പൗരുഷം യുവാവായ ഭീമിനേനി ബ്രഹ്മണ്ണ തെലുഗു ചലച്ചിത്രം
2003 ജയം രവി
2004 എം. കുമരൻ S/O മഹാലക്ഷ്മി എം. കുമരൻ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
2005 ദാസ് ആന്റണി ദാസ്
മഴൈ അർജുൻ
2006 ഇതയ തിരുടൻ മഹേഷ് ആഴ്‌വാർ
ഉനക്കും എനക്കും സന്തോഷ് കൃഷ്ണൻ
2007 ദീപാവലി ബില്ലു മുതലിയാർ
2008 വെള്ളി തിരൈ സ്വയം
സന്തോഷ് സുബ്രഹ്മണ്യം സന്തോഷ് സുബ്രഹ്മണ്യം നാമനിർദ്ദേശം, മികച്ച നടനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരം
ധാം ധൂം ഗൗതം സുബ്രഹ്മണ്യം
2009 പേരാണ്മൈ ധ്രുവൻ മികച്ച നടനുള്ള എഡിസൺ പുരസ്കാരം
നാമനിർദ്ദേശം, മികച്ച നടനുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം, മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരം
2010 തില്ലാലങ്കടി കൃഷ്ണ
2011 കോ സ്വയം
എങ്കേയും കാതൽ കമൽ
2013 ആദി ഭഗവാൻ ആദി ഷൺമുഖം,
ഭഗവാൻ ഭായ്
2014 നിനൈത്തതു യാരോ സ്വയം
നിമിർന്തു നിൽ അരവിന്ദൻ ശിവസ്വാമി,
നരസിംഹ റെഡ്ഡി
2015 ജണ്ട പൈ കപിരാജു സ്വയം തെലുഗു ചലച്ചിത്രം
റോമിയോ ജൂലിയറ്റ് കാർത്തിക്
സകലകലാ വല്ലവൻ ശക്തി
തനി ഒരുവൻ മിത്രൻ മികച്ച നടനുള്ള എഡിസൺ അവാർഡ്
മികച്ച നടനുള്ള IIFA പുരസ്കാരം
മികച്ച നടനുള്ള (ക്രിട്ടിക്സ്) SIIMA പുരസ്കാരം
മികച്ച നടനുള്ള (ക്രിട്ടിക്സ്) ഫിലിംഫെയർ പുരസ്കാരം - സൗത്ത്
നാമനിർദ്ദേശം, മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ പുരസ്കാരം
ഭൂലോഹം ഭൂലോഹം
2016 മിരുതൻ കാർത്തിക്
2017 ബോഗൻ വിക്രം
വനമകൻ ജര
2018 ടിക് ടിക് ടിക് വാസു
അടംഗ മരു എസ്. സുഭാഷ്

അവലംബം

[തിരുത്തുക]
  1. "Biography". Official Website. Jayam Ravi. Archived from the original on 25 ഒക്ടോബർ 2012. Retrieved 11 സെപ്റ്റംബർ 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയംരവി&oldid=4113467" എന്ന താളിൽനിന്ന് ശേഖരിച്ചത്