ഛിന്നമസ്താ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെട���കയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഛിന്നമസ്താ | |
---|---|
ദേവനാഗിരി | छिन्नमस्ता |
പദവി | മഹാവിദ്യ, ദേവി |
നിവാസം | ദഹനഭൂമി |
ഗ്രഹം | രാഹു |
മന്ത്രം | ശ്രീം ഹ്രീം ക്ലീം ഐം വജ്രവൈരോചനിയെ ഹും ഹും ഫട് സ്വാഹ |
ആയുധങ്ങൾ | വാൾ –ഖഡ്ഗം |
ജീവിത പങ്കാളി | Shiva as Kabandha |
Part of a series on |
Shaktism |
---|
Hinduism കവാടം |
ഹൈന്ദവ വിശ്വാസപ്രകാരം പത്ത് ദശമഹാവിദ്യകളിൽ ഒന്നായ ദേവീ സങ്കല്പമാണ് ഛിന്നമസ്താ. ഛിന്നമസ്തിക, പ്രചണ്ഡ ചണ്ഡിക എന്നീ നാമങ്ങളിലും ഈ ദേവി അറിയപ്പെടുന്നു. മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ് ഛിന്നമസ്തയുടെ അർഥം. തന്ത്രശാസ്ത്രത്തിൽ പ്രാധാന്യമുള്ള ഒരു ദേവിയാണ് ഛിന്നമസ്താ. ശിരസ്സ് സ്വയം ഛേദിച്ച രൂപത്തിലാണ് ഛിന്നമസ്താ മാതയെ ചിത്രീകരിക്കാറുള്ളത്. തന്റെ ഇടത്തെ കയ്യിൽ ഛേദിച്ച ശിരസ്സും വലത്തെ കയ്യിൽ വാളും ഏന്തിയിരിക്കുന്നു. ദേവിയുടെ കാൽക്കൽ മൈഥുനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളെയും ചിത്രീകരിക്കുന്നു. ഛേദിച്ചകഴുത്തിൽനിന്നും മൂന്ന് രകതധാരകൾ പ്രവഹിക്കുന്നതായി കാണം. വയിൽ രണ്ട് രക്തധാരകൾ സമീപത്തുള്ള രണ്ട് സ്ത്രീകളും മൂന്നാമത്തെത് ദേവിയുടെ മസ്തകവും പാനം ചെയ്യുന്നതാണ് ഛിന്നമസ്താ ദേവിയുടെ രൂപം.
വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയപ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലുള്ള പത്ത് അവതാരങ്ങളിൽ (മഹാവിദ്യ) ആറാമത്തെ അവതാരമാണ് ഛിന്നമസ്താ. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്താ, ധുമാവതി, ബഗുളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങൾ[1].
സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്. സ്വയം അഹങ്കാരമാകുന്ന ശിരസ്സിനെ ഛേദിക്കുമ്പോൾ ജ്ഞാനമാകുന്ന രക്തം ഉത്ഭവിക്കുന്നു. അഹന്ത നശിക്കുമ്പോൾ അറിവു ജനിക്കുന്നു എന്നീ വ്യാഖ്യാനങ്ങളും പറയപ്പെടുന്നു. കാമൗദ്ദീപനങ്ങളേയും അഹങ്കാരത്തെയും ഉണ്ടാക്കുന്ന ശിരസ്സ് മുറിക്കുമ്പോൾ കുണ്ഡലിനീ ശക്തിയിൽ നിന്നും ഉത്ഭവിക്കുന്ന അറിവിന്റെ ശക്തിയുടെ ഒഴുക്ക് രക്തമായി സങ്കല്പിച്ച് കുടിക്കുകയും ചെയ്യുന്നതായി സങ്കല്പിക്കുന്നതൊടെ ഉപാസകന്റെ അറിവ് പരമപീഠത്തിൽ എത്തുന്നു. [2]
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമായി ഛിന്നമസ്തയെ ചിത്രീകരിച്ചിട്ടുണ്ട്.
നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.
ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.
നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ടി നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.നഗ്നദമ്പതികളുടെ മുകളിൽ എന്നാണ് മിക്കവാറും വർണ്ണിച്ചുകാണുന���നതെങ്കിലും ചിത്രങ്ങളിൽ മിക്കവാറും പുതപ്പിനടിയിലുള്ള രതിക്രീഡയാണ് ചിത്രീകരിച്ചുകാണുന്നത്. [3]
തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.
രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.
ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകുകയും പാർവതിയുടെ ശരീരം കറുത്ത് വരികയും ചെയ്തു. ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.
മാർക്കേണ്ടായ പുരാണത്തിൽ പറയുന്നത് പ്രകാരം ചണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ രക്തം കുടിച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.
നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്. ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. 51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.