Jump to content

ചെലാൻ ഇന്ത്യൻ വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chelan
Regions with significant populations
United States (Washington)
Languages
English, Salishan, Interior Salish
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Colville, Nespelem, Sanpoil, Sinixt, Palus, Wenatchi, Entiat, Methow, Southern Okanagan (Sinkaietk), Sinkiuse-Columbia, and the Nez Perce of Chief Joseph's band

 

ചെലാൻ ഇന്ത്യൻ വർഗ്ഗം അമേരിക്കൻ ഐക്യനാടുകളിലെ (ഉച്ചാരണം : sha-lan) വെനാറ്റ്ച്ചി ഭാഷാ വകഭേദം സംസാരിക്കുന്ന ഉൾനാടൻ സാലിഷ് അമേരിക്കൻ ഇന്ത്യൻ ജനങ്ങളാണ്. പരമ്പരാഗത വെനാറ്റ്ച്ചി (Wenatchi) നാമമായ “Tsi-Laan” എന്ന വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. ഈ വാക്കിനർത്ഥം "ആഴമുള്ള ജലം" എന്നാണ്. യു.എസ്. സംസ്ഥാനമായ വാഷിംങ്ടണിലെ ചെലാൻ തടാകത്തിൻറെ (Lake Chelan) നിർഗമനമാർഗ്ഗത്തിലാണ് ചരിത്രപരമായി ഇവർ ശിശിരകാലത്ത് അധിവസിച്ചിരുന്നത്. ചെലാൻ ഇന്ത്യൻ വർഗ്ഗം വെനാറ്റ്ച്ചി ഗോത്രത്തിൽ നിന്നു ഉത്ഭവിച്ചതാണെന്ന് അനുമാനിക്കപ്പെടുന്നു. 

ചെലാൻ മേഖലയിൽ മനുഷ്യവാസം തുടങ്ങിയിട്ട് ഏകദേശം 10,000 വർ‌ഷങ്ങളെങ്കിലുമായിട്ടുണെന്നാണ് പൊതുവേയുള്ള നിഗമനം. തടാകതീരപ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ ചെലാൻ എന്നു പേരായ ഒരു വർഗ്ഗമാണ് ഇക്കാലത്ത് ഇവിടെ ആദ്യം അധിവാസമുറപ്പിച്ചത്. അൽപം കൂടി വലിയ ഒരു വർഗ്ഗമായ വെനാറ്റ്ച്ചിയിൽ നിന്നും പൊട്ടിമുളച്ചാണ് ഈ വർഗ്ഗമെന്നു കരുതപ്പെടുന്നു. ഉൾനാടൻ സലിഷാൻ ഭാക്ഷാകുടുംബത്തിലെ വെനാറ്റ്ച്ചി ഭാക്ഷയുടെ ഒരു വകഭേദം തന്നെയാണ് ചെലാൻ വർഗ്ഗക്കാരും സംസാരിച്ചിരുന്നത്.  പസഫിക് രോമ വ്യവസായക്കമ്പനിയിലെ പര്യവേക്ഷകനായ അലക്സാണ്ടർ റോസ് ((1783-1856) ന്റെ പര്യവേക്ഷണ കാലത്താണ് ഈ പേരിൽ അവർ അറിയപ്പെടാൻ തുടങ്ങിയത്. 1811 മുതൽ 1813 വരെയുള്ള കാലഘട്ടത്തിൽ കൊളമ്പിയ നദിയ്ക്കു സമാന്തരമായുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത അലക്സാണ്ടർ റോസ് കൊളമ്പിയ നദി ചെലാൻ നദിയുമായി സംഗമിക്കുന്നിടത്ത് എത്തിച്ചേർന്നു. നാടൻ ഇന്ത്യക്കാർ അദ്ദേഹത്തോട് നദിയുടെ പേര്  “Tsill-ane” ("deep water") എന്നാണെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ "Tsill-ane Indians" ഒക്കിനാക്കെൻ രാഷ്ട്രത്തിലെ ജനങ്ങളാണെന്നു കുറിച്ചിരിക്കുന്നു. റോസ് അവരെ ഇങ്ങനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പുള്ള കാലം അവർ "Tsill-ane" എന്നു വിളിക്കപ്പെട്ടിരുന്നോ എന്നുള്ള കാര്യം അജ്ഞാതമാണ്. 

വെള്ളക്കാരായ കുടിയേറ്റക്കാർ കാര്യമായി അപ്പർ കൊളമ്പിയ മേഖലയിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ തുടങ്ങിയ കാലത്ത് ചെലാൻ വർഗ്ഗക്കാരുടെ തലവൻ ഇന്നൊമൊസീച്ച (Innomoseecha) ആയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട യോത്ര സഭായോഗങ്ങളിലെ ചെലാൻ ഗോത്രത്തെ പ്രതിനധീകിരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. പൊതുവായ വെല്ലുവിളികൾ നേരിടുമ്പോളൊഴികെ ചെലാനുകൾ സ്വതന്ത്രവർഗ്ഗങ്ങളായിട്ടാണ് ജീവിച്ചു വന്നിരുന്നത്. പുറംനാട്ടുകാർ ഇവിടെയെത്തുന്നതിനു മുമ്പ് ഇവർ ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറി സഞ്ചരിക്കുകയും വർഗ്ഗഭേദ ചിന്ത വെടിഞ്ഞ്, വിവിധഗോത്രങ്ങൾ തമ്മിൽ മിശ്രവിവാഹ നടത്തുകയും അടിമത്ത വ്യവസ്ഥിതിയ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യകാല കുടിയേറ്റക്കാരുമായി ചെലാനുകൾ സൌഹൃദത്തിലായിരുന്നു. 1870 കളുടെ അവസാന ശതകങ്ങളിൽ, കൊളമ്പിയ റിസർവേഷനിൽ വിവിധ ബാന്റുകളിലുള്ള ഇന്ത്യൻ വർഗ്ഗക്കാർ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നു.  നോർത്ത് പ്യുഗെറ്റ് സൌണ്ടിലുള്ള (north Puget Sound) മറ്റ് ഇന്ത്യൻ വർഗ്ഗങ്ങളുമായി വ്യാപാരം നടത്തുന്നതിനായി അവർ തുടർച്ചയായി കാസ്കേഡ് മലനിരകൾ കാൽനടയായി കടന്നു പോയിരുന്നു. അതുപോലെതന്നെ കച്ചവടത്തിനും മത്സ്യബന്ധനത്തിനുമായി വടക്കു കിഴക്കുള്ള കെറ്റിൽ ഫാൾസിലേയ്ക്കും തെക്കുപടിഞ്ഞാറ് സെലിലോ (Celilo Falls) ഫാൾസിലേയ്ക്കും യാത്ര ചെയ്തിരുന്നു.  അതുപോലെ തന്നെ കാട്ടുപോത്തുകളെ വേട്ടയാടുകയെന്ന ലക്ഷ്യം മുൻനിറുത്തി കിഴക്ക് മൊണ്ടാനയിലെ സമതലങ്ങളിലേയ്ക്കും ദേശാന്തരഗമനം ചെയ്തിരുന്നു. കലഹപ്രയരായിരുന്നില്ല എങ്കിലും അത്യാവശ്യഘട്ടത്തിൽ അവർ യുദ്ധം ചെയ്യുകയും തങ്ങൾക്കു നേരേയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനു ത്രാണിയുള്ളവരുമായിരുന്നു.

തങ്ങളുടെ സ്വദേശ ഭൂമിയൽ ചെലാനുകൾ മാനുകൾ മുതൽ മാർമട്ടുകൾ (marmots - മൂഷികവർഗ്ഗത്തിൽപ്പെട്ട ഒരു വലിയ ജീവി) വരെയുള്ള ജീവികളെ വേട്ടയാടിയിരുന്നു. ഭക്ഷണാവശ്യങ്ങൾക്ക് കാട്ടുപഴങ്ങൾ, വേരുകൾ, പച്ചക്കറികൾ എന്നിവ ശേഖരിക്കുകയും  തടാകത്തിൽ നിന്നും നദികളിൽ നിന്നും മത്സ്യങ്ങളെ പിടിക്കുകയും ചെയ്തിരുന്നു. സസ്യങ്ങൾ സമൃദ്ധിയായി വളർന്ന് മേയുന്ന മൃഗങ്ങളേ ആകർഷിക്കുന്നതിനായി വനമേഖലയിൽ ഇടയ്ക്കിടെ അവർ തീയിട്ടിരുന്നു. മലയാടുകൾ, മാനുകൾ, എന്നിവയെ സംഘം ചേർന്നു വേട്ടയാടുകയും ചെയ്തിരുന്നു. അതുപോലെ കൂടുതൽ മത്സ്യങ്ങളെ പിടിക്കുന്നതിനായി ടണൽ രൂപത്തിലുള്ള മീൻകെണികൾ ഉപയോഗിച്ചിരുന്നു. ചെലാൻ നദി ഈ പ്രദേശം അതിൻറെ കുത്തൊഴുക്കും കിഴുക്കാം തൂക്കാ വെള്ളച്ചാട്ടങ്ങളും കാരണം സാൽമണ് മത്സ്യങ്ങൾക്ക് ജീവിക്കുവാൻ പര്യാപ്തമല്ലായിരുന്നു. ദേശാടനസ്വഭാവമില്ലാത്ത നാടൻ മത്സ്യങ്ങളായ കട്ട് ത്രോട്ട് ട്രൌട്ട്, ബുൾ ട്രൌട്ട്, ബർബട്ട് തുടങ്ങിയവയെ തടാകത്തിൽ നിന്നു പിടികൂടിയിരുന്നു. 

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെലാൻ_ഇന്ത്യൻ_വർഗ്ഗം&oldid=2684281" എന്ന താളിൽനിന്ന് ശേഖരിച്ചത്