ചെന്നിത്തല ഹോറേബ് പള്ളി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ടാകാം. ഇത് ഈ ലേഖനം പരിശോധനായോഗ്യമാകുന്നതിൽ നിന്നും നിഷ്പക്ഷമാകുന്നതിൽ നിന്നും തടയുന്നുണ്ട്. (2021 നവംബർ) |
ചെന്നിത്തലയിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ അരാധനാലയമാണു ഹോറേബ് പള്ളി. സെന്റ് ജോർജ്ജ് ഹോറേബ് യാക്കൊബായ സുറിയാനി പള്ളി എന്ന താണു ശരിയായ നാമം. ചെന്നിത്തല കൊച്ചൂപള്ളി, ചെന്നിത്തല പുത്തൻ പള്ളി എന്നും ഈ പള്ളി അറിയപെടും. ആന്ത്യോഖ്യായുടെയും കിഴക്കോക്കെയുടെയും പരിശുദ്ധ പത്രൊസിന്റെ ശ്ലൈഹീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിരണം ഭദ്രാസനത്തിൻ കീഴിലുള്ള പള്ളിയാണു ചെന്നിത്തല ഹോറേബ് പള്ളി.ചെന്നിത്തല ത്രിപ്പെരുമ്ന്തുറ പഞ്ചായത്തിലെ ഇർമത്തുരാണു പള്ളി സ്ഥിതിചെയ്യുന്നത്.