ചീമേനി കൂട്ടക്കൊല
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. |
1987 മാർച്ച് 23ന് ചീമേനി ഗ്രാമത്തിൽ അഞ്ചു സിപിഐഎം പ്രവർത്തകരും ഒരു യൂത്ത് കോൺഗ്രസ് നേതാവും കൊല്ലപ്പെട്ട സംഭവം ആണ് ചീമേനി കലാപം. അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കേരളത്തിലെ കാസർകോട് ജില്ലയിലെ ചീമേനിയിൽ ഈ സംഭവം നടക്കുന്നത്.
ഈ സംഭവം അറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിലെത്തി. ജാലിയൻവാലാബാഗിനു സമാന��ാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്[1]
പശ്ചാത്തലം
[തിരുത്തുക]1980കളുടെ തുടക്കത്തിൽ തന്നെ ചീമേനി പ്രദേശത്ത് കോൺഗ്രസ് - സിപിഎം സംഘർഷം ഉണ്ടായിരുന്നു. 1981ന് യൂത്ത് കോൺഗ്രസ് നേതാവ് ശശീന്ദ്രൻ വധിക്കപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1987ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന സംഘർഷത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റും കോൺഗ്രസ് നേതാവുമായ പിലാന്തോളി കൃഷ്ണൻ കൊലചെയ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനം അക്രമാസക്തമാകുകയും അത് തീവയ്പ്പിൽ കലാശിക്കുകയും ചെയ്തു. [2]
കൊലപാതകങ്ങൾ
[തിരുത്തുക]കോൺഗ്രസ് പ്രവർത്തകൻ പിലാന്തോളി കൃഷ്ണൻ, സിപിഐഎം പ്രവർത്തകരായ വി. കുഞ്ഞിക്കണ്ണൻ, പി. കുഞ്ഞപ്പൻ, ��ലവളപ്പിൽ അമ്പു , സി. കോരൻ, എം. കോരൻ എന്നിവരാണ് കൊല്ലപ്പെട്ടത്[3] .സ്ത്രീകളും കുട്ടികളും അടങ്ങുന്ന അറുപതോളം കമ്മ്യൂണിസ്റ്റ് പ്രവർത്തകർ സിപിഐഎം ഓഫീസ് കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പിന്റെ കണക്ക് വിശകലനം ചെയ്യവേ ആണ് കോൺഗ്രസ്സ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്[4] കുറെ ആളുകൾ ഓടിപ്പോയി, ബാക്കിയുള്ളവർ സിപിഐഎം ഓഫീസിൽ അഭയം തേടി[5] വാതിലുകളും ജനാലകളും അടച്ചു.അക്രമികൾ ജനൽ തകർത്തു പുര മേയുന്ന പുൽക്കെട്ടുകൾ കത്തിച്ച് അകത്തേക്കിട്ടു. ഓഫീസിന് തീ കൊളുത്തി. ഓഫീസിൽ നിന്ന് പുറത്തു ചാടിയവരെ മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയ ശേഷം പുല്ലിൽ പൊതിഞ്ഞു തീവെച്ചു കൊല്ലുകയായിരുന്നു. ബസ് കാത്തുനിന്ന ആളെ അമ്മി കല്ല് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തി.[6][7][8]
കോടതി നടപടികൾ
[തിരുത്തുക]ചീമേനി കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു.
അനുബന്ധ സംഭവങ്ങൾ
[തിരുത്തുക]പ്രതിചേർക്കപ്പെട്ട പ്രധാന പ്രതികളായ.എം. ജോസ്, കെ.പി. സുരേന്ദ്രൻ എന്നിവർ 1990 ലും ബെന്നി അബ്രഹാം 1995 ലും കൊലചെയ്യപ്പെട്ടു. ജോസ്, സുരേന്ദ്രൻ എന്നിവർ ചീമേനിയിലെയും ബെന്നി അബ്രഹാം പയ്യന്നൂരിലെയും നേതാക്കൾ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ https://www.asianetnews.com/magazine/cheemeni-massacre-facts-pnbe1f
- ↑ https://www.asianetnews.com/magazine/cheemeni-massacre-facts-pnbe1f
- ↑ "ചിന്ത".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ചിന്ത".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [www.deshabhimani.com/amp/articles/news-articles-23-03-2016/548242 "ദേശാഭിമാനി"].
{{cite web}}
: Check|url=
value (help) - ↑ [www.deshabhimani.com/amp/articles/news-articles-23-03-2016/548242 "ദേശാഭിമാനി"].
{{cite web}}
: Check|url=
value (help) - ↑ "ചിന്ത".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ചിന്ത".[പ്രവർത്തിക്കാത്ത കണ്ണി]