Jump to content

ചമ്രവട്ടം അയ്യപ്പക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചമ്രവട്ടം അയ്യപ്പ ക്ഷേത്രം

പ്രഭാ സത്യക സമേത ശാസ്താവ്

ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം
ശംബരവട്ടം ( ചമ്രവട്ടം ) അയ്യപ്പക്ഷേത്രം
ശംബരവട്ടം ( ചമ്രവട്ടം ) അയ്യപ്പക്ഷേത്രം
ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം is located in Kerala
ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം
ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°49′9″N 75°57′20″E / 10.81917°N 75.95556°E / 10.81917; 75.95556
പേരുകൾ
മറ്റു പേരുകൾ:ശംബരവട്ടം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:ചമ്രവട്ടം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അയ്യപ്പൻ ( പ്രഭാ സത്യക സമേത ശാസ്താവ് ) ശംബരവട്ടം ( ചമ്രവട്ടം ) ശാസ്താവ്
പ്രധാന ഉത്സവങ്ങൾ:ആറാട്ട്‌
ക്ഷേത്രങ്ങൾ:1
ചരിത്രം
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ്

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം ( ശംബരവട്ടം ) അയ്യപ്പ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശംബരമുനി തപസ്സ് ചെയ്ത സ്ഥലമായതിനാൽ ശംബരവട്ടം എന്ന നാമം ലഭിച്ചു. ശംബരവട്ടം കാലാന്തരത്തിൽ ലോപിച്ച് ചമ്രവട്ടമായി മാറി. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.[1]

പ്രഭാ എന്ന ഭാര്യയോടും സത്യകൻ എന്ന മകനോടും കൂടിയുള്ള ഗൃഹസ്ഥശാസ്താവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചമ്രവട്ടത്ത് അയ്യപ്പൻ ( പ്രഭാ സത്യക സമേത ശാസ്താവ് ) പ്രകൃതിയുടെ ദേവനാണ്. പ്രകൃതി തന്നെയാണ് അയ്യപ്പൻ എന്നാണ് സങ്കൽപ്പം. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, വിഷ്ണു, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൃശ്ചികം 1 മുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന മണ്ഡലകാലത്തിനാണ് ക്ഷേത്രത്തിൽ പ്രാധാന്യം. മണ്ഡലകാലത്തെ അവസാനത്തെ 11 ദിവസം ( ധനുമാസത്തിലെ ദിവസങ്ങൾ ) അതിവവിശേഷമായി കണക്കാക്കപ്പെടുന്നു. മഴക്കാലത്ത് ഭാരതപ്പുഴ ഒഴുകിവന്ന് ക്ഷേത്രത്തിലെ വിഗ്രഹം മുങ്ങുന്ന പതിവുണ്ട്. ആറാട്ട് എന്നാണ് അറിയപ്പെടുന്നത്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

പേരിനു പിന്നിലെ ഐതിഹ്യം

[തിരുത്തുക]

ചമ്രവട്ടം അയ്യപ്പക്ഷേത്രം ��്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതിഹ്യം.

ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതിഹ്യം.[2]

പ്രത്യേകത

[തിരുത്തുക]

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോഴാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.[3] തന്മൂലം ക്ഷേത്രത്തിൽ പ്രത്യേകമായി കൊടിയേറ്റുത്സവവും ആറാട്ടുമില്ല.

ആലുവ മണപ്പുറം ശിവക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.[4]

അപകടങ്ങൾ

[തിരുത്തുക]

2013 മാർച്ച് 2ന് ഉണ്ടായ അഗ്നിബാധയിൽ ഈ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ചുറ്റമ്പലം, പൂമുഖം, ശ്രീകോവിൽ എന്നിവ പൂർണമായി കത്തിനശിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിനശിച്ചു; ഒരു കോടിയുടെ നഷ്ടം". മാധ്യമം. 3 Mar 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് - സാംസ്കാരികചരിത്രം[പ്രവർത്തിക്കാത്ത കണ്ണി]
  3. "ചമ്രവട്ടം അയ്യപ്പക്ഷേത്രം ആറാട്ടിനൊരുങ്ങുന്നു". mathrubhumi. 28 Jun 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "സ്വയം ആറാടുന്ന അമ്പലങ്ങൾ". മലയാള മനോരമ. 10 August 2013. Retrieved 16 Aug 2013-. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

ചിത്രശാല

[തിരുത്തുക]