Jump to content

ഗർഗ സംഹിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യദുവംശത്തിന്റെ കുലാചാര്യനായ ഗർഗ മഹർഷിയാണ് ഗർഗസംഹിത രചിച്ചത്. പരാശരമഹർഷിയുടെയും വ്യാസമഹർഷിയുടെയും സമകാലികനയിരുന്നു അദ്ദേഹം. വിഷ്ണു ധർമ്മോത്തര പുരാണം 112:27 ൽ അംഗിരസിന്റെ പുത്രനാണ് ഗർഗൻ എന്നു പറയുന്നുണ്ട്. ഗർഗ സംഹിത ഗർഗഭാഗവതം എന്നും അറിയപ്പെടുന്നു. കൃഷ്ണന്റെ നാമകരണം വരെയുള്ള ബാല്യകാല കർമ്മങ്ങൾക്ക് പൗരോഹിത്യം വഹിക്കുകയും രാമകൃഷ്ണൻമാരുടെ ജാതകഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം കൃഷ്ണനെപ്പറ്റി ചമച്ച സംഹിതയാണ് ഗർഗ സംഹിത.[1] ബ്രഹ്മാദി പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള കൃഷ്ണകഥ അതിനേക്കാൾ വിസ്തരിച്ചും കാവ്യാത്മകമായും ഗർഗ സംഹിതയിൽ കാണാം.[2] മാത്രമല്ല, മറ്റു പുരാണങ്ങളിൽ നിന്നും ലഭിക്കാത്ത അനേകം വൃത്താന്തങ്ങളും ഗർഗ സംഹിതയിലുണ്ട്. പ്രധാനമായും രാധയേക്കുറിച്ച് പറയുന്നത് ഗർഗ സംഹിതയിലാണ്.[3]

ഗർഗ സംഹിതയുടെ ഘടന

[തിരുത്തുക]

10 ഖ���്ഡങ്ങളുള്ള ഗ്രന്ഥം ആണിത്. ഗ്രന്ഥത്തിൽ ആകെ 263 അദ്ധ്യായങ്ങളിലായി 10432 ശ്ലോകങ്ങൾ ആണുള്ളത്.

1. ഗോലോക ഖണ്ഡം

സർവ്വലോകങ്ങൾക്കും ഉപരിയായുള്ള ഗോലോകവാസികളായ രാധാകൃഷ്ണന്മാരുടെ മഹത്ത്വവർണ്ണന, ശ്രീകൃഷ്ണാവതാരം, കംസന്റെ പൂർവ്വ ചരിത്രം, ദിഗ്വിജയം തുടങ്ങിയവ.അദ്ധ്യായങ്ങൾ 20. ശ്ലോകങ്ങൾ 945

2. വൃന്ദാവന ഖണ്ഡം

നന്ദഗോപരും ഗോപന്മാരും വൃന്ദാവനത്തിലേക്ക് മാറിത്താമസിച്ചതു മുതൽ ശംഖചൂഢനെ നിഗ്രഹിച്ചതുവരെയുള്ള ഭാഗം. അദ്ധ്യായങ്ങൾ 26. ശ്ലോകങ്ങൾ 1054

3. ഗിരിരാജ ഖണ്ഡം

ഗോവർദ്ധന പർവ്വതത്തിന്റെ ഉൽപ്പത്തിയും ഗോവർദ്ധനോദ്ധാരണ കഥയും ഉൾക്കൊള്ളുന്നു.അദ്ധ്യായങ്ങൾ 11. ശ്ലോകങ്ങൾ 359

4. മാധുര്യഖണ്ഡം

വേണുഗാനം രാസക്രീഡ തുടങ്ങിയവ മധുരമായി വർണിക്കുന്നു. അദ്ധ്യായങ്ങൾ 24. ശ്ലോകങ്ങൾ 691

5. മഥുരാഖണ്ഡം

കംസൻ കൃഷ്ണനെ വധിക്കാൻ ഉപായങ്ങൾ ആലോചിക്കുന്നനതും അക്രൂരര ഗോകുലത്തിലേക്ക് അയയ്‌ക്കുന്നതുമായ കഥകൾ. കംസവധം. അദ്ധ്യായങ്ങൾ 25. ശ്ലോകങ്ങൾ 1032

6. ദ്വാരകാ ഖണ്ഡം

ജരാസന്ധ യുദ്ധം, കൃഷ്ണവിവാഹങ്ങൾ, കുചേലവൃത്തം. അദ്ധ്യായങ്ങൾ 22. ശ്ലോകങ്ങൾ 862

7. പ്രദ്യുമ്നന്റെ ദിഗ്‌വിജയവും രാജസൂയവും

ഇതിൽ 50 അദ്ധ്യായങ്ങളും 2143 ശ്ലോകങ്ങളും ഉണ്ട്

8. ബലഭദ്ര ഖണ്ഡം

ബലരാമന്റെ അവതാര രഹസ്യവും ബലഭദ്ര സഹസ്രനാമവും. അദ്ധ്യായങ്ങൾ 13 ശ്ലോകങ്ങൾ 359

9. വിജ്ഞാന ഖണ്ഡം

അദ്ധ്യായങ്ങൾ 10. ശ്ലോകങ്ങൾ 294

10. അശ്വമേധ ഖണ്ഡം

ഇതിൽ 62 അദ്ധ്യായങ്ങളും 2693 ശ്ലോകങ്ങളും ഉണ്ട്

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി വാർത്ത". Archived from the original on 2019-12-18. Retrieved 2019-12-18.
  2. പുസ്തകത്തെ കുറിച്ച്
  3. പിഡിഎഫ് പുസ്തകം
"https://ml.wikipedia.org/w/index.php?title=ഗർഗ_സംഹിത&oldid=3804035" എന്ന താളിൽനിന്ന് ശേഖരിച്ചത്