Jump to content

ഗോവിന്ദ് ശരൺ ലോഹ്‌റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോവിന്ദ് ശരൺ ലോഹ്‌റ
ജനനം
Govind Sharan Lohra

Itta Barahi, Lohardaga, Bihar (now Jharkhand), India
തൊഴിൽFolk singer, Songwriter
സജീവ കാലം1992–present
അറിയപ്പെടുന്നത്Nagpuri folk music
പുരസ്കാരങ്ങൾ
  • Akruti Sammaan (2002)
  • Peter Naurangi Sahitya Sammaan (2010)
  • Jharkhand Bibhuti Award (2012)
  • Jaishankar Prasad Smriti Award (2021)

ഒരു ഇന്ത്യൻ നാടോടി കലാകാരനാണ് ഗോവിന്ദ് ശരൺ ലോഹ്‌റ(Govind Sharan Lohra‌) . നാഗ്പുരി നാടോടി നൃത്ത രൂപത്തിന്റെ ഗായകനും ഗാനരചയിതാവും നർത്തകനുമാണ് അദ്ദേഹം. അദ്ദേഹം നിരവധി ദേശീയ പരിപാടികളിൽ അഭിനയിച്ചിട്ടുണ്ട്. അകൃതി സമ്മാൻ, പീറ്റർ നൗറംഗി സാഹിത്യ സമ്മാൻ, ജാർഖണ്ഡ് ബിഭൂതി തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. [1] [2] 2021-ൽ അദ്ദേഹത്തിന് ജയശങ്കർ പ്രസാദ് സ്മൃതി അവാർഡ് ലഭിച്ചു [3]

ആദ്യകാല ജീവിതം

[തിരുത്തുക]

ലോഹർദാഗ ജില്ലയിലെ ഇട്ട ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പുരി നൃത്തത്തിനു വേണ്ട ഗാനരചന, അതിന്റെ ആലാപനം, അതിനു വേണ്ട സംഗീതോപകരണങ്ങൾ വായിക്കൽ, നൃത്തം എന്നിവയിൽ അദ്ദേഹത്തിന് നല്ല പരിചയമുണ്ട്. [1] ലോഹ്റ സമുദായത്തിൽ പെട്ടയാളാണ് അദ്ദേഹം.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ രാഷ്ട്രീയ ജനജാതീയ സമ്മേളനം (1992), രാജസ്ഥാനിലെ ചിത്തോർഗഡിൽ രാഷ്ട്രീയ ഏക്താ സിബിർ (1994), പട്ന, ഛോട്ടാനാഗ്പൂർ മൊഹത്സവ് (1999) എന്നിവയിൽ ദേശീയ നാടോടി സംഗീത പരിപാടി (1999), ജാർഖണ്ഡിൽ, ഭാരതീയ കിഷൻ സംഘിന്റെ ദേശീയ പരിപാടി (2000), ഹസ്തിനപൂർ, ഉത്തർപ്രദേശ്, നാലാമത് വനവാസി കായിക മഹോത്സവം (2000) റാഞ്ചിയിൽ. [1] തുടങ്ങി നിരവധി ദേശീയ പരിപാടികളിൽ അദ്ദേഹം കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.

നിലവിൽ, നാഗ്പുരി നാടോടി സംഗീതത്തെക്കുറിച്ച് റാഞ്ചി സർവകലാശാലയിലെ പ്രാദേശിക ഭാഷാ വിഭാഗത്തിലെ ഗവേഷകരെ അദ്ദേഹം സഹായിക്കുന്നു. വാർദ്ധക്യത്തിൽ അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി , പക്ഷേ തന്റെ അറിവ് അടുത്ത തലമുറയ്ക്ക് നൽകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. നവീകരണത്തിന്റെ പേരിൽ നാടോടി സംഗീതത്തെ വളച്ചൊടിക്കരുതെന്ന് അദ്ദേഹം യുവാക്കളെ ഉപദേശിക്കുന്നു. [1]

അവാർഡുകളും അംഗീകാരവും

[തിരുത്തുക]

അകൃതി സമ്മാൻ (2002), പീറ്റർ നൗറംഗി സാഹിത്യ സമ്മാൻ (2010), ജാർഖണ്ഡ് ബിഭൂതി (2012) എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ന്യൂ ഡൽഹിയിലെ യൂത്ത് ഹോസ്റ്റൽ ഓഫ് ഇന്ത്യ (1992), ബീഹാർ ഗവൺമെന്റ് (1996), സൂർ തരംഗി സമ്മാജിക് ഏവം സംസ്‌കൃത് സൻസ്ത, പട്‌ന എന്നിവിടങ്ങളിൽ നിന��ന് നിരവധി സർട്ടിഫിക്കറ്റുകളും അദ്ദേഹത്തിന് ലഭിച്ചു. [1] 2021-ൽ അദ്ദേഹത്തിന് ജയശങ്കർ പ്രസാദ് സ്മൃതി അവാർഡ് ലഭിച്ചു [4]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "ठेठ नागपुरी गीत-नृत्य के पुरोधा गोविंद शरण लोहरा". prabhatkhabar. 20 September 2019. Retrieved 2 April 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "prabhatkhabar" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "कोरोना के खिलाफ लोक गायक गोविंद शरण की अनोखी जंग, नागपुरी गीत से लोगों को कर रहे जागरुक". etvbharat. 30 March 2020. Retrieved 2 April 2022.
  3. "जयशंकर प्रसाद स्मृति समारोह में बीएसएनएल ने कई साहित्यकारों को किया सम्मानित". bhaskar. January 2021.
  4. "नरेश अग्रवाल और नीरज नीर को जयशंकर प्रसाद स्मृति सम्मान". livehindustan. 31 January 2021.
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_ശരൺ_ലോഹ്‌റ&oldid=4099466" എന്ന താളിൽനിന്ന് ശേഖരിച്ചത്