Jump to content

ഗുന്തർ ഗ്രാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുന്തർ ഗ്രാസ്
ജനനംGünter Wilhelm Grass
(1927-10-16) 16 ഒക്ടോബർ 1927  (97 വയസ്സ്)
Danzig-Langfuhr,
Free City of Danzig
തൊഴിൽNovelist, Poet, Playwright, Sculptor, Graphic Designer,
ദേശീയതGerman
Period1956–present
ശ്രദ്ധേയമായ രചന(കൾ)The Tin Drum
അവാർഡുകൾGeorg Büchner Prize
1965
Nobel Prize in Literature
1999
കയ്യൊപ്പ്

വിഖ്യാത ജർമൻ നോവലിസ്റ്റും നാടകകൃത്തുമാണ് ‌ ഗുന്തർ ഗ്രാസ്(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).നോവൽ, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തർ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശിൽപനിർമ്മാണം, ഗ്രാഫിക് ആർട്ട് എന്നിവയിലും മികവ് പുലർത്തി.

ജീവിതരേഖ

[തിരുത്തുക]

പോളണ്ടിന്റെ ഭാഗമായ ഡെൻസിഷിൽ പോളിഷ്- ജർമൻ വ്യാപാരിയുടെ മകനായി 1927 ഒക്ടോബർ 16നാണ് ഗുന്തർ ഗ്രാസ് ജനിച്ചത്. നിർബന്ധിത സൈനികസേവനത്തിന്റെ ഭാഗമായി പതിനാറാം വയസ്സിൽ ഹിറ്റ്‌ലറുടെ സൈനികവിഭാഗമായ "ലുഫ്ത്ത് വാഫെ'യിൽ ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻസേനയിൽ നിർബന്ധിതസേവനം നടത്തി, യുദ്ധത്തടവുകാരനാകേണ്ടി വന്നു[1][2]. അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിലായിരുന്നു ഈ സംഭവമെന്നാണ് വെളിപ്പെടുത്തൽ[3]. 1949ൽ ഡ്യൂസ്സൽ ഡോർഫിലെ ശാസ്ത്ര-കലാ അക്കാദമിയിൽനിന്ന് ചിത്രരചനയിൽ ബിരുദം നേടി. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ഗ്രാസിന്റെ മിക്ക രചനകളും ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം വെച്ചുപുലർത്തി.

2006ൽ പുറത്തു വന്ന പീലിങ് ദ ഒണ്യൻ എന്ന ആത്മകഥാപരമായ കൃതിയിൽ, ഹിറ്റ്‌ലറുടെ നാസി പട്ടാളത്തിൽ ജോലി ചെയ്ത ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ വലിയ വിമർശനമുയർത്തി.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം മൂന്നുവട്ടം ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1987-'88 കാലത്ത് ഭാര്യ യൂട്ടയുമൊത്ത് കൊൽക്കത്തയിൽ ഒരു വർഷത്തോളം കഴിഞ്ഞു. 'ദ പ്ലെബിയൻസ് റിഹേഴ്‌സ് ദ അപ്‌റൈസിങ്' എന്ന നാടകത്തിന്റെ ബംഗാൾ ഭാഷയിലുള്ള അവതരണത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കൊൽക്കത്താവാസം. 'ഷോ യുവർ ടങ്' എന്ന പേരിൽ ആ സ്മരണകൾ അദ്ദേഹം പുസ്തകമാക്കി. ‍==കേരളത്തിൽ== 1975 ൽ കേരളം സന്ദർശിച്ചിരുന്നു. നായന്മാരെയും മുക്കുവന്മാരെയും കുറിച്ചുള്ള പഠനത്തിനായി എത്തിയ അദ്ദേഹം മഹാരാജാസിൽ പ്രസംഗിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ല്യൂബെക്കിലെ ആശുപത്രിയിൽ 87ാം വയസ്സിൽ അന്തരിച്ചു.

ക്യതികൾ

[തിരുത്തുക]

രണ്ടാം ലോകയുദ്ധാനന്തരമുള്ള ദേശീയ അപരാധബോധത്തിന്റെ സ്വാധീനം പ്രകടമാകുന്ന അദ്ദേഹത്തിന്റെ കൃതികൾ സാധാരണ വിചിത്രരൂപത്തിലുള്ള രചനാഘടകവും ശക്തമായ ധാർമിക ഉള്ളടക്കവും ഉള്ളവയാണ്. നോബൽ സമ്മാനം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.

  • ദ ടിൻ ഡ്രം
  • ലോക്കൽ അനസ്തിറ്റിക്
  • ദ ഫ്‌ളൗർ
  • ദ പ്ലബിയൻസ് റമോർസ് ദി അപ്‌റൈസിങ്
  • Die Vorzüge der Windhühner (poems, 1956)
  • Die bösen Köche. Ein Drama (play, 1956) translated as The Wicked Cooks in Four Plays (1967)
  • Hochwasser. Ein Stück in zwei Akten (play, 1957) The Flood
  • Onkel, Onkel. Ein Spiel in vier Akten (play, 1958) Mister, Mister
  • Danziger Trilogie
    • 'Die Blechtrommel (1959) trans. The Tin Drum (1959)
    • ക്യാറ്റ് ആൻഡ് മൗസ് (1961) trans. Cat and Mouse (1963)
    • ഡോഗ് ഇയേഴ്‌സ് (1963)
  • Gleisdreieck (poems, 1960)
  • Die Plebejer proben den Aufstand (play, 1966) trans. The Plebeians Rehearse the Uprising (1966)
  • Ausgefragt (poems, 1967)
  • Über das Selbstverständliche. Reden - Aufsätze - Offene Briefe - Kommentare (speeches, essays, 1968) trans. Speak out! Speeches, Open Letters, Commentaries (1969) with 3 additional pieces
  • Örtlich betäubt (1969) trans. Local Anaesthetic (1970)
  • Davor (play, 1970) trans. Max (1972) on a plot from Local Anaesthetic
  • Aus dem Tagebuch einer Schnecke (1972) trans. From the Diary of a Snail (1973)
  • Der Bürger und seine Stimme. Reden Aufsätze Kommentare (speeches, essays, 1974)
  • Denkzettel. Politische Reden und Aufsätze 1965-1976 (political essays and speeches, 1978)
  • Der Butt (1977) trans. The Flounder (1978)
  • Das Treffen in Telgte (1979) trans. The Meeting at Telgte (1981)
  • Kopfgeburten oder Die Deutschen sterben aus (1980) trans. Headbirths, or, the Germans are Dying Out (1982)
  • Widerstand lernen. Politische Gegenreden 1980–1983 (political speeches, 1984)
  • Die Rättin (1986) trans. The Rat (1987)
  • Zunge zeigen. Ein Tagebuch in Zeichnungen ("A Diary in Drawings", 1988) trans. Show Your Tongue (1989)
  • Unkenrufe (1992) trans. The Call of the Toad (1992)
  • Ein weites Feld (1995) trans. Too Far Afield (2000)
  • Mein Jahrhundert (1999) trans. My Century (1999)
  • Im Krebsgang (2002) trans. Crabwalk (2002)
  • Letzte Tänze (poems, 2003)
  • സ്‌കിന്നിംഗ് ദ ഒണിയൻ (2006)- ഓർമക്കുറിപ്പ് 1
  • Dummer August (poems, 2007)
  • Die Box (2008) trans. The Box (2010) ഓർമക്കുറിപ്പ് 2
  • Grimms Wörter (2010) ഓർമക്കുറിപ്പ് 3

അവലംബം

[തിരുത്തുക]
  1. Garland, The Oxford Companion to German Literature, p. 302.
  2. "The Literary Encyclopedia", Günter Grass (b. 1927). Retrieved on 16 August 2006.
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 741. 2012 മെയ് 07. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]

അഭിമുഖങ്ങൾ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=ഗുന്തർ_ഗ്രാസ്&oldid=4116709" എന്ന താളിൽനിന്ന് ശേഖരിച്ചത്