ഗദ്ദാമ
ഗദ്ദാമ | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി.വി പ്രദീപ് |
രചന | കെ.യു. ഇഖ്ബാൽ |
തിരക്കഥ | കമൽ കെ. ഗീരിഷ്കുമാർ |
അഭിനേതാക്കൾ | കാവ്യാ മാധവൻ ശ്രീനിവാസൻ ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് സുകുമാരി |
സംഗീതം | ബെനറ്റ് വീത്‌രാഗ് എം. ജയചന്ദ്രൻ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | കെ. രാജഗോപാൽ |
ഭാഷ | മലയാളം |
2011 ഫെബ്രുവരി 4-നു് കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.[3]
നിർമ്മാണം
[തിരുത്തുക]കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.[4] ചിത്രത്തിലെ പശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി.വി പ്രദീപ് |
ബാനർ | അനിത പ്രൊഡക്ഷൻസ് |
വിതരണം | മുരളി ഫിലിംസ് |
സംഗീതം | ബെനറ്റ് വീത്‌രാഗ് |
പശ്ചാത്തലസംഗീതം | എം. ജയചന്ദ്രൻ |
ആനിമേഷൻ | |
ഛായാഗ്രഹണം | മനോജ് പിള്ള |
എഡിറ്റിംഗ് | കെ. രാജഗോപാൽ |
ശബ്ദലേഖനം | |
സംഘട്ടനം | |
കഥ | കെ. യു. ഇഖ്ബാൽ |
തിരക്കഥ | കെ. ഗിരീഷ് കുമാർ, കമൽ |
സംഭാഷണം | കെ. ഗിരീഷ് കുമാർ |
കല | സുരേഷ് കൊല്ലം |
നിർമ്മാണ നിയന്ത്രണം | |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | ഷഫീർ സേട്ട് |
പ്രൊഡക്ഷൻ മാനേജേഴ്സ് | |
ഗാനരചന | റഫീഖ് അഹമ്മദ് |
ചമയം | |
വസ്ത്രാലങ്കാരം | അനിൽ കുമാർ |
നൃത്തം | |
ചീഫ് അസ്സോ. ഡയറക്ടർ | |
അസ്സോ. ഡയറക്ടർ | |
സംവിധാന സഹായ��കൾ | |
നിശ്ചലഛായഗ്രഹണം |
ഗാനങ്ങൾ
[തിരുത്തുക]ഗദ്ദാമ | ||||
---|---|---|---|---|
Soundtrack album by ബെനറ്റ് വീത്‌രാഗ് | ||||
പുറത്തിറങ്ങിയത് | 2011 | |||
വിഭാഗം | Film soundtrack | |||
ലേബൽ | സത്യം ഓഡിയോസ് | |||
നിർമ്മാതാവ് | പി.വി പ്രദീപ് | |||
ബെനറ്റ് വീത്‌രാഗ് chronology | ||||
|
റഫീഖ് അഹമ്മദിന്റെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്‌രാഗ്.
ഗാനം | പാടിയത് |
---|---|
നാട്ടു വഴിയോരത്തെ... | വിജയ് യേശുദാസ്, കെ.എസ്. ചിത്ര |
അറിയുമോ... | കാർത്തിക് |
വിധുരമീ യാത്ര... | ശ്രേയ ഘോഷാൽ, ഹരിഹരൻ |
നാട്ടു വഴിയോരത്തെ... | കെ.എസ്. ചിത്ര |
വിധുരമീ യാത്ര... | ഹരിഹരൻ |
പുരസ്കാരം
[തിരുത്തുക]2011 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഗദ്ദാമ നേടി.[5]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-01. Retrieved 2011-02-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-03. Retrieved 2011-02-01.
- ↑ "മാധ്യമം ഓൺലൈൻ ഏപ്രിൽ 4 ,2011". Archived from the original on 2011-08-24. Retrieved 2011-05-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-03. Retrieved 2011-02-01.
- ↑ http://www.indianexpress.com/news/critics-award-gaddama-adjudged-best-film/755271/