Jump to content

ക്യാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An Australian fielder runs to take a catch
New Zealand fast bowler Shane Bond about to dismiss Mohammad Yousuf caught and bowled

ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാനെ പുറത���താക്കുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയാണ് ക്യാച്ച്. ക്യാച്ചിലൂടെ പുറത്താവുക എന്നത് ക്രിക്കറ്റിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. ക്രിക്കറ്റ് നിയമങ്ങളിലെ 32-ആം നിയമമാണ് ക്യാച്ചിലൂടെ പുറത്താവുന്നതിനെ സംബന്ധിക്കുന്നത്. ബാറ്റ്സ്മാന്റെ ബാറ്റിലോ, ബാറ്റ് പിടിച്ചിരിക്കുന്ന ഗ്ലൗവിലോ കൊള്ളുന്ന പന്ത് ഗ്രൗണ്ടിൽ സ��പർശിക്കുന്നതിനുമുമ്പ് ഏതെങ്കിലുമൊരു ഫീൽഡർ പിടിയിലൊതുക്കിയാൽ ആ ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്തായതായി പ്രഖ്യാപിക്കപ്പെടുന്നു. ക്യാച്ചിലൂടെ പുറത്തായ പന്തിൽ ബാറ്റ്സ്മാൻ നേടിയ റൺസ് സ്കോറിനൊപ്പം പരിഗണിക്കില്ല.

ക്യാച്ച് അംഗീകരിക്കപ്പെടാത്ത സാഹചര്യങ്ങൾ

[തിരുത്തുക]

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്താകുന്നില്ല;

  • ആ പന്ത് നോബോളോ, ഡെഡ്ബോളോ ആയി വിളിക്കപ്പെട്ടാൽ.
  • ബാറ്റ്സ്മാൻ തന്റെ ബാറ്റ് ഉപയോഗിച്ചോ ബാറ്റ് പിടിച്ചിരിന്നുന്ന ഗ്ലൗ ഉപയോഗിച്ചോ പന്തിനെ സ്പർശിച്ചിട്ടില്ലെങ്കിൽ.
  • ഫീൽഡർ പിടിയിലൊതുക്കും മുൻപ് പന്ത് ഗ്രൗണ്ടിൽ സ്പർശിച്ചാൽ.
  • പന്ത് ഫീൽഡറുടെ പിടിയിലൊതുങ്ങിയില്ലെങ്കിൽ.
  • പന്ത് ബൗണ്ടറി ലൈനിനു പുറത്ത് പോയാൽ.
  • ഒരു ഫീൽഡർ പന്ത് പിടിയിലൊതുക്കിക്കൊണ്ട് ബൗണ്ടറി രേഖയിലോ പുറത്തോ സ്പർശിച്ചാൽ.
  • പന്ത് ഏതെങ്കിലും ഒരു ഫീൽഡറുടെ ഹെൽമറ്റിൽ കൊണ്ട് ഉയർന്ന ശേഷം പിടിച്ചാൽ.

അറിയപ്പെടുന്ന മറ്റു പേരുകൾ

[തിരുത്തുക]

ബാറ്റ്സ്മാനെ ഒരു വിക്കറ്റ് കീപ്പർ ക്യാച്ചിലൂടെ പുറത്താക്കിയാൽ കോട്ട് ബിഹൈൻഡ് എന്നും. പന്ത് എറിഞ്ഞ ബൗളർ തന്നെ ക്യാച്ചിലൂടെ പുറത്താക്കിയാൽ കോട്ട് ആൻഡ് ബൗൾഡ് എന്നും അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്യാച്ച്&oldid=3139049" എന്ന താളിൽനിന്ന് ശേഖരിച്ചത്