Jump to content

കോക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോക്കൂർ

കോക്കൂർ
10°43′38″N 76°03′25″E / 10.7271°N 76.056869°E / 10.7271; 76.056869
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 591
+91 494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ കോക്കൂർ.

സ്ഥാനം

[തിരുത്തുക]

തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. തൃശ്ശൂർ, പാലക്കാട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്.

സ്ഥാപനങ്ങൾ

[തിരുത്തുക]

കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവ നിലകൊള്ളുന്നത്.

കിഴക്കോട്ടുള്ള വഴിയിൽ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.

കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.[1]

വാർഡുകൾ

[തിരുത്തുക]

കോക്കൂർ നോർത്ത്, കോക്കൂർ, കോക്കൂർ വെസ്റ്റ് എന്നിങ്ങനെ മൂന്ന് വാർഡുകൾ കോക്കൂരിനെ ആലംകോട് ഗ്രാമപഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. തദ്ദേശ സ്വയംഭരണ വകുപ്പ്
  2. "Local Self Government Department | Local Self Government Department". Retrieved 2021-03-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോക്കൂർ&oldid=3814227" എന്ന താളിൽനിന്ന് ശേഖരിച്ചത്