കൈനിക്കര പത്മനാഭപിള്ള
ദൃശ്യരൂപം
കൈനിക്കര പത്മനാഭപിള്ള | |
---|---|
ജനനം | |
മരണം | ജനുവരി 30, 1976 | (പ്രായം 77)
തൊഴിൽ | Playwright, actor |
അറിയപ്പെടുന്ന കൃതി |
|
ജീവിതപങ്കാളി(കൾ) | P. Chellamma |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ |
|
മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും പത്രാധിപരും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള.
ജീവിത രേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പെരുന്നയിൽ ജനനം 1898-ൽ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു[1]. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്. മലയാളരാജ്യം (1954–56), കൗമുദി (1957–61) എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1957 -ലെ ഇ.എം.എസ് മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് ചോർന്നതുമുമായി ബന്ധപ്പെട്ട്, കൗമുദി റിപ്പോർട്ടർ,പത്രാധിപരെന്ന നിലയിൽ പത്മനാഭപിള്ള എന്നിവർക്ക് കോടതി പിഴ ചുമത്തുകയുണ്ടായി.[2]
പ്രധാന നാടകങ്ങൾ
[തിരുത്തുക]- വേലുത്തമ്പി ദളവ (1932)
- കാൽവരിയിലെ കല്പ പാദപം
- വിധിമണ്ഡപം (1955)
- അഗ്നിപഞരം (1962)
- സ്വാതി തിരുനാൾ (1966)