Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2010 മേയ് 11-നു് സാഹിത്യ അക്കാദമി സെക്രട്ടറി പി. വത്സല പ്രഖ്യാപിച്ചു[1][2]. നോവലിനു് ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലും, ചെറുകഥക്ക് കെ.ആർ. മീരയുടെ ആവേ മരിയ എന്ന കഥയും പുരസ്കാരത്തിനർ‌ഹമായി. ജി. ബാലകൃഷ്ണൻ നായർ, ഏറ്റുമാനൂർ സോമദാസൻ, പി.കെ.വി പനയാൽ, ഏരുമേലി പരമേശ്വരൻപിള്ള എന്നിവർക്ക് സമഗ്ര സം‌ഭാവനക��കുള്ള പുരസ്കാരം ലഭിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവർ അക്കാദമി ഫെല്ലോഷിപ്പിനു് അർഹമായി.

അക്കാദമിയുടെ വിശിഷ്ടാംഗത്വം

[തിരുത്തുക]
ക്രമ നമ്പർ പേര്‌
1 വിഷ്ണു നാരായണൻ നമ്പൂതിരി
2 പുനത്തിൽ കുഞ്ഞബ്ദുള്ള

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം

[തിരുത്തുക]
ക്രമ നമ്പർ പേര്‌
1 പ്രൊഫ: ഏറ്റുമാനൂർ സോമദാസൻ
2 പ്രൊഫ: ഏരുമേലി പരമേശ്വരൻ പിള്ള
3 പ്രൊഫ: ജി. ബാലകൃഷ്ണൻ നായർ
4 പി.വി.കെ. പനയാൽ

അക്കാദമി അവാർഡുകൾ

[തിരുത്തുക]
ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 നോവൽ ആടു ജീവിതം ബെന്യാമിൻ
2 ചെറുകഥ ആവേ മരിയ കെ.ആർ.മീര
3 കവിത മുദ്ര എൻ.കെ. ദേശം
4 നാടകം സ്വാതന്ത്ര്യം തന്നെ ജീവിതം കെ.എം. രാഘവൻ നമ്പ്യാർ
5 ബാലസാഹിത്യം മുയൽച്ചെവി എ. വിജയൻ
6 ജീവചരിത്രം ഘോഷയാത്ര ടി.ജെ.എസ്. ജോർജ്ജ്
7 സാഹിത്യ വിമർശനം ആഖ്യാനത്തിന്റെ അടരുകൾ കെ.എസ്. രവികുമാർ
8 യാത്രാ വിവരണം എന്റെ കേരളം കെ.രവീന്ദ്രൻ
9 വിവർത്തനം പടിഞ്ഞാറൻ കവിതകൾ ‍ കെ. സച്ചിദാനന്ദൻ
10 വൈജ്ഞാനിക സാഹിത്യം സ്ഥലം, കാലം, കല വിജയകുമാർ മേനോൻ
11 ഹാസ്യ സാഹിത്യം റൊണാൾഡ് റീഗനും ബാലൻ മാഷും മാർഷൽ

എൻഡോവ്മെന്റ് അവാർഡുകൾ

[തിരുത്തുക]
ക്രമനമ്പർ വിഭാഗം കൃതി ജേതാവ്
1 ഐ.സി. ചാക്കോ അവാർഡ്
(ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം)
പഴശി രേഖകളിലെ വ്യവഹാരഭാഷ ഡോ. ജോസഫ് സ്കറിയ
2 കെ.ആർ. നമ്പൂതിരി അവാർഡ്
(വൈദികസാഹിത്യം)
ഹിന്ദുമതം ഹിന്ദുത്വം ഇ. ചന്ദ്രശേഖരൻ നായർ
3 സി.ബി. കുമാർ അവാർഡ്
(ഉപന്യാസം)
ശ്രദ്ധ കെ.എം. നരേന്ദ്രൻ
4 കനകശ്രീ അവാർഡ് -
(കവിത)
കാണുന്നീലോരക്ഷരവും എം.ബി മനോജ്
5 ഗീത ഹിരണ്യൻ അവാർഡ്
(ചെറുകഥാ സമാഹാരം)
ജനം പി.വി.ഷാജികുമാർ
6 ജി.എൻ . പിള്ള അവാർഡ്
(വൈജ്ഞാനിക സാഹിത്യം)
സംഗീതാർത്ഥമു മധു വാസുദേവൻ

[3][4]

അവലംബം

[തിരുത്തുക]
  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Archived from the original on 2010-05-14. Retrieved 11 May 2010.
  2. "KSA awards and fellowships announced" (in ഇംഗ്ലീഷ്). Press Trust Of India. Archived from the original on 2010-05-14. Retrieved 12 May 2010.
  3. "വിഷ്ണു നാരായണൻ നമ്പൂതിരിക്കും പുനത്തിലിനും വിശിഷ്ടാംഗത്വം". മനോരമ ഓൺലൈൻ. Retrieved 11 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. "കേരള സാഹിത്യ അക്കാദമി" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 12 May 2010.