Jump to content

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമി 2021ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ 2022 മാർച്ച് 12 ന് പ്രഖ്യാപിച്ചു. കരിവെള്ളൂർ മുരളി (നാടകം), വി ഹർഷകുമാർ (കഥാപ്രസംഗം), മാവേലിക്കര പി. സുബ്രഹ്മണ്യം (സംഗീതം) എന്നിവർ ഫെലോഷിപ്പിന്‌ അർഹരായി. 17പേർക്ക്‌ അവാർഡും 23പേർക്ക്‌ ഗുരുപൂജ പുരസ്കാരവും ലഭിച്ചു.[1][2]

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

[തിരുത്തുക]
പേര് ഇനം
1 കെ.പി.എ.സി. മംഗളൻ നാടകം (അഭിനയം)
2 മണിയപ്പൻ ആറന്മുള നാടകം (രചന, സംവിധാനം)
3 ബാബു പള്ളാശേരി നാടകം (രചന, സംവിധാനം,അഭിനയം)
4 എ.എൻ. മുരുകൻ നാടകം (അഭിനയം)
5 രാജ്‍മോഹൻ നീലേശ്വരം നാടകം (രചന, സംവിധാനം)
6 സുധി നിരീക്ഷ നാടകം (നടി, സംവിധാനം)
7 ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം
8 കലാമണ്ഡലം സത്യവ്രതൻ കേരളനടനം
9 ഗീത പത്മകുമാർ കുച്ചിപ്പുടി
10 പി.സി. ചന്ദ്രബോസ് ഉപകരണ സംഗീതം
11 പെരിങ്ങോട് സുബ്രഹ്മണ്യൻ ഇടയ്ക്ക
12 പഴുവിൽ രഘുമാരാർ മേളം
13 വഞ്ചിയൂർ പ്രവീൺകുമാർ കഥാപ്രസംഗം
14 കൊല്ലം വി. സജികുമാർ വായ്പാട്ട്
15 താമരക്കുടി രാജശേഖരൻ മുഖർശംഖ്
16 എൻ.പി. പ്രഭാകരൻ സംഗീതം
17 മഞ്ജു മേനോൻ ലളിതഗാനം

ഗുരുപൂജ പുരസ്‌കാരം

[തിരുത്തുക]
പേര് ഇനം
1 കലാനിലയം ഭാസ്‌കരൻ നായർ നാടകം
2 സി.വി.ദേവ് നാടകം
3 മഹാശയൻ നാടകം
4 ജോർജ്ജ് കണക്കശേരി നാടകം
5 ചന്ദ്രശേഖരൻ തിക്കോടി നാടകം
6 കബീർ ദാസ് നാടകം
7 നമശിവായൻ നാടകം
8 സൗദാമിനി നാടകം
9 കുമ്പളം വക്കച്ചൻ നാടകം
10 അലിയാർ പുന്നപ്ര നാടകം
11 മുഹമ്മദ് പേരാമ്പ്ര നാടകം
12 ആലപ്പി രമണൻ കഥാപ്രസംഗം
13 സുകു ഇടമറ്റം(വി.എ. സുകുമാരൻ നായർ) ചമയം
14 ഗിരിജ ബാലകൃഷ്ണൻ സോപാന സംഗീതം
15 മണിയൻപറമ്പിൽ മണിനായർ(മണി ചേർപ്പ്) ഇലത്താളം
16 ജോയ് സാക്സ് ക്ലാരനറ്റ്, സാക്സഫോൺ
17 പപ്പൻ നെല്ലിക്കോട് നാടകം
18 മാർഗി വിജയകുമാർ കഥകളി
19 പഴുവിൽ ഗോപിനാഥ് ഓട്ടൻതുള്ളൽ
20 പത്മനാഭൻ കോഴിക്കോട് (പപ്പൻ) ഉപകരണസംഗീതം
21 പങ്കജാക്ഷൻ കൊല്ലം വായ്പാട്ട്
22 ടി.കെ.ഡി. മുഴപ്പിലങ്ങാട് നാടകം
23 കലാമണ്ഡലം സുകുമാരൻ കഥകളി

അവലംബം

[തിരുത്തുക]
  1. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
  2. https://archive.org/details/ksna-award-2021-press-release_202207