Jump to content

കെ.ആർ. സുനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. സുനിൽ
ജനനം29 ജൂൺ, 1975
ദേശീയതഇന്ത്യൻ
തൊഴിൽഫോട്ടോഗ്രാഫർ ‌
പുരസ്കാരങ്ങൾകേരള ലളിത കലാ അക്കാദമി പുരസ്കാരം (1997)

ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് കെ.ആർ. സുനിൽ (ജനനം: 1975).

ജീവിതരേഖ

[തിരുത്തുക]

1975 മെയ് 29ന് കൊടുങ്ങല്ലൂരിൽ ജനിച്ചു.[1] തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. 1997ൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചു. ഇന്ത്യയിലും പുറത്തുമാ‌‌യി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2011ലെ ഗോൾഡൻ റോൾ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രദർശനങ്ങൾ

[തിരുത്തുക]

കെ.ആർ. സുനിലിന്റെ 'റെഡ് ഡിവോഷൻ' എന്ന ഫോട്ടോ പ്രദർശനം തൃശ്ശൂരിലും കൊച്ചിയിലും പ്രദർശിപ്പിക്കുകയുണ്ടായി. നിരവധി അന്താരാഷ്ട്ര പത്രമാസികകളിൽ കെ.ആർ. സുനിലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ജലം' എന്ന വിഷയത്തെ ആധാരമാക്കിയെടുത്ത ചിത്രങ്ങൾക്കാണ് 2016ലെ ഹാബിറ്റാറ്റ് ഇന്ത്യയുടെ ഫോട്ടോസ്‌ഫിയർ പുരസ്കാരം ലഭിച്ച���്. കേരള ലളിത കലാ അക്കാദമിയുടെയും ഗുജറാത്ത് ലളിത കലാ അക്കാദമിയുടെയും വാർഷിക പ്രദർശനങ്ങളിൽ കെ.ആർ. സുനിലിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ 2016

[തിരുത്തുക]

കേരളത്തിലെ തുറമുഖ നഗരമായ പൊന്നാനിയിലെ ജനങ്ങളുടെ സാമൂഹ്യപരവും വ്യാപാര സംബന്ധിയുമായ ജീവിതം അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫി പരമ്പരയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ.ആർ. സുനിലിന്റെ 'വാനിഷിംഗ് ലൈഫ് വേൾഡ്സ്'.[2] പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പൊന്നാനിയുടെ ചരിത്രവും അവിടുത്തെ ജനജീവിതവുമാണ് ഈ ചിത്രങ്ങളുടെ ഉള്ളടക്കം.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (1997)[4]
  • ഹാബിറ്റാറ്റ് ഫോട്ടോസ്‌ഫിയർ പുരസ്കാരം (2016)[5]

അവലംബം

[തിരുത്തുക]
  1. http://www.indiahabitat.org/download/vag/photosphere2016/KRSunilCV.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-08.
  3. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  4. http://www.lalithkala.org/content/state-awards
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-10. Retrieved 2017-01-08.

പുറം കണ്ണികൾ

[തിരുത്തുക]

കെ.ആർ. സുനിൽ

"https://ml.wikipedia.org/w/index.php?title=കെ.ആർ._സുനിൽ&oldid=3803265" എന്ന താളിൽനിന്ന് ശേഖരിച്ചത്