കി. രാജനാരായണൻ
കി. രാജനാരായണൻ (Tamil: கி. ராஜநாராயணன்) | |
---|---|
ജനനം | 1922 ഇടൈസെവൽ, തമിഴ്‌നാട്, ഇന്ത്യ |
മരണം | 17 മേയ് 2021 | (പ്രായം 97)
തൂലികാ നാമം | കി. രാ |
ദേശീയത | ഇന്ത്യൻ |
Period | 1958– Present |
Genre | ചെറുകഥ, നോവൽ |
വിഷയം | നാടോടിക്കഥകൾ, ഗ്രാമീണ ജീവിതം |
ശ്രദ്ധേയമായ രചന(കൾ) | ഗോപല്ല ഗ്രാമം, ഗോപല്ലപുരത്ത് മക്കൾ, നാട്ടുപ്പുറ കഥൈ കലഞ്ജിയം |
അവാർഡുകൾ | 1991 – സാഹിത്യ അക്കാദമി അവാർഡ് |
പങ്കാളി | ഗാനവതിയമ്മാൾ |
തമിഴ് ഫോക്‌ലോറിസ്റ്റും ഇന്ത്യയിലെ ഒരു പ്രശസ്ത എഴുത്തുകാരനുമായിരുന്നു കി. രാജനാരായണൻ (16 സെപ്റ്റംബർ 1923 – 17 മേയ് 2021)[1][2](തമിഴ്: கி. ராஜநாராயணன்). കി. രാ എന്നറിയപ്പെടുന്നു.
എഴുത്ത് ജീവിതം
[തിരുത്തുക]കി. രായുടെ ആദ്യ ചെറുകഥ 1958-ൽ പുറത്തിറങ്ങിയ മായാമാൻ (ദി മാജിക്കൽ ഡീർ) ആയിരുന്നു. അത് വ്യാപകമായ ശ്രദ്ധ നേടി.[3][4] അതിനേത്തുടർന്ന് നിരവധി ചെറുകഥകളും അദ്ദേഹം എഴുതിയിരുന്നു. കി രായുടെ കഥകൾ സാധാരണയായി കരിസാൽ കാഡുവിനെ അടിസ്ഥാനമാക്കിയുള്ളതാണ് (കോവിൽപട്ടിക്ക് ചുറ്റുമുള്ള വരൾച്ച ബാധിച്ച ഭൂമി). കരിസാൽ രാജ്യത്തെ ജനങ്ങളുടെ ജീവിതം, വിശ്വാസങ്ങൾ, പോരാട്ടങ്ങൾ, നാടോടിക്കഥകൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് അദ്ദേഹം തന്റെ കഥകൾ കേന്ദ്രീകരിക്കുന്നത്.[5]അദ്ദേഹത്തിന്റെ ഗോപല്ല ഗ്രാമം (ഗോപല്ല വില്ലേജ്), അതിന്റെ തുടർച്ചയായ ഗോപല്ലപുരത്ത് മക്കൾ ( ഗോപല്ലപുരത്തെ ആളുകൾ) എന്നീ നോവലുകൾ ഏറ്റവും കൂടുതൽ ജനപ്രശംസ പിടിച്ചുപറ്റി. 1991 ൽ അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[6]ഗോപല്ലപുരം നോവൽ ഇന്ത്യയിലേക്ക് ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുള്ള ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന നിരവധി ആളുകളെ സമഗ്രപഠനം നടത്തുന്ന കഥകളാണ്. തമിഴ്‌നാടിന് വടക്ക് നിഷ്‌ഠൂരമായ രാജ്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവരുടെ കുടിയേറ്റം ഇതിൽ ഉൾപ്പെടുന്നു. ഒരു നാടോടി ശാസ്ത്രജ്ഞനെന്ന നിലയിൽ കി. രാ. കരിസാൽ കാഡുവിൽ നിന്ന് നാടോടിക്കഥകൾ ശേഖരിക്കുകയും അവ ജനപ്രിയ മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2007 ൽ തഞ്ചാവൂർ ആസ്ഥാനമായുള്ള പബ്ലിഷിംഗ് ഹൗസ് അന്നം ഈ നാടോടിക്കഥകളെ 944 പേജുള്ള നാട്ടുപ്പുറ കഥൈ കലഞ്ജിയം (നാട്ടിൻപുറം കഥകളുടെ ശേഖരം) എന്ന പുസ്തകത്തിലേക്ക് സമാഹരിച്ചു. 2009 ലെ കണക്കനുസരിച്ച് അദ്ദേഹം 30 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇവയിൽ ചിലത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് പ്രീതം കെ. ചക്രവർത്തിയാണ്. 2009 ൽ Where Are You Going, You Monkeys? – Folktales from Tamil Nadu പ്രസിദ്ധീകരിച്ചു. കി. രാ. ലൈംഗിക വിഷയങ്ങളോടുള്ള ആത്മാർത്ഥമായ ഇടപെടലിനും[7][8] അദ്ദേഹത്തിന്റെ കഥകൾക്കായി തമിഴ് ഭാഷയുടെ സംസാരഭാഷ ഉപയോഗിക്കുന്നതിനും (അതിന്റെ ഔദ്യോഗിക ലിഖിത രൂപത്തിന് പകരം) പ്രശസ്തമാണ്.[9] 2003 ൽ അദ്ദേഹത്തിന്റെ ചെറുകഥയായ കിഡായ് ഒരു തമിഴ് ചിത്രമായി ഒരുത്തി എന്ന പേരിൽ നിർമ്മിക്കപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടു. [10]
ജീവിതരേഖ
[തിരുത്തുക]1922 ൽ ഇഡൈസെവൽ ഗ്രാമത്തിലാണ് രാജനാരായണൻ ജനിച്ചത്. അദ്ദേഹത്തിന്റെ മുഴുവൻ പേര് "രായംഗല ശ്രീകൃഷ്ണ രാജ നാരായണ പെരുമാൾ രാമാനുജം നായിക്കർ" എന്നാണ്. അത് കി. രാജനാരായണൻ എന്ന് ചുരുക്കി. ഏഴാം ക്ലാസ്സിൽ അദ്ദേഹം സ്കൂൾ ജീവിതം ഉപേക്ഷിച്ചു. 1980 കളിൽ പോണ്ടിച്ചേരി സർവകലാശാലയിൽ നാടോടി പ്രൊഫസറായി നിയമിതനായി. നിലവിൽ സർവകലാശാലയുടെ ഡോക്യുമെന്റേഷൻ ആൻഡ് സർവേ സെന്ററിൽ ഫോക്ടെയിൽസ് ഡയറക്ടർ പദവി വഹിക്കുന്നു.[9][11][12]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായിരുന്ന അദ്ദേഹം 1947–51 കാലഘട്ടത്തിൽ സി.പി.ഐ സംഘടിപ്പിച്ച കർഷക കലാപത്തിൽ പങ്കെടുത്തതിനും പിന്തുണ നൽകിയതിനും രണ്ടുതവണ ജയിലിൽ പോകുകയുണ്ടായി. 1998-2002 ൽ അദ്ദേഹം സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ & അഡ്വൈസറി ബോർഡ് അംഗമായിരുന്നു. [13]
വാർധക്യ സഹജമായ അസുഖങ്ങളാൽ 98ാം വയസിൽ 17 മേയ് 2021 ൽഅന്തരിച്ചു.
അവാർഡുകളും അംഗീകാരങ്ങളും
[തിരുത്തുക]- 1971 - "തമിഴ് വലാർച്ചി അരാച്ചി മന്ദ്രം "അവാർഡ്[13]
- 1979 - "ഇലകിയ ചിന്താനായ് "അവാർഡ്
- 1990 - സാന്തോം ഇന്റർനാഷണൽ ക്രിസ്ത്യൻ സൊസൈറ്റിയിൽ നിന്നുള്ള മികച്ച എഴുത്തുകാരനുള്ള അവാർഡ്
- 1991 - "ഗോപല്ലപുരത്ത് മക്കൾ" എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ്[14]
- 2008 - M.A. ചിദംബരം അവാർഡ്[15]
- 2016 - ദ തമിഴ് ലിറ്റററി ഗാർഡനിൽ നിന്ന് സാഹിത്യ നേട്ടത്തിനുള്ള പ്രത്യേക അവാർഡ്.[16][17]
അവലംബം
[തിരുത്തുക]- ↑ "Writer Ki Rajanarayanan passes away at 98 in Puducherry". New Indian Express. 18 May 2021. Retrieved 18 May 2021.
- ↑ "Eminent Tamil writer Ki Rajanarayanan is no more". The Hindu. 18 May 2021. Retrieved 18 May 2021.
- ↑ Maalan (21 September 2007). "இன்னும் ஒரு நூறாண்டு இரும்". Retrieved 10 March 2009.
- ↑ Rajanarayanan, Ki.; Chakravarthy, Pritham K (2009). Where Are You Going, You Monkeys? – Folktales from Tamil Nadu. Chennai, India: Blaft Publications. p. 237. ISBN 978-81-906056-4-9.
- ↑ PKR (17 August 2004). "Literary criticism". The Hindu. The Hindu Group. Archived from the original on 2010-01-21. Retrieved 17 December 2009.
- ↑ "Sahitya Akademi Awards 1955–2007". www.sahitya-akademi.gov.in. Sahitya Akademi. Archived from the original on 31 March 2009. Retrieved 17 December 2009.
- ↑ Jai Arjun Singh (10 March 2009). "Short, Sweet, and Subversive: Blaft's Tamil Folktales". Retrieved 10 March 2009.
- ↑ Vijay Nambisan. "Stranger than fiction: Thought-provoking folktales". Deccan Herald. The Printers. Retrieved 17 December 2009.
- ↑ 9.0 9.1 Gowri Ramnarayan (17 September 2002). "Master of the Short Story". The Hindu. The Hindu Group. Archived from the original on 2003-07-01. Retrieved 10 March 2009.
- ↑ S. Theodore Baskaran (28 November 2003). "A tale rooted in the soil". The Hindu. The Hindu Group. Archived from the original on 2003-12-08. Retrieved 17 December 2009.
- ↑ Agrawal, S. P. (1991). Development/digression diary of India: 3D companion volume to Information India 1991–92. Concept Publishing Company. p. 49. ISBN 81-7022-305-9.
- ↑ "Ki. Rajanarayanan". The Hindu. The Hindu Group. Archived from the original on 29 September 2011. Retrieved 17 December 2009.
- ↑ 13.0 13.1 "Meet the Author" (PDF). Sahitya Akademi - Indian government. Retrieved 26 April 2017.
- ↑ "AKADEMI AWARDS (1955-2016)". Sahitya Akademi - Indian government. Archived from the original on 4 March 2016. Retrieved 26 April 2017.
- ↑ "M.A. Chidambaram awards presented". The Hindu. 13 October 2008. Retrieved 26 September 2017.
- ↑ "விருது: கி.ரா.வுக்கு இலக்கியச் சாதனை விருது". The Hindu - Tamil. 14 August 2016. Retrieved 26 September 2017.
- ↑ "கி.ராஜநாராயணனுக்கு கனடா தமிழ் இலக்கியத் தோட்டத்தின் இலக்கியச் சாதனை சிறப்பு விருது – 2016". Tamil Literary Garden. Retrieved 26 September 2017.