കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2010 സെപ്റ്റംബർ
പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇന്ന് ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന (ഈയടുത്ത കാലം വരെ രണ്ടും ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്), ഏഷ്യൻ ആന(ഇന്ത്യൻ ആന എന്നും അറിയപ്പെടും). മറ്റു വംശങ്ങൾ പതിനായിരം വർഷം മുൻപ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി. കേരളത്തിൽ ആനകൾക്ക് വളരെയധികം വാർത്താപ്രാധാന്യമുണ്ട്.
ആനകൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് ൭൦ ദശലക്ഷം വര്ഷങ്ങൾക്ക് മുൻപാണ് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തു വർഗ്ഗങ്ങൾ ആണ് പ്രൊബോസിഡിയ.
കൂടുതൽ വായിക്കുക... |