കളർ കോഡിങ്ങ്
വിവിധതരം ഇലക്ട്രോണിക് ഘടകഭാഗങ്ങളുടെ മൂല്യങ്ങളയോ സ്ഥാനക്രമത്തെയോ കാണിക്കുന്നതിനു വേണ്ടി നിറങ്ങൾ ഉപയോഗിക്കുന്ന രീതിയാണ് കളർ കോഡിങ്ങ് എന്നറിയപ്പെടുന്നത്. ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്നത് പ്രതിരോധകങ്ങളുടെ (resistor) മൂല്യത്തെ കാണിക്കുന്നതിനു വേണ്ടിയാണ്.
ഇപ്പോൾ ഇലക്ട്രോണിക് ഇന്റസ്ട്രീസ് അല്ലയൻസ് ഭാഗമായി തീർന്ന റേഡിയോ മാനുഫക്ചേർസ് അസോസിയേഷൻ എന്ന സ്ഥാപനം 1920 കളിലാണ് കളർകോഡിങ്ങ് വികസിപ്പിച്ചെടുത്തത്. EIA-RS-279 എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ മാനദണ്ഡം ഇപ്പോൾ IEC 60062 എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെ എളുപ്പത്തിലും കുറഞ്ഞ നിർമ്മാണ ചിലവിലും ഇതു വളരെ ചെറിയ ഇലക്ട്രോണിക് ഘടകഭാഗങ്ങളിൽ പതിപ്പിക്കമെന്നതു ഇതിന്റെ ഒരു മേന്മയാണ് .
പ്രതിരോധകങ്ങളിലെ കളർകോഡിങ്ങ് ചെയ്യുന്ന വിധം
[തിരുത്തുക]വർണ്ണ നാടകളിൽ ഒന്നാമത്തെ നാട കാണിക്കുന്നത് പത്തിന്റെ സ്ഥാനത്തെ അക്കത്തിന്റേയും രണ്ടാമത്തെ നാട ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റേയും മൂല്യങ്ങളാണ്. ഇങ്ങനെ കിട്ടുന്ന സംഖ്യയെ മൂന്നാമത്തെ വർണ്ണനാടയുടെ മൂല്യം പത്തിന്റെ കൃത്യങ്കമായി എഴുതി കിട്ടുന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ യഥാർത്ത മൂല്യം കിട്ടും.
ഉദാഹരണത്തിന് മഞ്ഞ, വയലറ്റ്, ചുവപ്പ്, സ്വർണ്ണ നിറം എന്നീ വർണ്ണ നാടകളാണ് ഒരു പ്രധിരോധത്തിൽ ഉള്ളത് എങ്കിൽ, മഞ്ഞയുടെ മൂല്യമായ 4 വയലറ്റിന്റെ മൂല്യമായ 7 എന്നിവ ചേർത്ത് 47 എന്നു കിട്ടുന്നു. ഇനി ചുവപ്പിന്റെ മൂല്യമായ 2 പത്തിന്റെ കൃത്യങ്കമായി എഴുതുക അപ്പോൾ 102 = 100 (10 ഘാതം 2) എന്നു കിട്ടുന്നു. ആദ്യം കിട്ടിയ 47 എന്ന സംഖ്യയെ ഈ 100 കൊണ്ട് ഗുണിക്കുക. അപ്പോൾ 4700 ഓം അഥവാ 4.7 കിലോ ഓം എന്നു കിട്ടുന്നു. EN 60062:2005 മാനദണ്ഡം പ്രകാരമുള്ള നിറങ്ങളും അവയുടെ മൂല്യങ്ങളും താഴെ കൊടുക്കുന്നു.
നിറം | മൂല്യം | വ്യതിയാനം(ടോളറൻസ്) |
---|---|---|
കറുപ്പ് | 0 | - |
തവിട്ട് | 1 | ±1% |
ചുവപ്പ് | 2 | ±2% |
ഓറഞ്ച് | 3 | - |
മഞ്ഞ | 4 | - |
പച്ച | 5 | ±0.5% |
നീല | 6 | ±0.25% |
വയലറ്റ് | 7 | ±0.1% |
ചാരനിറം | 8 | ±0.05% |
വെള്ള | 9 | - |
സ്വർണ്ണനിറം | - | ±5% |
വെള്ളി നിറം | - | ±10% |
വർണ്ണരഹിതം | - | ±20% |
കളർകോഡിങ്ങ് എളുപ്പത്തിൽ ഓർത്തിരിക്കാൻ BB ROY in Great Britain and VGW എന്നു മാത്രം ഓർത്താൽ മതി. അതിലെ ഓരോ ക്യപ്പിറ്റൽ അക്ഷരങ്ങളും 0 മുതൽ 9 വരെയുള്ള കോഡുകളെ പ്രതിനിധീകരിക്കുന്നു.
B - black =0, B - brown=1, R - red=2, O - orange=3 Y - yellow= 4, G - green=5, B - blue= 6, V - violet=7, G - grey=8, W - white=9
ഇതും കാണുക
[തിരുത്തുക]