കലചൂരി
കലചൂരി സാമ്രാജ്യം,ബിജ്ജള II-ന്റെ ഭരണകാലത്ത് (ക്രി.വ. 1167) | |
ഔദ്യോഗിക ഭാഷകൾ | വടക്കൻ സാമ്രാജ്യത്തിൽ : സംസ്കൃതം തെക്കൻ സാമ്രാജ്യത്തിൽ :കന്നഡ |
തലസ്ഥാനങ്ങൾ | വടക്കൻ സാമ്രാജ്യത്തിൽ : ത്രിപുരി തെക്കൻ സാമ്രാജ്യത്തിൽ: ബസവകല്യാണ |
ഭരണസംവിധാനം | രാജഭരണം |
മുൻകാല സാമ്രാജ്യം | പടിഞ്ഞാറൻ ചാലൂക്യർ |
പിന്തുടർന്നുവന്ന സാമ്രാജ്യങ്ങൾ | സ്യൂനർ, ഹൊയ്സാലർ |
6 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ നിലനിന്ന രണ്ട് രാജവംശങ്ങൾ കലചൂരി എന്ന പേര് ഉപയോഗിച്ചിരുന്നു. ഇതിൽ മദ്ധ്യ ഇന്ത്യയിൽ (പടിഞ്ഞാറൻ മദ്ധ്യ പ്രദേശ്, രാജസ്ഥാൻ) നിലനിന്ന സാമ്രാജ്യം (വടക്കൻ സാമ്രാജ്യം) ചേടി രാജ്യം അഥവാ ഹൈഹയ (ഹെയ്ഹയ) എന്നും അറിയപ്പെട്ടിരുന്നു.തെക്കൻ കലചൂരികൾ കർണ്ണാടകയുടെ ഭാഗങ്ങൾ ഭരിച്ചിരുന്നു. ഇവർ നിലനിന്ന കാലങ്ങളും ഭരിച്ചിരുന്ന പ്രദേശങ്ങളും വ്യത്യസ്തമാണ്. ഒരേ സാമ്രാജ്യപ്പേരും, ചിലപ്പോൾ ഒരേ തായ്‌വഴിയിലുള്ള വിശ്വാസവും ഒഴിച്ചാൽ ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന അധികം വിവരങ്ങൾ ലഭ്യമല്ല.
അറിയപ്പെടുന്നതിൽ ഏറ്റവും പഴയ കലചൂരി കുടുംബം ക്രി.വ. 550 മുതൽ 620 വരെ മദ്ധ്യ ഇന്ത്യയും പശ്ചിമേന്ത്യയും ഭരിച്ചു. ബദാമി ചാലൂക്യരുടെ ഉദയത്തോടെ ഇവരുടെ ശക്തി അവസാനിച്ചു. വടക്കൻ കലചൂരി കുടുംബം പുരാതന നഗരമായ ത്രിപുരി (തേവാർ) കേന്ദ്രമാക്കി മദ്ധ്യ ഇന്ത്യ ഭരിച്ചു. ഇവരുടെ ഉത്ഭവം 8-ആം നൂറ്റാണ്ടിലാണ്, ഇവർ 11-ആം നൂറ്റാണ്ടോടെ ഭരണപ്രദേശങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു. വടക്കൻ കലചൂരികൾ 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ ക്ഷയിച്ചു.
തെക്കൻ കലചൂരി സാമ്രാജ്യം (കന്നഡ: ದಕ್ಷಿಣ ಕಲಚೂರಿ) (1130 - 1184) അതിന്റെ സാമ്രാജ്യോന്നതിയിൽ ഇന്നത്തെ കർണ്ണാടകത്തിന്റെയും മഹാരാഷ്ട്രയുടെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഡെക്കാൻ ഭാഗങ്ങൾ ഭരിച്ചു. ഇവരുടെ ഭരണകാലം ചെറുതും അസ്ഥിരവുമായിരുന്നെങ്കിലും സാമൂഹിക - മത പ്രസ്ഥാന കോണുകളിൽ നിന്ന് വളരെ പ്രധാനമാണ്. ലിംഗായത്ത് അഥവാ വീരശൈവർ എന്നറിയപ്പെടുന്ന മതവിഭാഗം ഇവരുടെ കാലത്താണ് സ്ഥാപിതമായത്. വചന എന്നറിയപ്പെട്ട അനന്യവും ശുദ്ധവുമായ ഒരു കന്നഡ സാഹിത്യ-കവിതാരൂപം ഇവരുടെ കാലത്ത് ജന്മംകൊണ്ടു. വചനകളുടെ രചയിതാ��്കൾ വചനകാരർ (കവികൾ) എന്ന് അറിയപ്പെട്ടു.
അവലംബം
[തിരുത്തുക]- Dr. Suryanath U. Kamath (2001). A Concise History of Karnataka from pre-historic times to the present, Jupiter books, MCC, Bangalore (Reprinted 2002)
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- കലചൂരികളുടെ ചരിത്രം
- ബസവണ്ണയുടെ ജീവിതം Archived 2008-06-24 at the Wayback Machine