കഥാപ്രസംഗം
കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]ദക്ഷിണ കേരളത്തിൽ പ്രചാരമുള്ള വില്ലടിച്ചാൺ പാട്ട്,ഒരു പരിധിവരെ ചാക്യാർകൂത്ത് തുടങ്ങിയവ കഥാപ്രസംഗത്തിന്റെ മുൻകാലരൂപങ്ങളായി കണക്കാക്കാവുന്നതാണ്. ഇവയിലെല്ലാം കഥാപ്രസംഗത്തിലെന്നപോലെ പാട്ടിനും ആഖ്യാനത്തിനും തുല്യ പ്രാധാന്യമുണ്ട്.
ബോധേശ്വരനാണ് കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവ്.[അവലംബം ആവശ്യമാണ്] കെ.കെ. വാദ്ധാർ, ജോസഫ് കൈമാപ്പറമ്പൻ, എം.പി. മന്മഥൻ എന്നിവരൊക്കെ ആദ്യകാലത്തെ പ്രഗൽഭരായ കാഥികരാണ്.
- == പ്രശസ്ത കാഥികർ ==
- വി. സാംബശിവൻ
- കെടാമംഗലം സദാനന്ദൻ
- വി. ഹർഷകുമാർ
- കടവൂർ ബാലൻ
- കടവൂർ ശിവദാസൻ
- തേവർത്തോട്ടം സുകുമാരൻ
- ചിറക്കര സലീംകുമാർ
- പട്ടംത്തുരുത്ത് വിലാസിനി
- വസന്തകുമാർ സാംബശിവൻ
- അയിലം ഉണ്ണിക്കൃഷ്ണൻ
- കൊല്ലം ബാബു
- ആലുവ മോഹൻരാജ്
- വി.വി. ജോസ് കല്ലട
പാരഡി കഥാപ്രസംഗം
[തിരുത്തുക]ഹാസ്യകഥകളെ ചലച്ചിത്രഗാനങ്ങളുടെ പാരഡിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന രീതിയാണിത്. ചലച്ചിത്ര നടനും കൂടിയായ വി.ഡി. രാജപ്പന്റെ ഇത്തരം നിരവധി കഥാപ്രസംഗങ്ങൾ കാസറ്റുകളുടെ രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. kadhaprasangam