ഒപ്പം
ഒപ്പം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
കഥ | ഗോവിന്ദ് വിജയൻ |
തിരക്കഥ | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ സമുദ്രക്കനി വിമല രാമൻ അനുശ്രീ ബേബി മീനാക്ഷി നെടുമുടി വേണു ഇന്നസെന്റ് മാമുക്കോയ |
സംഗീതം | ഫോ��� ഫ്രെയിംസ് |
ഛായാഗ്രഹണം | എൻ.കെ എകാംബരം |
ചിത്രസംയോജനം | എം.എസ് അയ്യപ്പൻ നായർ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | മാക്സ് ലാബ് സിനിമാസ് & എന്റെർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹6.5 കോടി (US$1.0 million) |
സമയദൈർഘ്യം | 156 മിനിട്ടുകൾ |
ആകെ | ₹65 കോടി (US$10 million) [1] |
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചിത്രമാണ് ഒപ്പം.[2] മോഹൻലാൽ ഈ ചലച്ചിത്രത്തിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്[3]. ഈ ചലച്ചിത്രത്തിന്റെ കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയച്ചിരിക്കുന്നു. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2016 ലെ ഓണ ചിത്രമായി തിയ്യറ്ററുകളിൽ എത്തിയ ഒപ്പം മികച്ച പ്രദർശനവിജയം നേടി[4]. അനുകൂലമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[5].
കഥാസംഗ്രഹം
[തിരുത്തുക]ഒരു റിട്ടയേർഡ് ജഡ്ജി ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയിൽ നിന്ന് തന്റെ മകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. പിന്നീട്, അയാൾ കൊല്ലപ്പെട്ടപ്പോൾ, കാഴ്ചയില്ലാത്ത ഒരാൾ അയാളുടെ മകളെ സംരക്ഷിക്കാൻ ശ്രമിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ...ജയരാമൻ /രാമേട്ടൻ
- സമുദ്രക്കനി...വാസുദേവൻ / വാസു
- വിമല രാമൻ...ദേവയാനി
- അനുശ്രീ...ഗംഗ
- ബേബി മീനാക്ഷി...നന്ദിനി
- നെടുമുടി വേണു...ജസ്റ്റിസ് കൃഷ്ണമൂർത്തി
- ഇന്നസെന്റ്...മാധവൻ
- മാമുക്കോയ...കുഞ്ഞു മുഹമ്മദ് /കുഞ്ഞിക്ക
- സിദ്ദിഖ്...ബാപ്പൂട്ടി (അതിഥി വേഷം)
- രഞ്ജി പണിക്കർ...പത്മകുമാർ ഐ.പി.എസ്
- ചെമ്പൻ വിനോദ് ജോസ്...ആനയടി അനന്തൻ
- ഇടവേള ബാബു...സ്വാമിനാഥൻ
- കലാഭവൻ ഷാജോൺ...മധു
- കവിയൂർ പൊന്നമ്മ...വല്യമ്മായി
- അജു വർഗ്ഗീസ് - ഓട്ടോഡ്രൈവർ ബാബു
- ഹരീഷ് കണാരൻ...വീരൻ
- കുഞ്ചൻ...ഗംഗയുടെ മുത്തച്ഛൻ
- കലാശാല ബാബു...ആർ.കെ.മേനോൻ
- മണിക്കുട്ടൻ...ദേവയാനിയുടെ അനുജൻ
- ബിനീഷ് കൊടിയേരി...കണ്ണൻ
- അഞ്ജലി നായർ...ലക്ഷ്മി
- ശ്രീലത നമ്പൂതിരി...കൃഷ്ണമൂർത്തിയുടെ സഹോദരി
- ദേവസി ഖന്ദുരി... സർദാർജിയുടെ മകൾ
- അർജുൻ നന്ദകുമാർ...രവി
- പ്രദീപ് ചന്ദ്രൻ...ജോർജ്
- കോഴിക്കോട് നാരായണൻ നായർ... പിള്ള ചേട്ടൻ
- കൃഷ്ണപ്രസാദ്...രാഘവൻ
- സുചിത്ര പിള്ള...സ്കൂൾ പ്രിൻസിപ്പൽ അൽഫോൺസാ
- ശശി കലിംഗ...വർഗ്ഗീസ് മാപ്പിള
- ബാലാജി ശർമ്മ...പോലീസ് ഉദ്യോഗസ്ഥൻ
- സോനാ ഹെയിഡൻ...സർദാർജിയുടെ ഭാര്യ
- പൂജപ്പുര രാധാകൃഷ്ണൻ...തിരുമേനി
- വിജയൻ പെരിങ്ങോട്...കുറുപ്പ്
- ആന്റണി പെരുമ്പാവൂർ...ബോട്ട് യാത്രക്കാരൻ (അതിഥിവേഷം)
ചിത്രീകരണം
[തിരുത്തുക]2016 മാർച്ചിലാണ് ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[6] . കൊച്ചി, ഊട്ടി എന്നിവിടങ്ങളിലായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്[7]. കൊച്ചിയിലെ തൃപ്പൂണിത്തുറ, തമ്മനം , മറൈൻഡ്രൈവ് എന്നിവിടങ്ങളിലായി മൂന്നാഴ്ച ചിത്രീകരണം നടന്നു[8] . മോഹൻലാൽ ഉൾപ്പെടുന്ന ഒരു പഞ്ചാബി ഗാനരംഗം മാർച്ചിൽ മൂന്നുദിവസം കൊണ്ട് കൊച്ചിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്[9]. വാഗമൺ , കാഞ്ഞാർ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായിരുന്നു[10].[11]. ഒപ്പത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്[12]. ജൂൺ 14 ഓടെ ഒപ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി.
സംഗീതം
[തിരുത്തുക]നാല് നവാഗത സംഗീതസംവിധായകരാണ് ഒപ്പത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, മധു വാസുദേവൻ, ഷാരോൺ ജോസഫ് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒപ്പത്തിലെ ഗാനങ്ങൾ 2016 ഓഗസ്റ്റ് 17 ന് സത്യം ഓഡിയോസ് വിപണിയിലെത്തിച്ചു.[13]
ഒപ്പം | |
---|---|
Soundtrack album by 4 മ്യൂസിക്സ് | |
Released | 17 ഓഗസ്റ്റ് 2016 |
Recorded | 2016 |
Studio | NHQ Studio, Kochi |
Length | 28:22 |
Language | മലയാളം |
Label | സത്യം ഓഡിയോസ് |
Producer | 4 Musics |
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്.
# | ഗാനം | Writer(s) | ആലപിച്ചവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ" | മധു വാസുദേവൻ | എം.ജി. ശ്രീകുമാർ | 4:06 | |
2. | "പല നാളായ്" | മധു വാസുദേവൻ, ഷാരോൺ ജോസഫ് | എം.ജി. ശ്രീകുമാർ, നജിം അർഷദ്, അൻവർ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യു, എം.പി ഗിരീഷ്കുമാർ, ഹരിത ബാലകൃഷ്ണൻ , ഷാരോൺ ജോസഫ്, അപർണ | 5:50 | |
3. | "മിനുങ്ങും മിന്നാമിനുങ്ങേ" (Duet) | ബി.കെ.ഹരിനാരായണൻ | എം.ജി. ശ്രീകുമാർ, ശ്രേയ ജയദീപ് | 5:14 | |
4. | "ചിരിമുകിലും" (Male version) | ബി.കെ.ഹരിനാരായണൻ | എം.ജി. ശ്രീകുമാർ | 4:19 | |
5. | "മിനുങ്ങും മിന്നാമിനുങ്ങേ" (Female version) | ബി.കെ.ഹരിനാരായണൻ | ശ്രേയ ജയദീപ് | 5:14 | |
6. | "ചിരിമുകിലും" (Female version) | ബി.കെ.ഹരിനാരായണൻ | ഹരിത ബാലകൃഷ്ണൻ | 4:19 | |
ആകെ ദൈർഘ്യം: |
28:22 |
സ്വീകരണം
[തിരുത്തുക]2016 സെപ്തംബർ 8 ന് കേരളത്തിലെ നൂറോളം തിയറ്ററുകളിൽ ഒപ്പം പ്രദർശനത്തിനെത്തി[14]. വളരെ അനുകൂലമായ പ്രതികരണമാണ് ഒപ്പത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[15]. മോഹൻലാൽ അവതരിപ്പിച്ച ജയരാമൻ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു[16].
ബോക്സ് ഓഫീസ്
[തിരുത്തുക]പ്രദർശനത്തിനെത്തി ആദ്യദിനം കേരളത്തിൽനിന്നും 1.56 കോടി രൂപയാണ് ഒപ്പം നേടിയത്.[17] പ്രദർശനത്തിനെത്തി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 12.60 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 10 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി.[18] 2015-ൽ പ്രദർശനത്തിനെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിന്റെ റെക്കോഡാണ് ഒപ്പം മറികടന്നത്. 16 ദിവസം കൊണ്ട് 24 കോടി രൂപ നേടിയ ഒപ്പം ജേക്കബിന്റെ സ്വർഗരാജ്യത്തെ മറികടന്ന് 2016-ലെ ഏറ്റവും വലിയ വിജയചിത്രവുമായി.[19] 22 ദിവസം കൊണ്ട് 30 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 30 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു[20]. എന്നാൽ ഒപ്പത്തിന്റെ ഈ നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകൻ 2016 ഒക്ടോബറിൽ മറികടന്നു. 65 കോടിയോളം രൂപയാണ് ഒപ്പം ബോക്സ് ഓഫീസിൽ നേടിയത്.
ഇതു കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ വാരിയർ, ഉണ്ണി കെ. (3 February 2017). "മോഹൻലാൽ; 400 കോടീശ്വരൻ". മലയാള മനോരമ. Retrieved 3 February 2017.
- ↑ Menon, Akhila (6 November 2015). "WHAT! Mohanlal Says No To Priyadarshan?". Filmibeat. Retrieved 16 March 2016.
- ↑ Prakash, Asha (5 February 2016). "Vimala Raman as Mohanlal's heroine". The Times of India. Retrieved 24 March 2016.
- ↑ James, Anu (9 September 2016). "'Oppam' critics review: Comeback movie of Mohanlal, Priyadarshan duo". International Business Times. Retrieved 13 September 2016.
- ↑ Ragesh, G. (8 September 2016). "Oppam movie review". Malayala Manorama. Retrieved 13 September 2016.
- ↑ Sidhardhan, Sanjith (6 March 2016). "Mohanlal's Oppam starts filming in Kochi". The Times of India. Retrieved 16 March 2016.
- ↑ Onmanorama Staff (5 March 2016). "Mohanlal's 'Oppam' starts rolling". Malayala Manorama. Retrieved 13 June 2016.
- ↑ Sidhardhan, Sanjith (28 March 2016). "Oppam wraps up its Kochi schedule". The Times of India. Retrieved 13 June 2016.
- ↑ Sidhardhan, Sanjith (15 March 2016). "Mohanlal shoots a dance sequence for Oppam". The Times of India. Retrieved 16 March 2016.
- ↑ രാജേഷ്, എസ്. വി. (21 March 2016). "മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഇടുക്കിയിലേക്ക്". Malayala Manorama. Retrieved 25 March 2016.
- ↑ "Mohanlal visits Thiruvanchoor's house". Mathrubhumi. Kottayam. 13 May 2016. Retrieved 13 May 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ K. S., Aravind (13 June 2016). "Mohanlal and Priyadarshan in Thiruvananthapuram for Oppam". Deccan Chronicle. Retrieved 13 June 2016.
- ↑ Satyam Jukebox (17 August 2016). "Oppam Official Audio Jukebox | New Malayalam Film Songs". YouTube. Satyam Audios. Retrieved 17 August 2016.
- ↑ James, Anu (15 March 2016). "Mohanlal-Priyadarshan's 'Oppam' to be released on Onam; First look poster released". International Business Times. Retrieved 16 March 2016.
- ↑ James, Anu (9 September 2016). "'Oppam' critics review: Comeback movie of Mohanlal, Priyadarshan duo". International Business Times. Retrieved 13 September 2016.
- ↑ Ragesh, G. (8 September 2016). "Oppam movie review". Malayala Manorama. Retrieved 13 September 2016.
- ↑ James, Anu (10 September 2016). "Kerala box office: Check day 2 collection of 'Oppam','Oozham' and 'Iru Mugan' at Kochi multiplexes". International Business Times. Retrieved 10 September 2016.
- ↑ Upadhyaya, Prakash (15 September 2016). "'Oppam' box office collection: Mohanlal-starrer beats 'Premam' to become biggest first week (7 days) grosser in Kerala". International Business Times. Retrieved 15 September 2016.
- ↑ Nair, Sree Prasad (17 September 2016). "Kerala Box Office: Mohanlal's Oppam is now highest grosser of 2016, beats Jacobinte Swargarajyam". Catch News. Retrieved 24 September 2016.
- ↑ Nair, Krishna B. (1 October 2016). "Mohanlal's Oppam crosses 30 Crores Box-Office collection". Metromatinee.com. Archived from the original on 2016-10-02. Retrieved 1 October 2016.