ഒഡേഷ്യസ് (സോഫ്റ്റ്‍വെയർ)
ആദ്യപതിപ്പ് | ഒക്ടോബർ 24, 2005 |
---|---|
റെപോസിറ്ററി | |
ഭാഷ | originally in C99, converted to C++11 at v3.6 (GTK and qt[1]) |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, Windows XP and newer |
തരം | Audio player |
അനുമതിപത്രം | 2-clause BSD license[2] |
വെബ്‌സൈറ്റ് | audacious-media-player |
ഒരു സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്‍വെയറാണ് ഒഡേഷ്യസ്. ഇത് വളരെ കുറച്ച് റിസോഴ്സുകൾ ഉപയോഗിക്കുകയും നല്ല ഗുണനിലവാരമുള്ള ശബ്ദം നൽകുകയും ചെയ്യുന്നു. [3]കൂടാതെ വളരെയധികം ഓഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇത് പോസിക്സ് പിൻതുണയുള്ള ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാനായി രൂപകല്പന ചെയ്തതാണ്. മൈക്രോസോഫ്റ്റ് വിന്റോസിൽ വളരെ കുറഞ്ഞ പിൻതുണയോടെ ഇത് പ്രവർത്തിക്കും. [4]ഉബുണ്ടു സ്റ്റുഡിയോയിലും ലുബുണ്ടുവിലും സ്വതേയുള്ള ഓഡിയോ പ്ലെയറാണ് ഒഡേഷ്യസ്.[5][6]
ചരിത്രം
[തിരുത്തുക]എക്സ് എംഎംഎസ്സിന്റെ ഫോർക്കായ ബീപ്പ് മീഡിയ പ്ലെയറിനെ ഫോർക്ക് ചെയ്താണ് ഒഡേഷ്യസ് നിർമ്മിച്ചത്. ബീപ്പ് മീഡിയ പ്ലെയറിന്റെ വികസനം അതിന്റെ ഡവലപ്പർമാർ അവസാനിപ്പിക്കുന്നു എന്ന പ്രസ്താവനയെത്തുടർന്ന് അരിയാഡ്നി "കാനിനി" കോനിൽ (Ariadne "kaniini" Conill) അത് ഫോർക്ക് ചെയ്യാൻ തീരുമാനിച്ചത്. [7]
വെർഷൻ 2.1 മുതൽ വിൻആമ്പ് പോലുള്ള ഇന്റർഫേസും ജിടികെ+ ഇന്റർഫേസും ഒഡേഷ്യസിലുണ്ട്. ജിടികെയുഐക്ക് ഫൂബാർ2000 മായി വളരെയധികം സാമ്യമുണ്ട്. വെർഷൻ 2.4 മുതൽ ജിടികെ ഇന്റർഫേസാണ് സ്വതേ ആയിട്ടുള്ളത്.
വെർഷൻ 3.0 ക്ക് മുൻപ് ജിടികെ+ 2 ആയിരുന്നു ഉപയോഗിച്ചിരുന്നത്. ജിടികെ+ 3 ഭാഗികമായി ഉപയോഗിച്ചത് വെർഷൻ 2.5 ലാണ്. വെർഷൻ 3.0 ൽ പൂർണ്ണമായും ജിടികെ+ 3 ഉപയോഗിച്ചു. എന്നാൽ ജിടികെ+ 3 ന്റെ പുരോഗതിയിൽ അതൃപ്തരായ ഡെവലപ്പർമാർ 3.6 മുതൽ ജിടികെ+ 2 ആണ് ഉപയോഗിച്ചത്. വെർഷൻ 3.10 മുതൽ ജിടികെ പിൻതുണ പൂർണ്ണമായും നിർത്തലാക്കുകയും ക്യുടി അടിസ്ഥാനമായി വികസിപ്പിക്കുകയും ചെയ്യുന്നു.[8]
സവിശേഷതകൾ
[തിരുത്തുക]തുടർച്ചയായി ഇടവേളകളില്ലാത്ത പ്ലേബാക്ക് ഒഡേഷ്യസ് നൽകുന്നു.
സ്വതേയുള്ള കൊഡെക് പിൻതുണകൾ
[തിരുത്തുക]- എംപി3 - ലിബ്എംപിജി123 ഉപയോഗിച്ച്
- അഡ്വാൻസ്ഡ് ഓഡിയോ കോഡിംഗ്
- വോർബിസ്
- എഫ്എൽഎസി
- വേവ്പാക്ക്
- ഷോർട്ടെൻ (SHN)
- മ്യൂസെപാക്ക്
- ടിടിഎ കൊഡെക്
- വിൻഡോസ് മീഡിയ ഓഡിയോ (WMA)
- ആപ്പിൾ ലോസ്ലെസ് (ALAC)
- 150 വിവിധ മൊഡ്യൂൾ ഫോർമാറ്റുകൾ
- വിവിധ ചിപ്പ് ട്യൂൺ ഫോർമാറ്റുകൾ: AY, GBS, GYM, HES, KSS, NSF, NSFE, SAP, SPC, VGM, VGZ, VTX
- പ്ലേസ്റ്റേഷൻ ഓഡിയോ: Portable Sound Format (PSF and PSF2)
- നിൻടെൻഡോ ഡിഎസ് സൗണ്ട് ഫോർമാറ്റ്: 2SF
- Ad-lib chiptunes via AdPlug library
- വേവ് ഫോർമാറ്റ് - ലിബ് എസ്എൻഡി ഫയൽ പ്ലഗ്ഗിൻ ഉപയോഗിച്ച്.
- മിഡി - ടിമിഡിറ്റി ഉപയോഗിച്ച്
- സിഡി ഓഡിയോ
ഇതും കാണുക
[തിരുത്തുക]- സ്വതന്ത്ര സോഫ്റ്റ്‍വെയർ ഓഡിയോ പ്ലെയറുകളുടെ താരതമ്യം
അവലംബങ്ങൾ
[തിരുത്തുക]- ↑ http://audacious-media-player.org/news/32-audacious-3-6-released
- ↑ https://github.com/audacious-media-player/audacious/blob/master/COPYING
- ↑ "Linux manual page for Audacious". Archived from the original on 2011-08-17.
- ↑ "Audacious 2.5-alpha1 release announcement". Archived from the original on 2011-07-24.
- ↑ "lubuntu 11.04 released". Archived from the original on 2013-05-13. Retrieved 2018-08-12.
- ↑ "UbuntuStudio/PackageList – Ubuntu Wiki".
- ↑ "Audacious – Frequently Asked Questions". Archived from the original on 2010-05-06.
- ↑ "GTK2 port".
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- McFarland, Patrick (5 December 2006). "From XMMS to Audacious: The history of a Winamp clone". Free Software Magazine. Archived from the original on 2013-01-08. Retrieved 20 May 2013.