ഒക്ടോപ്പസി ആന്റ് ദ ലിവിങ് ഡേലൈറ്റ്സ്
കർത്താവ് | ഇയാൻ ഫ്ലെമിംഗ് |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping (Jonathan Cape ed.) |
രാജ്യം | യൂണൈറ്റഡ് കിംഗ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ജയിംസ് ബോണ്ട് |
സാഹിത്യവിഭാഗം | സ്പൈ ഫിക്ഷൻ |
പ്രസാധകർ | ജോനാതൻ കേപ്പ് |
പ്രസിദ്ധീകരിച്ച തിയതി | 23 ജൂൺ 1966 |
മാധ്യമം | Print (Hardcover and Paperback) |
മുമ്പത്തെ പുസ്തകം | ദ മാൻ വിത് ദ ഗോൾഡൻ ഗൺ |
ഇയാൻ ഫ്ലെമിങിന്റെ ജെയിംസ് ബോണ്ട് പരമ്പരയിലെ പതിന്നാലാമത്തെയും ഫ്ലെമിങ് എഴുതിയ അവസാനത്തെയും പുസ്തകമാണ് ഒക്ടോപ്പസി ആന്റ് ദ ലിവിങ്ങ് ഡേലൈറ്റ്സ്. ഫ്ലെമിങ് എഴുതിയ ചെറുകഥകളുടെ ഒരു സമാഹാരമാണിത്. 1966 ജൂൺ 23 ന് ജൊനാതൻ കേപ്പാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇയാൻ ഫ്ലെമിങിന്റെ മരണശേഷം പുറത്തിറങ്ങിയ ചെറുകഥാസമാഹാരമാണിത്.
ഒക്ടോപ്പസി, ദ ലിവിങ് ഡേലൈറ്റ്സ് എന്നിങ്ങനെ രണ്ട് കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പിന്നീടുള്ള എഡീഷനുകളിൽ ദ പ്രോപ്പർട്ടി ഓഫ് എ ലേഡി, 007 ഇൻ ന്യൂയോർക്ക് എന്നീ രണ്ടുകഥകളും കൂടി ചേർത്തിട്ടുണ്ട്. ഈ കഥകളെല്ലാം വിവിധ മാദ്ധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചവയാണ്. ഒക്ടോപ്പസി 1965 ഒക്ടോബറിൽ ഡെയ്‍ലി എക്സ്പ്രസ്സിലാണ് പ്രസിദ്ധീകരിച്ചത്. ദ ലിവിങ്ങ് ഡേലൈറ്റ്സ് 4 ഫെബ്രുവരി 1962 ൽ ദ സൺഡേ ടൈംസ് എന്ന പത്രത്തിലാണ് വന്നത്. സോതെബൈസ് പബ്ലിക്കേഷനാണ് 1963 നവംബറിൽ ദ പ്രോപ്പർട്ടി ഓഫ് എ ലേ���ി പ്രസിദ്ധീകരിച്ചത്. 007 ഇൻ ന്യൂയോർക്ക് അഥവാ ദ ഐവറി ഹാമർ എന്ന കഥ 1963 ഒക്ടോബറിൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ ആണ് പ്രസിദ്ധീകരിച്ചത്.