എ ഫ്ലൈറ്റ് ഓഫ് പിജിയൻസ്
കർത്താവ് | റസ്കിൻ ബോണ്ട് |
---|---|
യഥാർത്ഥ പേര് | ahilan |
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് ഭാഷ |
സാഹിത്യവിഭാഗം | നോവെല്ല |
പ്രസിദ്ധീകൃതം | 2003 |
മാ��്യമം | അച്ചടി |
ഏടുകൾ | 144 പേജുകൾ (hardcover) |
ISBN | 0-670-04927-1 (പെൻഗ്വിൻ എഡിഷൻ, hardcover) |
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ റസ്കിൻ ബോണ്ട് രചിച്ച ഒരു ചെറുനോവലാണ് എ ഫ്ലൈറ്റ് ഓഫ് പിജിയൻസ് (ഇംഗ്ലീഷ്: A Flight of Pigeons). 1857-ലെ ഇന്ത്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ പുരോഗമിക്കുന്നത്.[1] ബ്രിട്ടീഷുകാരിയായ റൂത്ത് ലാബഡോറിന്റെ പിതാവ് ഒരു ക്രിസ്ത്യൻ പള്ളിയിൽ വച്ച് ഇന്ത്യൻ വിപ്ലവകാരികളാൽ കൊല്ലപ്പെടുന്നു. തുടർന്ന് റൂത്തും അവളുടെ കുടുംബവും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സഹായത്തോടെ ബന്ധുക്കളുടെ അടുത്തേക്ക് എത്തിച്ചേരുന്നതാണ് നോവലിന്റെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങളും സാങ്കൽപ്പിക കഥാസന്ദർഭങ്ങളും ഇടകലർന്നു കിടക്കുന്ന ഈ നോവലിനെ ആസ്പദമാക്കി 1978-ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ജുനൂൻ.[2] ഈ ചിത്രത്തിൽ ശശി കപൂർ, അദ്ദേഹത്തിന്റെ പത്നി ജെനിഫർ കെൻഡൽ, നഫീസ അലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[3][4]
കഥാസാരം
[തിരുത്തുക]റൂത്ത് ലാബഡോറിന്റെ പിതാവ് ഒരു ക്രിസ്ത്യൻ പള്ളിയിൽ വച്ച് കൊല്ലപ്പെടുന്ന സംഭവം വിവരിച്ചുകൊണ്ടാണ് നോവെല്ല ആരംഭിക്കുന്നത്. 1857-ലെ ഇന്ത്യൻ വിപ്ലവവുമായി ബന്ധപ്പെട്ട് ഷാജഹാൻപൂരിൽ നിന്നുള്ള ചില ഇന്ത്യൻ വിപ്ലവകാരികളാണ് ലാബഡോറിന്റെ പിതാവിനെ കൊലപ്പെടുത്തിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടി പലയിടത്തും ബ്രിട്ടീഷുകാർക്കു നേരെ വധശ്രമങ്ങളുണ്ടായി. റൂത്ത് ലാബഡോറും മാതാവ് മരിയം ലാബഡോറും ഉൾപ്പെടുന്ന ബ്രിട്ടീഷ് കുടുംബത്തിലെ ആറു പേരും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുവാൻ തുടങ്ങി. കുടുംബ സുഹൃത്തായ ലാലാ രാംജിമൽ അവർക്ക് അഭയം നൽകുന്നു. രാംജിമലിന്റെ വീട്ടിൽ വിദേശികൾ താമസിക്കുന്നുവെന്ന് മനസ്സിലാക്കിയ പഷ്തൂൺ നേതാവ് ജാവേദ് ഖാൻ അവിടെയെത്തുകയും റൂത്തിനെയും മരിയത്തെയും നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. ജാവേദിന്റെ വീട്ടിലെത്തിയ ലാബഡോർ കുടുംബത്തിന് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെ നോവലിന്റെ കഥ പുരോഗമിക്കുന്നു. സൂത്രശാലിയായ ജാവേദ് ഖാൻ റൂത്ത് ലാബഡോറിനോട് വിവാഹാഭ്യർത്ഥന നടത്തുന്നു. എന്നാൽ റൂത്തിന്റെ മാതാവ് മരിയത്തിന് ഈ വിവാഹബന്ധത്തിൽ ഒട്ടും താൽപ്പര്യമില്ലായിരുന്നു.[5] ഇന്ത്യൻ വിപ്ലവകാരികളെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തുകയാണെങ്കിൽ ജാവേദ് ഖാനും റൂത്തും തമ്മിലുള്ള വിവാഹം നടക്കില്ല എന്നും മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വിവാഹം നടത്തിത്തരുമെന്നുമുള്ള മരിയത്തിന്റെ വ്യവസ്ഥ ജാവേദ് ഖാൻ അംഗീകരിക്കുന്നു. വിപ്ലവത്തിൽ പങ്കെടുത്ത ജാവേദ് ഖാൻ ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുന്നു. വിപ്ലവത്തിൽ ബ്രിട്ടീഷുകാർ തന്നെ വിജയിക്കുന്നു. പലരുടെയും സഹായത്താൽ ലാബഡോർ കുടുംബം അവരുടെ ബന്ധുക്കളുടെ സമീപം എത്തിച്ചേരുന്നു.
പ്രധാന കഥാപാത്രങ്ങൾ
[തിരുത്തുക]റൂത്ത് ലാബഡോർ
[തിരുത്തുക]നോവലിലെ നായികയാണ് റൂത്ത് ലാബഡോർ. നോവലിലെ സംഭവവികാസങ്ങൾ വായനക്കാർക്കു മുമ്പിൽ വിവരിക്കുന്നതും റൂത്ത് തന്നെയാണ്.[6]
ലാലാ രാംജിമൽ
[തിരുത്തുക]ലാബഡോർ കുടുംബത്തിന്റെ ആത്മാർത്ഥ സുഹൃത്താണ് ലാലാ രാംജിമൽ. വിപ്ലവസമയത്ത് ലാബഡോർ കുടുംബത്തിനു നേരെ ആക്രമണമുണ്ടായപ്പോൾ ഇദ്ദേഹമാണ് അവർക്ക് അഭയം നൽകിയത്.
ജാവേദ് ഖാൻ
[തിരുത്തുക]ധീരനായ പഷ്തൂൺ പോരാളിയാണ് ജാവേദ് ഖാൻ. റൂത്ത് ലാബഡേറിനോടു പ്രണയം തോന്നുന്നതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ വിപ്ലവത്തിൽ നിന്ന് മാറുന്നു. റൂത്തിനെ വിവാഹം കഴിക്കുവാനാഗ്രഹിച്ചിരുന്നുവെങ്കിലും മരിയത്തിന്റെ എതിർപ്പുമൂലം അതു നടന്നില്ല. ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ ജാവേദ് ഖാൻ കൊല്ലപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "A flight of pigeons: Ruskin Bond - The Statesman". The Statesman (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-14. Archived from the original on 2017-12-05. Retrieved 2017-12-05.
- ↑ "Penguin Books India". Retrieved 12 December 2014.
- ↑ Sen, Raja (25 August 2005). "Revisiting 1857: Benegal's Junoon". Rediff.com. Retrieved 3 September 2017.
- ↑ Lokapally, Vijay (10 July 2014). "Blast from the Past: Junoon (1978)". The Hindu. Retrieved 3 September 2017.
- ↑ "Filmmaker Shyam Benegal brings to life Ruskin Bonds A Flight of Pigeons". Retrieved 2017-12-05.
- ↑ "MUST READ: Flight of Pigeons". hindustantimes.com/. 2006-05-27. Retrieved 2017-12-05.
{{cite news}}
: Cite has empty unknown parameter:|dead-url=
(help)