എൻ. ഗോവിന്ദൻകുട്ടി
ദൃശ്യരൂപം
N. Govindan Kutty | |
---|---|
ജനനം | 1924 |
മരണം | 23 ജൂൺ 1993 | (പ്രായം 68–69)
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1961–1993 |
കുട്ടികൾ | Rekha |
മാതാപിതാക്ക(ൾ) | Sankara Narayanan, Nanukutty Amma |
മലയാള നാടകനടനും രചയിതാവും ചലച്ചിത്രനടനും തിരക്കഥാകൃത്തുമായിരുന്നു എൻ. ഗോവിന്ദൻകുട്ടി.
1924-ൽ ഫോർട്ടുകൊച്ചിയിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം കെ.പി.എ.സി.യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ഉണ്ണിയാർച്ച എന്ന നാടകം രചിച്ചു.[1] പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് ഉണ്ണിയാർച്ച എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ട��ണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്[1]. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.