Jump to content

എസ്.ആർ. രംഗനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.ആർ. രംഗനാഥൻ
ജനനംShiyali Ramamrita Ranganathan
(1892-08-12)12 ഓഗസ്റ്റ് 1892
ശീർകാഴി, തമിഴ്നാട്
മരണം27 September 1972 (aged 80)
ബാംഗ്ലൂർ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, പണ്ഡിതൻ, ഗണിതശാസ്ത്രജഞൻ, ഗ്രന്ഥശാലാധികാരി(ലൈബ്രേറിയൻ)
ദേശീയതIndian
Genreഗ്രന്ഥാലയ ശാസ്ത്രം, പ്രമാണ-വർഗീകരണ-രേഖീകരണം(ഡോക്യുമെന്റേഷൻ), വിവരശാസ്ത്രം(ഇൻഫർമേഷൻ സയൻസ്)
ശ്രദ്ധേയമായ രചന(കൾ)Prolegomena to Library Classification
The Five Laws of Library Science
Colon Classification
Ramanujan: the Man and the Mathematician
Classified Catalogue Code: With Additional Rules for Dictionary Catalogue Code
Library Administration
Indian Library Manifesto
Library Manual for Library Authorities, Librarians, and Library Workers
Classification and Communication
Headings and Canons; Comparative Study of Five Catalogue Codes

ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്നു (ലൈബ്രേറിയൻ) ഷിയാലി രാമമൃത രംഗനാഥൻ എന്ന എസ്.ആർ. രംഗനാഥൻ (S. R. Ranganathan) (ജീവിതകാലം: ഓഗസ്റ്റ് 12, 1892സെപ്റ്റംബർ 27, 1972). ഗ്രന്ഥശാലാപ്രസ്ഥാനത്തിനുവേണ്ടി പൂർണ്ണമായി അർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.[1] ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായി ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുന്നു.

ജീവിതരേഖ

[തിരുത്തുക]

തമിഴ്നാട്ടിലെ ശീർകാഴിയിൽ ജനിച്ചു. 1924ൽ മദ്രാസ് സർവകലാശാലയുടെ ഗ്രന്ഥശാലാപരിപാലകനായി (ലൈബ്രേറിയൻ) സേവനമാരംഭിച്ചു. പുസ്തകങ്ങളുടെ വർഗ്ഗീകരണത്തിനായി രംഗനാഥൻ തയ്യാറാക്കിയ കോളൻ വർഗ്ഗീകരണ പദ്ധതിയും ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങളും ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

കൃതികൾ

[തിരുത്തുക]
  • കോളൻ വർഗ്ഗീകരണ പദ്ധതി
  • ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങൾ

അവലംബം

[തിരുത്തുക]
  1. "ചില വായനാ ചിന്തകൾ". www.janmabhumidaily.com. Archived from the original on 2014-08-11. Retrieved 12 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്.ആർ._രംഗനാഥൻ&oldid=4092366" എന്ന താളിൽനിന്ന് ശേഖരിച്ചത്