എഴുകോൺ സത്യശീലൻ
ദൃശ്യരൂപം
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമാണ് വി. സത്യശീലൻ. എഴുകോൺ സത്യശീലൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജീവിതരേഖ
[തിരുത്തുക]വാസുദേവൻ-ജാനകിയുടെ മകനായ സത്യശീലൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കറ്റന്നുവന്നത്. [1] 2017 മാർച്ച് 13 ന് മരിച്ചു. [2]
അധികാര സ്ഥാനങ്ങൾ
[തിരുത്തുക]- എഴുകോൺ ഗ്രാമ പഞ്ചയാത്ത് പ്രസിഡൻറ്
- കൊല്ലം ഡി.സി.സി പ്രസിഡൻറ് (2014 ജൂലായ് മുതൽ 2016 ജൂലായ് വരെ)
- കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
- ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻറ്
- കശുവണ്ടി യൂണിയൻ എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ്
- കശുവണ്ടി യൂണിയൻ എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി
- മാർക്കറ്റ് ഫെഡ് ചെയർമാൻ
കുടുംബം
[തിരുത്തുക]ഭാര്യ വിമലമണി, മക്കൾ അഡ്വ സവിൻ സത്യൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), അരുൺ സത്യൻ, മിനി സത്യൻ, സിമി സത്യൻ.