എലിസബെത് ബ്ലാക്ബേൺ
പ്രഫസ്സർ എലിസബെത് ബ്ലാക്ബേൺ, | |
---|---|
ജനനം | ഹോബാട്ട് , ടാസ്മാനിയ, ആസ്റ്റ്റേലിയ | 26 നവംബർ 1948
പൗരത്വം | ആസ്റ്റ്റേലിയ,യു.എസ്.എ |
കലാലയം | University of Melbourne, Darwin College, Cambridge |
പുരസ്കാരങ്ങൾ | ഹാർവേ പ്രൈസ് {1999}, ഹൈനിക്കൻ പ്രൈസ് , ലസ്കർ അവാർഡ് ,ഹോർവിറ്റ്സ് പ്രൈസ് ,ലോറിയ അവാർഡ് (ശാസ്ത്രജ്ഞകൾക്കുളളത്)(2008) നോബൽ പുരസ്കാരം, (വൈദ്യശാസ്ത്രം/ ശരീരശാസ്ത്രം, 2009) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Molecular biology |
സ്ഥാപനങ്ങൾ | University of California, Berkeley University of California, San Francisco Yale University the Salk Institute |
ഡോക്ടർ ബിരുദ ഉപദേശകൻ | Frederick Sanger |
ഡോക്ടറൽ വിദ്യാർത്ഥികൾ | include Carol W. Greider |
ലിസ് ബ്ലാക്ക്ബേൺ എന്ന എലിസബെത്ത് ഹെലെൻ ബ്ലാക്ക്ബേൺ,AC, FRS, FAA, FRSN [1](ജനനം: 1948 നവംബർ 26) അസ്ട്രേലിയൻ-അമേരിക്കൻ പൗരത്വമുള്ള ആസ്ട്രേലിയക്കാരിയായ നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞയാണ്. ഇപ്പോൾ അവർ, സാൾക്ക് ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോളജിക്കൽ സ്റ്റഡീസിന്റെ പ്രസിഡന്റ് ആകുന്നു.[2] മുമ്പ്, അവർ, സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ജീവശാസ്ത്രഗവേഷകയായിരുന്നു. ക്രോമസോമിനെ സംരക്ഷിക്കുന്നതും അതിന്റെ അറ്റത്തു കാണപ്പെടുന്നതുമായ ടിലോമിയറിനെപ്പറ്റിയാണ് ലിസ് ബ്ലാക്ക്ബേൺ ഗവേഷണം നടത്തിയിരുന്നത്. ബ്ലാക്ക്ബേൺ, ടിലോമിയറിനെ പുനഃസൃഷ്ടിക്കുന്ന എൻസൈമായ ടിലോമെറേസ് മറ്റുള്ളവരുമായിച്ചേർന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തത്തിന് അവർക്ക്, കാരൾ ഡബ്ലിയു ഗ്രൈഡർ, ജാക്ക് ഡബ്ലിയു സോസ്താക്ക് എന്നിവരുമായിച്ചേർന്ന് 2009ലെ വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമുള്ള [നോബൽ സമ്മാനം]] നേടി. ടാസ്മാനിയയിൽ ജനിച്ച ആദ്യ നോബൽ സമ്മാനജേതാവായി അവർ മാറി. വൈദ്യശാസ്ത്രനൈതിക കമ്മറ്റിയുടെ അദ്ധ്യക്ഷയായി. എന്നാൽ അവരുടെ നിലപാടുകൾ കാരണം പ്രസിഡന്റ് ബുഷ് അവരെ ആ കമ്മറ്റിയിൽനിന്നും ഒഴിവാക്കി. [3]\
ജീവിതരേഖ
[തിരുത്തുക]ഓസ്ട്രേലിയയിലെ ടാസ്മേനിയയിലാണ് എലിസബെത് ബ്ലാക്ബേൺ ജനിച്ചത്. മെൽബൺ യൂണിവേഴിസിറ്റിയിൽ നിന്നു 1970- ജൈവരസതന്ത്രത്തിൽ ബി.എസ്സ്.സി (1970), എം.എസ്സ്സി.(1972)യും നേടി പിന്നീട് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ നിന്ന് പി.എച്.ഡി. (1975)ബിരുദമെടുത്തു. 1975 മുതൽ 77 വരെ ബ്ലാക്ബേൺ യേൽ യൂണിവേഴ്സിറ്റിയി പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം നടത്തി. 1978- ബെർക്കിലിയിലെ കാലിഫോർണിയ യൂണിവേഴിസിറ്റിയിൽ നിയമനം ലഭിച്ചു. 1990-ൽ സാൻഫ്രാന്സിസ്കോ കാംപസ്സിലേക്കു മാറി.
ഗവേഷണ മേഖല
[തിരുത്തുക]യൂകാര്യോട്ടിക് ക്രോമസോമുകളുടെ അഗ്രഭാഗത്ത്, സുരക്ഷാ കവചം പോലുളള ടെലോമീറുകളേയും ഇവയെ കണ്ണി ചേർക്കുന്ന ടെലോമെറേസ് എന്ന എൻസൈമും കണ്ടു പിടിച്ചത് ബ്ലാക്ബേണിന്റെ ഗവേഷണ സംഘം ആണ്. ആണ്. ജനിതക വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കുന്നതിൽ ടെലോമീർ പ്രധാന പങ്കു വഹിക്കുന്നു. ഈ കണ്ടു പിടുത്തങ്ങൾക്കാണ് നോബൽ പുരസ്കാരം ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ "Fellows of the Royal Society". London: Royal Society. Archived from the original on 2015-03-16.
- ↑ "Nobel laureate Elizabeth Blackburn named Salk Institute President". Retrieved 2016-01-24.
- ↑ Brady, Catherine (2007). Elizabeth Blackburn and the Story of Telomeres. Cambridge, Massachusetts: The MIT Press. ISBN 978-0-262-02622-2.
{{cite book}}
: Invalid|ref=harv
(help)