എഫ് സി എൻ ആർ അക്കൗണ്ട്
ഇന്ത്യൻ വംശജർക്കും ഇന്ത്യയിൽ സ്ഥിരതാമസക്കാരല്ലാത്ത ഇന്ത്യക്കാർക്കും വിദേശ കറൻസികളിൽ തന്നെ ഇന്ത്യയിൽ സ്ഥിര നിക്ഷേപം നടത്തുവാൻ അനുവദിക്കുന്ന ബാങ്ക് അക്കൗണ്ടിനെയാണ് ഫോറിൻ കറൻസി നോൺ റസിഡന്റ് അക്കൗണ്ട് (Foreign Currency Non Resident account) അഥവാ എഫ് സി എൻ ആർ അക്കൗണ്ട് എന്നുപറയുന്നത്.[1] വിദേശനിക്ഷേപം പ്രോത്സാപിപ്പിക്കുവാനാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബാധിക്കുകയില്ല എന്നതാണ് ഈ അക്കൗണ്ടിന്റെ സവിശേഷത. 2011 വരെ യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിങ്, ജാപ്പനീസ് യെൻ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ, യൂറോ എന്നിങ്ങനെ ആറ് വിദേശ കറൻസികളിൽ മാത്രമാണ് നിക്ഷേപം അനുവദിച്ചിരുന്നത്. എന്നാൽ 2011 മുതൽ ഏതൊരു വിദേശ കറൻസിയിലും നിക്ഷേപം നടത്തുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവാദം നൽകിയിട്ടുണ്ട്.[1] എപ്.സി.എൻ.ആർ. അക്കൗണ്ട് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ല. മറിച്ച് ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടാണ്. ഇൻഡ്യയിൽ സ്ഥിരമായി താമസിക്കുന്നവരുമായി ചേർന്ന് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "All you wanted to know about FCNR accounts" (in ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2013-01-09. Retrieved 14 August 2018.