Jump to content

എഡ്വേഡ് ഡെറ്റെയ്‌ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേഡ് ഡെറ്റെയ്‌ൽ
ജനനം(1848-10-05)5 ഒക്ടോബർ 1848
Paris, France
മരണം23 ഡിസംബർ 1912(1912-12-23) (പ്രായം 64)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting
അറിയപ്പെടുന്ന കൃതി
"The Defense of Champigny" (1879); Le Rêve (1888)
പ്രസ്ഥാനംAcademic art

എഡ്വേഡ് ഡെറ്റെയ്‌ൽ ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1848 ഒക്ടോബർ. 5-ന് പാരിസിൽ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്. മിലിറ്ററിയെക്കുറിച്ച് വളരെ വിശദമായ പഠനങ്ങൾ നടത്തിയ ഡെറ്റെയ്ൽ യുദ്ധരംഗങ്ങളും പട്ടാള ജീവിതവും ക്യാൻവാസിലേക്കു പകർത്തി. 1867-ൽ സലോണിൽ ഒരു ചിത്ര പ്രദർശനം നടത്തിയെങ്കിലും 1870-ൽ യുദ്ധസംബന്ധമായ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നെപ്പോൾ ഒന്നാമന്റേയും അദ്ദേഹത്തിന്റെ പട്ടാളത്തിന്റേയും ചിത്രങ്ങളാണ് ഡെറ്റെയ്ലിന്റെ രചനകളിൽ മുന്നിട്ടു നിൽക്കുന്നത്.

അൾജീരിയ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ഡെറ്റെയ്ൽ വെയ്ൽ‍സ് രാജകുമാരനും, സാർചക്രവർത്തിക്കും വേണ്ടി സേവനമനുഷ്ഠിച്ചു. 1883-ൽ എ.ഡിന്യൂവില്ലുമായി ചേർന്ന് ഇരു വാല്യങ്ങളിലായി എൽ ആർ മി ഫ്രങ്കേയ്സ് എന്ന കൃതി പ്രസിദ്ധീകരിച്ചു. മിലിറ്ററി ചിത്രങ്ങൾക്കു പുറമേ കുറച്ചു പോർട്രെയ്റ്റുകളും ഡെറ്റെയ്ൽ വരച്ചിട്ടുണ്ട്. ചിത്രകാരനെന്നതിനുപുറമേ ഒരു മികച്ച നടനും കൂടിയായിരുന്നു ഇദ്ദേഹം. 1912 ഡിസംബർ 23-ന് ഡെറ്റെയ്ൽ അന്തരിച്ചു.

എഡ്വേഡ് ഡെറ്റെയ്‌ൽന്റെ ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെറ്റെയ് ൽ, എഡ്വേഡ് (1848 - 1912) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എഡ്വേഡ്_ഡെറ്റെയ്‌ൽ&oldid=3626139" എന്ന താളിൽനിന്ന് ശേഖരിച്ചത്