Jump to content

എം.എ. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എ. തോമസ്
വ്യക്തിഗത വിവരങ്ങൾ
ജനനം1942 ജനുവരി 04
മരണം2013 ഒക്ടോബർ 15
കൊച്ചി

കേരളത്തിലെ മുൻ എം.എ.എൽ.എയായിരുന്നു എം.എ. തോമസ്.

ജീവിതരേഖ

[തിരുത്തുക]

1942 ജനുവരി 04ന് തോമസ് ആണ്ട്രൂസിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. ഭാര്യ ക്രിസ്റ്റി തോമസ്, ഒരു മകനുണ്ട്. 74ആം വയസ്സിൽ 2013 ഒക്ടോബർ 15ന് അന്തരിച്ചു. 1996 മുതൽ 2001 വരെ മട്ടാഞ്ചേി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു കേരള നിയമസഭയിൽ അംഗമായിരുന്നു. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മുസ്്‌ലിം ലീഗിലെ ടി.എ അഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. സെന്റ് ആൽബർട്ട കോളജിൽ നിന്നും ബിരുദവും സാക്രഡ് ഹേർട്ട് കോളജിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി. [1]

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]

ഇന്ത്യൻ ചേംബർ ഓഫ് കമേഴ്‌സ് ആന്റ് ഇൻഡസ്ട്രി സെക്രട്ടറി, ഇന്ത്യൻ പെപ്പർ ആന്റ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഫോർട്ട് കൊച്ചിയിലെ വൈ.എം.സി.എ പ്രസിഡന്റ്ായി��ുന്ന അദ്ദേഹം സ്ഥാപക അംഗം കൂടിയായിരുന്നു. [2]. കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT) കുസാറ്റ് സിണ്ടിക്കേറ്റ് മെംബർ സ്ഥാനവും വഹിച്ചിട്ടുണ്ട്. [3]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996 മട്ടാഞ്ചേരി നിയമസഭാമണ്ഡലം എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ടി.എ. അഹമ്മദ് കബീർ മുസ്ലീം ലീഗ്, യു.ഡി.എഫ്.

കുടുംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/todays-paper/tp-national/tp-kerala/former-mla-ma-thomas-dead/article5239332.ece
  2. http://www.niyamasabha.org/codes/members/m700.htm
  3. http://www.thehindu.com/todays-paper/tp-national/tp-kerala/former-mla-ma-thomas-dead/article5239332.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-10.
"https://ml.wikipedia.org/w/index.php?title=എം.എ._തോമസ്&oldid=4071954" എന്ന താളിൽനിന്ന് ശേഖരിച്ചത്