ഉഷ്ണരാശി
കെ.വി.മോഹൻകുമാർ രചിച്ച മലയാള നോവലാണ് ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം. 2018 ലെ വയലാർ അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]പുന്നപ്ര വയലാർ സമരകാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ 1930 മുതൽ 2014 വരെയുള്ള കേരളത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ വിശകലനമാണ് ഈ നോവലിന്റെ പ്രമേയം.അതുകൊണ്ടാണ് ചരിത്ര പശ്ചാത്തലത്തിലുള്ള സമകാലിക നോവൽ എന്ന് 'ഉഷ്ണരാശി'വിശേഷിപ്പിക്കപ്പെടുന്നത്.[2] മലയാളിയായ സഖാവ് സത്യദാസിൻറെയും ബംഗാളി എഴുത്തുകാരി സ്നേഹലത ചാറ്റർജിയുടെയും മകൾ അപരാജിത, അച്ഛൻ സത്യദാസിൻറെ മരണത്തിന് ശേഷം കൂട്ടുകാരി ദിശയോടൊപ്പം സ്വന്തം വേരുകൾ തേടി വയലാറിൽ എത്തുന്നതും ആ നാടിന്റെ സമരചരിത്രത്തിന്റെ ഇതിഹാസം ‘കരപ്പുറത്തിന്റെ ഇതിഹാസം’ എന്നപേരിൽ എഴുതുന്നതുമാണ് നോവലിന്റെ പ്രമേയം. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആർ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, ��െ.വി. പത്രോസും, സൈമൺ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാർ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാർ ഈ നോവലിലുടനീളം കഥാപാത്രങ്ങളാകുന്നുണ്ട്.[3][4]
അവലംബം
[തിരുത്തുക]- ↑ https://www.mediaonetv.in/kerala/2018/09/29/kv-mohankumar-bags-vayalar-award
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-14. Retrieved 2018-10-01.
- ↑ https://www.azhimukham.com/ushnaraasi-novel-kv-mohankumar-punnapra-vayalar-protest-vayana-safiya/
- ↑ http://www.keralacm.gov.in/mal/?p=5769[പ്രവർത്തിക്കാത്ത കണ്ണി]