Jump to content

ഉപയോക്താവിന്റെ സംവാദം:Salini

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Salini !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാ���ായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 09:58, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

ചിത്രശലഭങ്ങളേക്കുറിച്ചുള്ളാ ലേഖനം വായ്യിച്ചു. നന്നായി. ഏതാണ് റഫറൻസ്? --117.196.141.131 16:42, 7 മേയ് 2008 (UTC)[മറുപടി]

പപ്പടം കൊള്ളാം പക്ഷേ

[തിരുത്തുക]

പപ്പടം കൊള്ളാം പക്ഷേ അവലംബം! ആ ഭാഗം നീക്കം ചെയ്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:18, 8 മേയ് 2008 (UTC)[മറുപടി]

നല്ല ലേഖനങ്ങൾ

[തിരുത്തുക]

ഗണിതസംബന്ധമായ ലേഖനങ്ങൾ വളരെ നന്നാവുന്നുണ്ട്! ഗണിത സൂത്രവാക്യങ്ങൾ മനോഹരമായ രീതിയിൽ ചേർക്കാനുള്ള വിക്കിവഴി ഈ താളിൽ പ്രയോഗിച്ചിട്ടുണ്ട്. ഉപകാരപ്രദമായിരിക്കും എന്നു കരുതുന്നു. --ജേക്കബ് 17:21, 11 മേയ് 2008 (UTC)[മറുപടി]

ഏലം എന്നതിൽ വിളവെടുപ്പ് എന്ന ഭാഗം ഒഴിഞ്ഞ് കിടക്കുകയാണ്‌. പ്രസ്തുതവിഷയത്തേക്കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ അതിൽ ചേർക്കാൻ താത്പര്യപ്പെടുന്നു.--സുഗീഷ് 14:59, 15 ജൂൺ 2008 (UTC)[മറുപടി]

കാറ്റ്

[തിരുത്തുക]

പ്രസ്തുതവിഷയ്ത്തേക്കുറിച്ച് കൂടുതൽ എഴുതാൻ ആഗ്രഹിക്കുന്നു എങ്കിൽ പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്ത് നൽകിയിരിക്കുന്ന ലിങ്ക് ഞെക്കിയാൽ മതി. കുറച്ച് വിവരണങ്ങൾ അതിലുണ്ട്. --സുഗീഷ് 18:55, 16 ജൂൺ 2008 (UTC)[മറുപടി]

ഗണിതശാസ്ത്ര ലേഖനങ്ങൾ

[തിരുത്തുക]

താങ്കൾ വിക്കിപീഡിയയിൽ എഴുതുന്ന ഗണിതശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ ഉന്നത നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ. എങ്കിലും ഒരു അഭിപ്രായം അറിയിക്കട്ടെ. താങ്കൾ പരിഗണിക്കുക,ലഭിക്കുന്നു എന്നൊക്കെ എഴുതേണ്ടിയിടത്ത് പരിഗണിയ്ക്കുക ലഭിയ്ക്കുന്നു എന്നൊക്കെയാണെഴുതുന്നത്. ഒരു യ് അധികം. പ്രാദേശിക വാമൊഴിയിൽ യ് എന്നുണ്ടെങ്കിലും വരമൊഴിയിൽ അത് ആവശ്യമില്ല. ഇത്തരം ചെറിയ തെറ്റുകൾ തിരുത്തുവാൻ ശ്രദ്ധിക്കുമല്ലോ? മലയാളം വിക്കിപീഡിയ താങ്കളിൽ നിന്നും ഇനിയും ഉന്നത നിലവാരമുള്ള ലേഖനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ആശംസകളോടെ --Anoopan| അനൂപൻ 06:57, 3 സെപ്റ്റംബർ 2008 (UTC)[മറുപടി]

നീലാംബരി

[തിരുത്തുക]

ആദ്യത്തെ ഖണ്ഡികയിൽ നീലാംബരി എന്താണെന്ന് നമുക്കൊക്കെ മനസിലാകുന്ന വിധത്തിൽ പറഞ്ഞൂടെ? --സാദിക്ക്‌ ഖാലിദ്‌ 16:36, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

float--സാദിക്ക്‌ ഖാലിദ്‌ 17:40, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിഭാഗം

[തിരുത്തുക]

ഓരോ രാഗത്തിന്റെ താളിലും ചേരും വിധം [[വിഭാഗം:ജന്യരാഗങ്ങൾ]] എന്നോ [[വിഭാഗം:മേളകർത്താരാഗങ്ങൾ]] എന്നോ ചേർത്താൽ മതിയാവും. --ജ്യോതിസ് 01:37, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]


മേളകർത്താരാഗങ്ങൾ, ജന്യരാഗങ്ങൾ ഇതിന്റെ രണ്ടിന്റേയും പൂര്ണ്ണ രൂപത്തിലുള്ള പട്ടിക എനിക്കു തരാമോ. ഇതിനു വേണ്ടി രണ്ട് ഫലകങ്ങൾ നമുക്കു നിർമ്മിക്കാം. അതുപയോഗിച്ച് ഇനി വിക്കിയിൽ ഏതൊക്കെ ലേഖനം വരണമെന്നു ട്രേസ് ചെയ്യാം. --Shiju Alex|ഷിജു അലക്സ് 03:32, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]


ആശംസകൾക്കും അഭിനന്ദനങ്ങൾക്കും --അഭി 16:31, 25 സെപ്റ്റംബർ 2008 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾ

[തിരുത്തുക]

അപൂർണ്ണം ഫലകത്തോടൊപ്പം ഇംഗ്ലീഷ് വിക്കിയിലേക്കുള്ള കണ്ണി ഈ മാറ്റത്തിലേതുപോലെ] കൂടി ചേർത്താൽ മാത്രമേ ബോട്ടുകൾ മലയാളം ലേഖനത്തിലേയ്ക്കുള്ള കണ്ണി മറ്റു വിക്കികളിൽ നിക്ഷേപിക്കൂ. ദയവായി ചേർക്കുമല്ലോ. നന്ദി. --ജേക്കബ് 02:10, 11 ഒക്ടോബർ 2008 (UTC)[മറുപടി]

മേളാകർത്താരാഗം ലേഖനങ്ങളിൽ (മറ്റ് ലേഖനങ്ങളിലും) മേളാകർത്താരാഗം ഫലകം മുകളിലായിത്തന്നെ ഇടുന്നതാവും നല്ലത്.--അഭി 17:50, 14 ഒക്ടോബർ 2008 (UTC)[മറുപടി]

ലേഖനങ്ങൾ കലക്കുന്നുണ്ട്. നമുക്ക് ഈ വർഷം തന്നെ 10000 ആക്കണേ :) --അഭി 17:51, 14 ഒക്ടോബർ 2008 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

ലേഖനങ്ങളുടെ തലക്കെട്ട് മാറ്റുന്നതിന്‌, പ്രസ്തുത ലേഖനത്തിൽ പോയി മുകളിലെ തലക്കെട്ടു മാറ്റുക എന്ന കണ്ണിയിൽ ഞെക്കിയാൽ മതി. അത് ഏത് ഉപയോക്താവിനും ചെയ്യാവുന്നതാണ്‌. വിശ്വംഭരി (മേളകർത്താരാഗം) ശരിയാക്കിയിട്ടുണ്ട്. ആശംസകളോടെ --Vssun 04:26, 15 ഒക്ടോബർ 2008 (UTC)[മറുപടി]

പ്രിയമാനസാ ...

[തിരുത്തുക]

ഇരയിമ്മൻതമ്പിയുടെ കൃതിയാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പാന്തേര

[തിരുത്തുക]

തന്മാത്രാതലത്തിൽ നടത്തിയ പഠനങ്ങൾ മഞ്ഞുപുലി(Snow leopard)യായിരിക്കാം പാന്തരിനെ എന്ന ഉപകുടുംബത്തിൽ ആദ്യം ഉണ്ടായത് എന്ന നിഗമനത്തിലാണു എത്തിയത്.— ഈ തിരുത്തൽ നടത്തിയത് Anoop menon (സംവാദംസംഭാവനകൾ)

ഒപ്പിലെന്താ തീയ്യതിയും സമയവും ഇടാത്തത്? മൂന്നു ടിൽഡ(~) ആണോ ഉപയോഗിക്കുന്നത്. ഒരു ടിൽഡ കൂടി നൽകിയാൽ പേരിനൊപ്പം തീയ്യതിയും സമയവും ഒപ്പിൽ കാണും. അത് ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കും.--Anoopan| അനൂപൻ 13:01, 17 ഏപ്രിൽ 2009 (UTC)[മറുപടി]

എന്റെ ക്രമീകരണങ്ങൾ എന്ന താളിലെ ഒപ്പ് എന്ന എഡിറ്റ് ബോക്സിൽ എന്താണു ചേർത്തിരിക്കുന്നത് ? അതുപോലെ ഒപ്പിൽ കണ്ണി സ്വയം ചേർക്കരുത് എന്ന ചെക്ക്ബോക്സ് ചെക്ക് ആണോ?--Anoopan| അനൂപൻ 13:31, 17 ഏപ്രിൽ 2009 (UTC)[മറുപടി]

Translation request

[തിരുത്തുക]

Greetings!Could I ask you to translate this article into malayāḷaṁ?You may shorten it as possible to contain only the basic informations. If you want me to translate any article into Chinese,contact me without hesistation. Thank you very much!--冰热海风 09:44, 11 മേയ് 2009 (UTC)[മറുപടി]

സംവാദം:ആരേഖം

[തിരുത്തുക]

ദയവായി ഈ താൾ ശ്രദ്ധിക്കുക -- റസിമാൻ ടി വി 03:25, 9 ജൂലൈ 2009 (UTC)[മറുപടി]

മറുപടി ഇട്ടിട്ടുണ്ട് -- റസിമാൻ ടി വി 06:13, 15 ജൂലൈ 2009 (UTC)[മറുപടി]

ഗ്രൂപ്പ്

[തിരുത്തുക]

ഗ്രൂപ്പ് (ഗണിതശാസ്ത്രം) എങ്ങനെ എഴുതിയെടുത്തു? എനിക്ക് ഇത്രത്തോളം ക്ലീൻ ചെയ്യാൻ നോക്കിയപ്പഴേ പ്രാന്തായി. കുറെ കാര്യങ്ങൾ ശരിയാക്കാനുണ്ട്. ഒന്ന് സഹായിക്കാമോ? -- റസിമാൻ ടി വി 17:53, 1 ഓഗസ്റ്റ്‌ 2009 (UTC)

നമസ്കാരം, Salini. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

റസിമാൻ ടി വി 04:40, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രക്ഷാസംഘത്തിൽ ചേർന്നല്ലോ. നന്നായി. ഒഫീഷ്യലായുള്ള സ്വാഗതം പിന്നാലെ വന്നോളും. ഒരു സംശയം. ഗ്രൂപ്പ് ലേഖനത്തിൽ ഇങ്ങനെ കാണുന്നു:

ഈ ഭാഗം കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? ഗ്രൂപ്പ് അശൂന്യഗണമാണെന്നതിൽ നിന്നുതന്നെ സഹഗണത്തിന്റെ നിർവ്വചനമനുസരിച്ച് അത് അശൂന്യഗണമാണെന്ന് വരുമല്ലോ. ഉപഗ്രൂപ്പിനെ എന്തിനാണ്‌ പരിഗണിച്ചിരിക്കുന്നത്? അതുപോലെ സം‌വാദം താളിലെ സം‌ശയങ്ങളൊക്കെ ഒന്ന് നോക്കുക. -- റസിമാൻ ടി വി 05:20, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

float പ്രത്യേകം ശ്രദ്ധേയമായ സംഭാവന! വിശ്വപ്രഭViswaPrabhaസംവാദം 18:38, 1 മേയ് 2013 (UTC) [മറുപടി]

ലേഖനത്തിൽ അവലംബം നൽകിയിരിക്കുന്നത് <ref>, </ref> എന്നീ ടാഗുകൾ ഉപയോഗിച്ച് നൽകുക. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ഞെക്കുക. മേലാറ്റൂർ ലേഖനത്തിൽ ഇപ്രകാരം ചെയ്യുമല്ലോ.. ആശംസകളോടെ --Vssun 05:36, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

നമസ്കാരം, Salini, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 15:32, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹനുമത്തോടി

[തിരുത്തുക]

സംവാദം:ഹനുമൻതോടി (മേളകർത്താരാഗം) കാണുക. --Vssun 14:36, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിഷമം/ഭുജം

[തിരുത്തുക]

സംവാദം:വിഷമത്രികോണം ശ്രദ്ധിക്കുക--Vssun 07:16, 28 ഒക്ടോബർ 2009 (UTC)[മറുപടി]

പുസ്തകപ്പൂമഴ

[തിരുത്തുക]

പുസ്തകപ്പൂമഴ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:58, 4 സെപ്റ്റംബർ 2010 (UTC)[മറുപടി]

സംവാദം:ശ്രീനിവാസ രാമാനുജൻ

[തിരുത്തുക]

സംവാദം:ശ്രീനിവാസ രാമാനുജൻ#പ്രശസ്തി കാണുക. --Vssun (സംവാദം) 01:03, 6 ഡിസംബർ 2011 (UTC)[മറുപടി]

സംവാദം:ഗ്രൂപ്പ് (ഗണിതശാസ്ത്രം)#Closure Property എന്നതും ശ്രദ്ധിക്കുക. --Vssun (സംവാദം) 15:07, 19 ഡിസംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Salini,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:06, 29 മാർച്ച് 2012 (UTC)[മറുപടി]

സംവാദം:സെനോ

[തിരുത്തുക]

സംവാദം:സെനോ കാണുക. --Vssun (സംവാദം) 14:02, 21 ജൂലൈ 2012 (UTC)[മറുപടി]

സംവാദം:ബ്രഹ്മഗുപ്തൻ കാണുക. --Vssun (സംവാദം) 02:47, 15 ഓഗസ്റ്റ് 2012 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
പ്രത്യേക താരകം
കഠിനമായ വിഷയങ്ങളിൽ ലക്ഷണമൊത്ത ലേഖനങ്ങൾ സൃഷ്ടിച്ച് അസൂയാവഹമായ സംഭാവനകൾ കാഴ്ച്ചവെച്ചതിനു് ഒരു സ്നേഹാദരതാരകം!
 വിശ്വപ്രഭViswaPrabhaസംവാദം 18:36, 1 മേയ് 2013 (UTC)
[മറുപടി]

ലേഖനങ്ങൾക്കുള്ള അപേക്ഷ

[തിരുത്തുക]

താങ്കൾ സൂപ്പർബഗ് എന്ന ലേഖനത്തിന് അപേക്ഷിച്ചിരുന്നല്ലോ? ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്ന ലേഖനത്തിലേയ്ക്ക് ഇതൊരു തിരിച്ചുവിടലാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 20 ജൂലൈ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Salini

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:26, 16 നവംബർ 2013 (UTC)[മറുപടി]

ഹിന്ദോളം

[തിരുത്തുക]

സംവാദം:ഹിന്ദോളം (രാഗം) കാണുക --Harshanh (സംവാദം) 03:05, 25 മേയ് 2014 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]