ഉപയോക്താവിന്റെ സംവാദം:Rojypala/Archive 5
സർവ്വവിജ്ഞാനകോശം
[തിരുത്തുക]പകർത്തിയത് മായ്ച്ചുകളഞ്ഞ് പുതിയത് എഴുതി ചേർക്കട്ടെ? -- Raghith 11:09, 23 ഏപ്രിൽ 2013 (UTC)
ദഹലോക്ലി
[തിരുത്തുക]- Irvin Calicut....ഇർവിനോട് പറയു 12:55, 23 ഏപ്രിൽ 2013 (UTC)
യൂദാ ശ്ലീഹാ
[തിരുത്തുക]യൂദാ ശ്ലീഹായുടെ നൊവേന ചേർതൂടെ.... നൊവേന ഇംഗ്ലീഷിൽ ഉൻഡു...— ഈ തിരുത്തൽ നടത്തിയത് Ronypius manakkal (സംവാദം • സംഭാവനകൾ)
കാര്യനിർവ്വാഹകൻ
[തിരുത്തുക]സുജിത്തിനു സീസോപ്പ് ഫ്ലാഗ് നൽകിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 05:53, 24 ഏപ്രിൽ 2013 (UTC)
കാട്ടുകറിവേപ്പ്
[തിരുത്തുക]കാട്ടുകറിവേപ്പ്ന്റെ പേര് മരമുല്ല എന്നു മാറ്റിത്തരാമോ? Clausena austroindica - കാട്ടുകറിവേപ്പാക്കാനാണ്.--Vinayaraj (സംവാദം) 17:05, 3 മേയ് 2013 (UTC)
- തിരിച്ചുവിടലില്ലാതെ മരമുല്ല എന്നാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:57, 9 മേയ് 2013 (UTC)
കുമാരനാശാൻ സംരക്ഷണം
[തിരുത്തുക]കുമാരനാശാൻ എന്ന താളിന്റെ സംരക്ഷണം അനന്തകാലത്തേക്ക് നടത്തേണ്ടതില്ലെന്ന് തോന്നുന്നു. ഒരു ഐപി നടത്തിയ എഡിറ്റിന് എല്ലാ ഐപികളെയും അനന്തകാലത്തേക്ക് നിരോധിക്കണോ? തൽക്കാലത്തേക്ക് മൂന്ന് ദിവസത്തേക്കോ പരമാവധി ഒരാഴ്ചത്തേക്കോ മതി എന്നാണെന്റെ അഭിപ്രായം.--സിദ്ധാർത്ഥൻ (സംവാദം) 15:47, 14 മേയ് 2013 (UTC)
- ഇതിനു മുൻപും ഇതേ രീതിയിലുള്ള മോശം പ്രവൃത്തികൾ മറ്റ് ഐപി കളിൽ നിന്നും ഉണ്ടായിട്ടുള്ളതിനാൽ റോജി ആദ്യം ചെയ്തതായിരുന്നു ശരി എന്നു ഞാൻ കരുത്തുന്നു. Jose Arukatty|ജോസ് ആറുകാട്ടി 18:00, 14 മേയ് 2013 (UTC)
- നാൾവഴി മറച്ചതിനെ ശക്തമായി പിന്തുണയ്ക്കുന്നു. ഏറ്റവും പ്രശ്നമുള്ള രണ്ട് നാൾവഴികൾ ഞാൻ വീണ്ടും മറച്ചിട്ടുണ്ട്. ആ ഐ.പി.യെ അനൂപൻ താളിൽ നിന്ന് വിവരങ്ങൾ മായ്ച്ചതിനാൽ രണ്ട് മണിക്കൂർ തടഞ്ഞിരുന്നു. അനാവശ്യം/അസംബന്ധം താളിൽ ചേർത്തതിനാൽ ഞാൻ ഒരാഴ്ച്ചത്തേയ്ക്ക് തടഞ്ഞിട്ടുണ്ട്. ജിദ്ദയിലെ ഒരു സ്ഥാപനത്തിന്റെ സ്ഥിര ഐ.പി. വിലാസമാണത് എന്നാണ് പരിശോധനയിൽ കാണാൻ സാധിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 15 മേയ് 2013 (UTC)
- അജയ് വിക്കി മെയിലിങ് ലിസ്റ്റ് കണ്ടിരുന്നോ? ഫക്ക് എന്നോ അങ്ങനെ എന്തെഴുതിയാലും ഒരിക്കലും മറയ്ക്കരുതെന്നാണ് എല്ലാവരുടേയും അഭിപ്രായം നയരൂപീകരണവുമായി അനൂപൻ വരുന്നുണ്ടെന്നാണ് കേട്ടത്.--റോജി പാലാ (സംവാദം) 04:53, 15 മേയ് 2013 (UTC)
- ഇതുപോലെ സ്ഥിരം പ്രശ്നമുള്ള താളാണ് ബഷീറിന്റേതും.--KG (കിരൺ) 05:07, 15 മേയ് 2013 (UTC)
- റോജീ, താൾ സംരക്ഷിച്ചതിനെ ഞാൻ ചോദ്യം ചെയ്തിട്ടില്ല. പകരം ശരിവെക്കുകയായിരുന്നു. പക്ഷേ അതിന്റെ സമയദൈർഘ്യത്തെക്കുറിച്ചാണ് എനിക്ക് സംശയമുണ്ടായിരുന്നത്. ഐപികൾ ഇടയ്ക്കിടെ ആക്രമിക്കുന്നുവെന്ന് തോന്നുന്നുവെങ്കിൽ അക്കാലയളവിൽ മാത്രം സംരക്ഷണം നല്കുന്നതല്ലേ ഉചിതം. ആക്രമിക്കപ്പെടുന്ന താളുകൾ കാര്യനിർവാഹകർ മുൻഗണനാക്രമത്തിൽ ശ്രദ്ധിക്കുന്നതല്ലേ ഉചിതം.--സിദ്ധാർത്ഥൻ (സംവാദം) 05:12, 15 മേയ് 2013 (UTC)
- ഇതുപോലെ സ്ഥിരം പ്രശ്നമുള്ള താളാണ് ബഷീറിന്റേതും.--KG (കിരൺ) 05:07, 15 മേയ് 2013 (UTC)
- മുൻപ് അറിവില്ലായ്മ കൊണ്ട് അനന്തമായി സംരക്ഷിച്ചിരുന്നു. ഈ താളിൽ ഐ.പി.യുടെ വിളയാട്ടം കൂടിയതിനാലാണ് മൂന്നു മാസം എന്നു നൽകിയത്. --റോജി പാലാ (സംവാദം) 05:15, 15 മേയ് 2013 (UTC)
- ഒരു സംശയം. ഒന്നിലധികം ഐ.പി.കളിൽ നിന്നാണ് നശീകരണപ്രവർത്തനമുണ്ടാകുന്നത് എന്ന് കാണുകയാണെങ്കിൽ മാത്രം താൾ സംരക്ഷിച്ചാൽ പോരേ? ഒരു ഐ.പി. മാത്രമാണ് അലങ്കോലമാക്കുന്നതെങ്കിൽ ആ ഐ.പി.യെ തടഞ്ഞാൽ മതിയാകില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:23, 15 മേയ് 2013 (UTC)
- തടയലാണ് ആദ്യപടി. അതിനുശേഷവും ആക്രമിക്കപ്പെടുകയാണെങ്കിൽ സംരക്ഷണത്തിലേക്ക് കടന്നാൽ മതിയാകും എന്നാണെന്റെ വിശ്വാസം.--സിദ്ധാർത്ഥൻ (സംവാദം) 05:38, 15 മേയ് 2013 (UTC)
- അതിനായി സിദ്ധാർഥന്റെ താളിൽ കുറിച്ച മറുപടി ഇവിടെ കുറിക്കുന്നു:- മാറ്റിക്കൊള്ളുക. അങ്ങനെ ചെയ്യാൻ കാരണം നാൾവഴി കുറച്ചധികം എടുത്തു നോക്കുക. വെറുതെ ഐപി മോശം എഡിറ്റിങ് കൊണ്ട് മാത്രം നാൾവഴി കുത്തിനിറയ്ക്കണ്ട എന്നു കരുതി. മൂന്നു മാസം എന്നത് അത്ര അനന്തകാലമാണോ? ഐപികൾ ആ താളിൽ കാലങ്ങളായി നശീകരണം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന് ഞാൻ മനസിലാക്കുന്നു. എന്തു ചെയ്താലും എതിർപ്പില്ല.--റോജി പാലാ (സംവാദം) 05:40, 15 മേയ് 2013 (UTC)
നയരൂപീകരണം ചർച്ച
[തിരുത്തുക]ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു ⌨ 17:59, 21 മേയ് 2013 (UTC)
മക്കിന്നി (ടെക്സസ്)
[തി��ുത്തുക]മക്കിന്നി (ടെക്സസ്) ഇതൊന്ന് നോക്കൂ. -- Raghith (സംവാദം) 11:39, 24 മേയ് 2013 (UTC)
ടാക്സോബോക്സ് ഇറക്കുമതി
[തിരുത്തുക][1] റോജി ഇവിടെ കാണുന്ന ടാക്സോ ബോക്സ് ഇറക്കുമതി ചെയ്യണം എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ - Irvin Calicut....ഇർവിനോട് പറയു 12:36, 25 മേയ് 2013 (UTC)
- തെസ്സ്ലിസോറസ് വളരെ നന്ദി റോജി പഠിച്ചു :) - Irvin Calicut....ഇർവിനോട് പറയു 13:49, 25 മേയ് 2013 (UTC)
തീർച്ചയായും അവസരം കിട്ടിയാൽ ഇനിയും ശല്യപ്പെടുത്തും - Irvin Calicut....ഇർവിനോട് പറയു 10:07, 26 മേയ് 2013 (UTC)
ഓമനക്കുട്ടൻ (വിവക്ഷകൾ)
[തിരുത്തുക]വിക്കിപീഡിയ:വിവക്ഷകൾ എന്ന താൾ ശ്രദ്ധിച്ചിരുന്നില്ല. ചൂണ്ടിക്കാട്ടിയതിന് നന്ദി. Jose Arukatty|ജോസ് ആറുകാട്ടി 17:49, 25 മേയ് 2013 (UTC)
ഈറിസ് & ഈറിസ്
[തിരുത്തുക]ഈറിസ് , ഈറിസ് ഇവ നോക്കൂ, എങ്ങനെ രണ്ട് താളായി? -- Raghith (സംവാദം) 10:36, 30 മേയ് 2013 (UTC)
- അതെ പക്ഷെ ഒരേ പേരിൽ ! -- Raghith (സംവാദം) 12:07, 30 മേയ് 2013 (UTC)
- ശ്രീശാന്ത് എന്ന് ഒരു താൾ ഐ.പി.([2]) സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ എല്ലാ ലേഖനത്തിനും അതേ പേരിൽ മറ്റ് താളുകൾ നിർമ്മിക്കാനാവില്ലേ? ഇത് മായ്ക്കണോ, ഈറിസിലേക്ക് തിരിച്ചു വിടണോ? -- Raghith (സംവാദം) 12:32, 30 മേയ് 2013 (UTC)
- ഒരേ പേരിൽ രണ്ട് താൾ പാടില്ല എന്ന് കരുതുന്നു. സേർച്ച് ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ രണ്ട് ഈറിസ് കാണാം. താങ്കളുടെ സംവാദം താളിലും, ഇവിടെയും നോക്കൂ. ഇതൊരു ബഗ് ആയി റിപ്പോർട്ട് ചെയ്യുന്നതല്ലെ നല്ലത്.-- Raghith (സംവാദം) 05:07, 31 മേയ് 2013 (UTC)
- ശ്രീശാന്ത് എന്ന് ഒരു താൾ ഐ.പി.([2]) സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ എല്ലാ ലേഖനത്തിനും അതേ പേരിൽ മറ്റ് താളുകൾ നിർമ്മിക്കാനാവില്ലേ? ഇത് മായ്ക്കണോ, ഈറിസിലേക്ക് തിരിച്ചു വിടണോ? -- Raghith (സംവാദം) 12:32, 30 മേയ് 2013 (UTC)
ഈറിസ് ഈ താളിന്റെ തലക്കെട്ടിൽ ഒരു ZWNJ അടങ്ങിയിട്ടുണ്ട്. ഇത്തരം പേരുകൾ ഏതെങ്കിലും ടെക്സ്റ്റ് ബോക്സിൽ പകർത്തി ബാക്ക്സ്പേസ് അടിച്ചു നോക്കുകയോ ഇതുപോലെയുള്ള ഡീകോഡറിൽ പേസ്റ്റ് ചെയ്തോ നോക്കുക. ഡീകോഡറിൽ നോക്കിയാൽ അറ്റത്ത് ഒരു ചന്ദ്രക്കലക്കു ശേഷം ഒരു 200C അധികം കാണുന്നതാണ്. --Vssun (സംവാദം) 08:13, 2 ജൂൺ 2013 (UTC)
- ഈ മറുപടി രാഘിത്തിനു നൽകിയിരുന്നു. രാഘിത്തിന്റെ അവസാന ചോദ്യത്തിനാണ് മറുപടി ആവശ്യം. ഈ സംവാദവും കാണുക.--റോജി പാലാ (സംവാദം) 08:22, 2 ജൂൺ 2013 (UTC)
- ബഗ് റിപ്പോർട്ട് ചെയ്യണോ എന്ന ചോദ്യത്തിനാണോ ഉത്തരം വേണ്ടത്? അത് ബഗ്ഗൊന്നുമല്ല. യൂസർ ലെവലിൽ കൈകാര്യം ചെയ്യേണ്ട കാര്യമാണത്. അനാവശ്യ zwnj ഉള്ള താൾ നീക്കം ചെയ്യുക. അതിലൂടെയുണ്ടായിരുന്ന എല്ലാ കണ്ണികളും ഞാൻ ഒഴിവാക്കിയിട്ടുണ്ട്. --Vssun (സംവാദം) 08:30, 2 ജൂൺ 2013 (UTC)
- പ്രശ്നമല്ലെന്നറിയാം. ഒരേ പേരിൽ രണ്ട് താൾ പാടില്ല എന്ന് കരുതുന്നു എന്ന രാഘിത്തിന്റെ ചോദ്യത്തിനായിരുന്നു മറുപടി ആവശ്യം. ഇപ്പോൾ താൾ നീക്കം ചെയ്ത് പ്രശ്നം പരിഹരിച്ചല്ലോ. നന്ദി.--റോജി പാലാ (സംവാദം) 08:36, 2 ജൂൺ 2013 (UTC)
- ഉത്തരം വളരെ ലളിതമാണല്ലോ. രണ്ട് താളിന്റെയും പേര് ഒന്നല്ല. --Vssun (സംവാദം) 11:11, 2 ജൂൺ 2013 (UTC)
- ZWNJ ചേർത്താലും ഇല്ലെങ്കിലും ഒന്നായി കാണാൻ കഴിഞ്ഞാൽ നന്നായെന്നു കരുതുന്നു.ഇത് പോലെ പലയിടങ്ങളിലും ഇത്തരം മാറ്റങ്ങൾ കണ്ടിരുന്നു, കണ്ടാൽ തിരുത്താവുന്നതെയുള്ളു, പക്ഷെ ഇത്തരം പിഴവുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടാവാം.-- Raghith (സംവാദം) 04:48, 3 ജൂൺ 2013 (UTC)
- ഉത്തരം വളരെ ലളിതമാണല്ലോ. രണ്ട് താളിന്റെയും പേര് ഒന്നല്ല. --Vssun (സംവാദം) 11:11, 2 ജൂൺ 2013 (UTC)
ഫലകം:Keralahistory
[തിരുത്തുക]ഫലകം:Keralahistoryയുടെ ഇന്റർവിക്കി wikidata വഴി ചേർത്തിട്ടുണ്ട്.-- 117.203.69.137 14:29, 2 ജൂൺ 2013 (UTC)
നയരൂപീകരണം
[തിരുത്തുക]മാനദണ്ഡങ്ങളുടെ തലക്കെട്ട് സ്വതന്ത്രമായി നിൽക്കുന്നതാണ് നല്ലതെന്ന് കരുതുന്നു, കാരണം അതിന് ഉപശീർഷകങ്ങൾ വരും അതുപോലെ തന്നെ പത്തായത്തിലാക്കുമ്പോഴും ഭാവിയിൽ നോക്കാൻ എളുപ്പമാകുമെന്ന് കരുതുന്നു.--KG (കിരൺ) 07:08, 8 ഫെബ്രുവരി 2013 (UTC)
- തിരിച്ചാക്കിയിട്ടില്ല, താങ്കളോട് ആലോചിച്ചിട്ടാകാമെന്ന് കരുതി.--KG (കിരൺ) 08:31, 8 ഫെബ്രുവരി 2013 (UTC)
മുക്കുവന്റെ മോതിരം
[തിരുത്തുക]എന്റെ സംവാദത്തിൽ കുറിപ്പ് ചേർത്തിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 22:41, 11 ഫെബ്രുവരി 2013 (UTC)
മീര്കാറ്റ് എന്നാ താൾ സൃഷ്ടിച്ചതിനാൽ താങ്കളെ ബന്ടപ്പെടനം എന്നാ ഒരു ഇമെയിൽ സന്ദേശം കിട്ടിയിരിക്കുന്നു. പുതിയ ആളായതിനാൽ കുടുതൽ ഒന്നും നടപടി ക്രമങ്ങളെപ്പറ്റി അറിയില്ല ആയതിനാൽ താങ്കൾ ദയവായി എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് അറിയിക്കുക ..parklane777@yahoo .com ...
ഫലകം:Infobox mountain
[തിരുത്തുക]- നംഗപർവ്വതം താളിലും ആ പ്രശ്നം കണ്ടിരുന്നു,താങ്കൾ ചില ഫലകങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ അത് ഒഴിവായി. അത് തന്നെ ഇവിടെയും(ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം) ഫലിക്കുമെന്നു കരുതുന്നു.-- Raghith 05:57, 19 ഫെബ്രുവരി 2013 (UTC)
- ഫലകം:Infobox_waterfall ഇവിടെയും ഫലകം:Infobox mountain range ഇവിടെയും -- Raghith 06:56, 19 ഫെബ്രുവരി 2013 (UTC)
കാസർഗോഡ് പശു
[തിരുത്തുക]നിർദ്ദേശങ്ങൾക്ക് വളരെ നന്ദിVtbijoy (സംവാദം) 07:24, 22 ഫെബ്രുവരി 2013 (UTC)
തിയേറ്റർ എന്ന താളിൽ നേരത്തേ പകർത്തിക്കഴിഞ്ഞ വിവരങ്ങളാണ് പുതിയ കുഞ്ഞു താളുകളാക്കുന്നത്. തിയേറ്റർ എന്ന താളിന്റെ അതിഭീമമായ വലിപ്പമാണ് പ്രശ്നം. പുതുതായി സർവവിജ്ഞാനകോശത്തിൽ നിന്ന് പകർത്തേണ്ട എന്നല്ലേ താൽക്കാലിക തീരുമാനമെടുത്തത്. അത് ഞാൻ ഇപ്പോൾ ചെയ്യുന്ന പ്രൂണിംഗിനും ബാധകമാണോ? --അജയ് ബാലചന്ദ്രൻ സംവാദം 07:37, 24 ഫെബ്രുവരി 2013 (UTC)
വർഗ്ഗം:ജീവചരിത്രം
[തിരുത്തുക]- ക്ഷമിക്കു, ഞാൻ അറിയാതെ ചേർത്തതാ, ന��ക്കിയേക്കാം ബിപിൻ (സംവാദം) 06:47, 26 ഫെബ്രുവരി 2013 (UTC)
Robot status for your robot at sv.wikipedia
[തിരുത്തുക]Hello! The bot status for your bot sv:User:RjpBot at the swedish Wikipedia has been revoked due to inactivity. This is for security reasons. If/when you activate your bot again, please drop a note to anyone of our bureaucrats or at Wikipedia:Robotansökan and the robot status will be restored. --MagnusA (സംവാദം) 18:02, 2 മാർച്ച് 2013 (UTC)
Binomial Name
[തിരുത്തുക]I remember once you told me to add the binomial name only in categories, and not the Genus in Commons. I have been following that. And why would my categorisation was changed this way by someone else? here --Vinayaraj (സംവാദം) 01:23, 4 മാർച്ച് 2013 (UTC)
ടി. ഗണപതി ശാസ്ത്രി
[തിരുത്തുക]ടി. ഗണപതി ശാസ്ത്രി ഈ താൾ ശ്രദ്ധിക്കാമോ, അവിടെ [[Category:]] ഇങ്ങനെയൊന്ന് കാണുന്നു.ഫലകം:Lifetime {{lifetime|1860|1926||}} ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്, തീയതി ഇല്ലാത്തതായിരിക്കാം കാരണം. ഇതൊരു ബഗ് ആയി റിപ്പോർട്ട് ചെയ്യേണമോ? -- Raghith 10:35, 8 മാർച്ച് 2013 (UTC)
പാപം
[തിരുത്തുക]റോജി, ഈ പാപം എന്നാ താൾ ഒന്ന് നോക്കൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:11, 8 മാർച്ച് 2013 (UTC)
- കുറ്റപ്പെടുത്തിയാൽ അതും ഒരു പാപം ആണല്ലോ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:15, 8 മാർച്ച് 2013 (UTC)
കൊട്ടയ്ക്ക
[തിരുത്തുക]കൊട്ടയ്ക്ക ലേഖനത്തിലെ ചിത്രശാലയും മറ്റും എടുത്തുകളഞ്ഞത് എന്തുകൊണ്ടാണ്? ഉടൻ ഒരു മറുപടി തരണമെന്ന് താല്പര്യപ്പെടുന്നു......... --♥Aswini (സംവാദം) 16:38, 10 മാർച്ച് 2013 (UTC)
Msg
[തിരുത്തുക]സംവാദം:ഒടിവിദ്യ കാണുക --♥Aswini (സംവാദം) 04:48, 11 മാർച്ച് 2013 (UTC)
ദത്ത കവി
[തിരുത്തുക]ഞാൻ ഇന്റർവിക്കി കണ്ണികൾക്കു പകരം വിക്കി ഡാറ്റ ഉപയോഗിച്ചതല്ല.ദത്ത കവിയുടെ ഇംഗ്ലീഷ് കണ്ണി ഒരു പുരാണ കഥാപാത്രത്തിന്റേതാണ്.അതായത് ദത്തകവിക്ക് ഇംഗ്ലീഷിൽ ലേഖനമില്ല.നിജിൽ പറയൂ 11:39, 16 മാർച്ച് 2013 (UTC)
സാംസംഗ് ഗാലക്‌സി എസ്-4
[തിരുത്തുക]സാംസംഗ് ഗാലക്‌സി എസ്-4 ഈ ലേഖനം [malayalam.indianrays.com/portal/technology/samsung-galaxy-s4.html] ഇവിടെ നിന്നും പകർത്തിയതായി കാണുന്നു. ഈ വെബ്സൈറ്റിന്റെ ഉടമ തന്നെയാണ് ലേഖനം പകർത്തിയതെന്നു കരുതുന്നു. പ്രസ്തുത സൈറ്റിൽ പകർപ്പുപേക്ഷ നൽകേണ്ടതുണ്ടോ?-- Raghith(സംവാദം) 07:14, 18 മാർച്ച് 2013 (UTC)
ഉപയോക്തൃപെട്ടികൾ
[തിരുത്തുക]എനിക്ക് സ്വന്തമായി എങ്ങനെ ഉപയോക്താവിനുള്ള പെട്ടികൾ ഉണ്ടാക്കാൻ കഴിയും മലയാളത്തിൽ (ഇംഗ്ലീഷിൽ ഉണ്ടാക്കാൻ അറിയാം) മലയാളത്തിൽ ഇതിന്റെ സൃഷ്ടി നടത്താൻ ദയവായി അനുവദിക്കുക. " ഈ ഉപയോക്താവ് ഒരു നിരീശ്വരവാദിയാണ്" ഇതാണ് ഞാൻ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന പെട്ടി , കൂടാതെ അതുമായി ബന്ധപ്പെട്ട ഫലകം, വർഗ്ഗം ഇവയുടെ സൃഷ്ടിയും മലയാളത്തിൽ എങ്ങനെ എന്ന് വിശദീകരിക്കാമോ. ദയവായി സഹായിക്കുക. --Devgowri (സംവാദം) 15:13, 25 മാർച്ച് 2013 (UTC)
മംഗൾയാൻ
[തിരുത്തുക]മംഗൽയാൻ എന്ന പേജ് തലക്കെട്ട് തെറ്റായതുകൊണ്ടാണ് പുതിയ പേജ് ക്രിയേറ്റ് ചെയ്ത് തിരിച്ചുവിട്ടത്. പുതിയ പേജിൽ കുറച്ചധികം വിവരങ്ങൾ ചേർത്തിരുന്നു. തലക്കെട്ട് മാറ്റുന്നതിന്റെ കീഴ്വഴക്കങ്ൻഗളെ പറ്റി ധാരണ ഇല്ലാത്തതിനാലാണ് തിരിച്ചുവിടൽ ചെയ്തത്.
പുതിയതായി ചേർത്ത വിവരങ്ങൾ ആധികാരികമാണ്. അവ കൂടി ഇപ്പോഴത്തെ പേജിലേക്ക് ചേർക്കാമോ?
അരുൺ ഇലക്ട്ര (സംവാദം) 12:33, 27 മാർച്ച് 2013 (UTC)
കാരക്കാട്
[തിരുത്തുക]കാരക്കാട് എന്നാ ലേഖനം ശ്രദ്ധിക്കൂ.. ഒരു പുതിയ യൂസർ നടത്തിയ അവസാനത്തെ രണ്ടു തിരുത്തലുകളിൽ ഒരു നശീകരണ സ്വഭാവം കാണുന്നു.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:14, 27 മാർച്ച് 2013 (UTC)
വാക്യഘടനയിലെ പ്രത്യേകതകൾ ആ തിരുത്തലുകളിൽ പക്ഷപാതിത്വം ആരോപിക്കാൻ കാരണമാക്കാവുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് ആയി നൽകുകയാവും ഉചിതം. അരുൺ ഇലക്ട്ര (സംവാദം) 04:09, 28 മാർച്ച് 2013 (UTC)
- ഞാൻ ഉദ്ദേശിച്ചത് മലമ്പുഴക്കടുത്തുള്ള കാരക്കാട് എന്ന പ്രദേശത്തെ കുറിച്ചുള്ള ഒരു ലേഖനത്തെ മാറ്റി ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമമാണ് കാരക്കാട് എന്നാക്കി മാറ്റി. അങ്ങനെ ആണെങ്ങിൽ അതിന് ഒരു പുതിയ താൾ തുടങ്ങുകയല്ലേ വേണ്ടത്? രസകരമായ ഒരു കാര്യം കൂടി ഉണ്ട്. അത് ഇപ്പോഴാ ശ്രദ്ധിച്ചത്. ഈ ലേഖനം തുടങ്ങിയപ്പോൾ അത് ആലപ്പുഴയിലെ കാരക്കാട് എന്നാ പ്രദേശത്തെ കുറിച്ചായിരുന്നു. ആലപ്പുഴയിൽ നിന്ന് മലമ്പുഴ, പിന്നെ ഓങ്ങല്ലൂർ.. ഇപ്പൊ എന്ത് ചെയ്യണം? മൂന്നു ലേഖനങ്ങൾ ആക്കണോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:40, 28 മാർച്ച് 2013 (UTC)
കിങ്ഫിഷർ എയർലൈൻസ്
[തിരുത്തുക]കിങ്ഫിഷർ എയർലൈൻസ് എന്നത് ഒരു ഇന്ഫിനിറ്റ് ലൂപ് ആയി മാറിയോ? ഒരേ താളിലേക്ക് തന്നെ തിരിച്ചു വിട്ട പോലെ ഉണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:49, 28 മാർച്ച് 2013 (UTC)
- കിംഗ്ഫിഷർ എയർലൈൻസ് എന്നാ താളിലേക്ക് തിരിച്ച് വിട്ടു സംഭവം ശരിയാക്കിയിട്ടുണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:58, 28 മാർച്ച് 2013 (UTC)
- അത് ശരി. ഇതിനു ഇങ്ങനെ ഒരുപാട് സെറ്റപ്പോക്കെ ഉണ്ടല്ലേ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:33, 28 മാർച്ച് 2013 (UTC)
- കിംഗ്ഫിഷർ എയർലൈൻസ് എന്നാ താളിലേക്ക് തിരിച്ച് വിട്ടു സംഭവം ശരിയാക്കിയിട്ടുണ്ട്.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:58, 28 മാർച്ച് 2013 (UTC)
സസ്യാഹാരികൾ
[തിരുത്തുക]"സസ്യാഹാരികൾ എന്ന വർഗ്ഗം ആവശ്യപ്പെട്ടത് ലേഖനത്തിൽ ചേർക്കാനാണോ? അതോ ഉപയോക്തൃതാളിലോ?-" ലേഖനങ്ങളിൽ ചേർക്കാൻ --Vinayaraj (സംവാദം) 14:37, 4 ഏപ്രിൽ 2013 (UTC)
--Vinayaraj (സംവാദം) 09:11, 5 ഏപ്രിൽ 2013 (UTC)
നന്ദി
[തിരുത്തുക]താരകത്തിനു നന്ദി റോജി ബിപിൻ (സംവാദം) 03:35, 6 ഏപ്രിൽ 2013 (UTC)
വലിയ അക്ഷരങ്ങളിലെ തിരിച്ചുവിടൽ
[തിരുത്തുക]ഈ താളിൽ വലിയ അക്ഷരത്തിൽ ഉള്ള പല ചുമന്ന കണ്ണിക്കും ഇപ്പോൾ തന്നെ താളുകൾ ഉണ്ട്. അങ്ങനെ തിരിച്ചുവിട്ടതിനു ശേഷമേ അതു ശരിയായുള്ളൂ, എന്താവും കാര്യം?--Vinayaraj (സംവാദം) 10:42, 11 ഏപ്രിൽ 2013 (UTC)
കെ.വി. സുധീഷ്
[തിരുത്തുക]What is the problem in this page?— ഈ തിരുത്തൽ നടത്തിയത് Abhilashkrishn (സംവാദം • സംഭാവനകൾ) 12:10, 11 ഏപ്രിൽ 2013 (UTC)
സി.പി.ഐ.എം. സമര സന്ദേശ ജാഥ
[തിരുത്തുക]സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന താൾ പുനസ്ഥാപിച്ച് ഒരിക്കൽക്കൂടി ചർച്ചയ്ക്ക് വിധേയമാക്കുന്നും കൂടുതൽ ഉള്ളടക്കം ചേർത്ത് ലേഖനം മെച്ചപ്പെടുത്താൻ അവസരം കൊടുക്കുന്നതും നല്ലതാണെന്ന് തോന്നുന്നു. ലേഖനം നീക്കം ചെയ്ത കാര്യനിർവാഹകൻ എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 08:48, 17 ഏപ്രിൽ 2013 (UTC)
നന്ദി
[തിരുത്തുക]താരകത്തിനു നന്ദി റോജി :) ബിപിൻ (സംവാദം) 19:21, 17 ഏപ്രിൽ 2013 (UTC)
മഞ്ഞണാത്തി
[തിരുത്തുക]That was an error from my part. Corrected and added a reference too. --Vinayaraj (സംവാദം) 01:25, 18 ഏപ്രിൽ 2013 (UTC)
ഊതകസംയോജ്യ സംശ്ലിഷ്ടം
[തിരുത്തുക]ഞാൻ മൊഴിമാറ്റിയ താളുകളെ റിവർട്ട് ചെയ്യാൻ താങ്കൾ കാണിച്ച ശുഷ്കാന്തി ഇവിടെയും കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. -Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 10:18, 4 ജൂൺ 2013 (UTC)
നന്ദി
[തിരുത്തുക]പ്രിയ റോജിജി,
സംവാദത്താളിലെ ഒപ്പിന് ഹൃദയം നിറഞ്ഞ നന്ദി.--സലീഷ് (സംവാദം) 15:39, 4 ജൂൺ 2013 (UTC)
ഒന്നു ശരിയാക്കാമോ
[തിരുത്തുക]വിട്രൂവിയൻ മാൻ എന്ന താളിലെ "വിവരണം" ഒന്നു ശ്രദ്ധിക്കൂ. "ചിത്രത്തിന്റെ മുകളിലും [lower-alpha 1] താഴെയും[lower-alpha 2] ഉള്ള എഴുത്തുകൾ." എന്ന ഭാഗം ഒന്നു ശരിയാക്കാമോ?--സലീഷ് (സംവാദം) 15:48, 8 ജൂൺ 2013 (UTC)
- ഇത് കാണുക. reference group ഉപയോഗിക്കുമ്പോൾ സ്വാഭാവികമായി കിട്ടുന്ന രീതി [reference name 1] [reference name 2] [reference name 3] എന്നതാണ്. ഇംഗ്ലീഷ് വിക്കിയിൽ ഇവിടെക്കാണുംപ്രകാരം ചില കസ്റ്റമൈസേഷൻസ് നടത്തിയിട്ടുണ്ട്. MediaWiki:Cite references link many format എന്ന മെസേജിലെ മാറ്റമാണ് ഗ്രൂപ്പ്ഡ് റെഫറൻസുകളുടെ സൂചിക a,b,c.. എന്നിങ്ങനെ മാറ്റുന്നതെന്ന് കരുതുന്നു. പരീക്ഷിച്ച് നോക്കി റിവർട്ട് ചെയ്യുക. നിലനിർത്തണമെങ്കിൽ പഞ്ചായത്തിൽ ചർച്ച ചെയ്തിട്ട് ചെയ്യുക. --Vssun (സംവാദം) 06:25, 9 ജൂൺ 2013 (UTC)
സഹായത്തിന് നന്ദി Vssun ജി. (ഒപ്പം Rojy ജി)
മേൽപ്പറഞ്ഞ കാര്യങ്ങൾ എന്റെ പരിമിത അറിവ് വച്ച് ദഹിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ട് പ്രസ്തുത താളിലെ വിവരണങ്ങൾ ശരിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. റിവർട്ട് ചെയ്യണമെങ്കിൽ അതും. പക്ഷേ നിലവിലെ അവസ്ഥയിൽ നിന്നും ആ [lower-alpha 1] ഉം [lower-alpha 2] ഉം മാറ്റി വേറെന്തെങ്കിലും (ഉദാ: superscript ആയി "കാണുക" എന്ന്) ആയാലും മതിയാകും.--സലീഷ് (സംവാദം) 15:00, 9 ജൂൺ 2013 (UTC)
- സലീഷ്, ഇത് കാര്യനിർവാഹകർക്കു മാത്രമേ ചെയ്യാനാകൂ. അതുകൊണ്ടാണ് ഞാൻ റോജിയോട് പരീക്ഷിക്കാൻ പറഞ്ഞത്. സൂചികയായി [lower-alpha 1] എന്നത് മാറ്റി, [കുറിപ്പ് 1] എന്നാക്കി തൽക്കാലം മാറ്റിയിട്ടുണ്ട്. --Vssun (സംവാദം) 15:46, 9 ജൂൺ 2013 (UTC)
കൊള്ളാം. ഉഗ്രനായിട്ടുണ്ട്.--സലീഷ് (സംവാദം) 16:59, 9 ജൂൺ 2013 (UTC)
- കുറിപ്പ് രീതി ഇന്നലെ ഞാനും പ്രിവ്യൂ കണ്ടു നോക്കി (a 1, b1). എന്നാൽ സേവ് ചെയ്തില്ല. പിന്നെ കുറേ ഫലങ്ങൾ ഇറക്കുമതി ചെയ്തു നോക്കി. പിന്നീടാണ് അന്യഭാഷാ വിക്കികളിൽ നോക്കിയത്. ഇംഗ്ലീഷ് ഒഴികെ മറ്റൊന്നിലും ശരിയാകുന്നില്ല. അവസാനം ശ്രമം അവസാനിപ്പിച്ചു സുനിലിന്റെ അഭിപ്രായം ചോദിച്ചു.--റോജി പാലാ (സംവാദം) 17:27, 9 ജൂൺ 2013 (UTC)
പുതിയ ലേഖനങ്ങൾ
[തിരുത്തുക]അല്ല. വർഗ്ഗങ്ങളിലേക്കു പോകേണ്ട അവ തെറ്റായി പ്രധാന നാമമേഖലയിൽ ചേർക്കപ്പെട്ടവയാണു്. എത്രയും പെട്ടെന്നു് മാച്ചുകളയാവുന്നതാണു്. അബദ്ധത്തിനു് മാപ്പു്. :) വിശ്വപ്രഭViswaPrabhaസംവാദം 14:13, 10 ജൂൺ 2013 (UTC)
നന്ദി. ജെ.കടവൂർ ജീവൻ 15:15, 10 ജൂൺ 2013 (UTC)
മുട്ടാർ
[തിരുത്തുക]ഞാൻ ഇവിടെ പുതിയതാ . റോജി പാല, താങ്കൾ മുട്ടാർ ഗ്രാമത്തെ കുറിച്ച് ഞാൻ ആഡ് ചെയ്ത കുറച്ചു വരികൾ നീക്കം ചെയ്തതായി കണ്ടു . എന്താണ് കാര്യം എന്നൊന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു .--Vibitha vijay 17:06, 16 ജൂൺ 2013 (UTC)
ഓക്കേ , എനിക്ക് അറിയില്ലാരുന്നു നന്ദി— ഈ തിരുത്തൽ നടത്തിയത് Vibitha vijay (സംവാദം • സംഭാവനകൾ)
ഒപ്പ് വെയ്ക്കാൻ മറന്നു പോയതിൽ ക്ഷമ ചോദിക്കുന്നു :( --Vibitha vijay 05:00, 17 ജൂൺ 2013 (UTC)
അഭിപ്രായം അറിയിക്കുക
[തിരുത്തുക]റോജി, ഇവിടെ ഒന്നു നോക്കാമോ? അരുൺ രവി (സംവാദം) 15:39, 25 ജൂൺ 2013 (UTC)
സ്ക്രിപ്റ്റ് പിഴവ്
[തിരുത്തുക]ടാഡാ -- ഇവിടെ സ്ക്രിപ്റ്റ് പിഴവ് എന്ന് കാന്നുന്നു എന്താണ് എന്ന് നോക്കാമോ - Irvin Calicut....ഇർവിനോട് പറയു 11:00, 29 ജൂൺ 2013 (UTC)
- ഇത് ഈ താളിൽ മാത്രമല്ല. മുകളിൽ ഏത് ഫലകം ഉപയോഗിച്ചാലും സ്ക്രിപ്റ്റ് പിഴവ് വരുന്നു.--സിദ്ധാർത്ഥൻ (സംവാദം) 11:08, 29 ജൂൺ 2013 (UTC)
ദൈവദശകം
[തിരുത്തുക]ലേഖനത്തിന്റെ സംവാദം താളിൽ അഭിപ്രായം ചേർത്തിട്ടുണ്ട് ---ജോൺ സി. (സംവാദം) 02:34, 7 ജൂലൈ 2013 (UTC)
തച്ചിൽ മാത്തൂത്തരകൻ
[തിരുത്തുക]പുതിയതായി ഈ ലേഖനത്തില ഞാൻ ഒന്നും കൂട്ടി ചേര്ക്കാൻ ശ്രമിക്കുന്നില്ല . സംഷയസ്പദവും reference ഉം ഇല്ലാത്ത ഭാഘം നീക്കി. ജയന്തൻ ശങ്കരൻ നമ്പൂതിരിയെ കുറിച്ചുള്ള ലേഖനത്തില നിന്ന് കുറച്ചു additional information ചേർത്തു . Chronological ആയി സംഭവങ്ങൾ ക്രമീകരിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Sanjojose (സംവാദം • സംഭാവനകൾ)
ടാഗ്:കണ്ടുതിരുത്തൽ
[തിരുത്തുക]നന്ദി. റോജിജീ --സലീഷ് (സംവാദം) 14:25, 11 ജൂലൈ 2013 (UTC)
ഫോണ്ട്
[തിരുത്തുക]റോജി, ലിങ്കിനു നന്ദി. എന്റെ പ്രശ്നം അതോടെ തീർ��്നു. എഴുത്ത് എളുപ്പമായി.ജോർജുകുട്ടി (സംവാദം) 04:19, 16 ജൂലൈ 2013 (UTC)
ഒപ്പാത്തവനും ഒപ്പിപ്പോനും
[തിരുത്തുക]ഒപ്പാത്തവനിവനും ഒപ്പിപ്പോൻ താങ്കളും. ഒപ്പത്തിനൊപ്പം മത്സരിക്കുന്നു പാരിൽ!--ബിനു (സംവാദം) 08:09, 19 ജൂലൈ 2013 (UTC)(ഇത്തവണ ഞാൻ മറന്നില്ല കണ്ടോ?)
വർഗ്ഗം
[തിരുത്തുക]ഓ.കെ. അതവിടെയുണ്ടായിരുന്നതാണ്. യഥാർത്ഥത്തിൽ ഞാൻ അക്ഷരത്തെറ്റ് തിരുത്തുക മാത്രമാണ് ചെയ്തത്.--സലീഷ് (സംവാദം) 10:14, 20 ജൂലൈ 2013 (UTC)
ഭഗത് സിംഗ്-നെ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ എന്ന വർഗ്ഗത്തിലും തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ എന്ന വർഗ്ഗത്തിലും ചേർത്തിരിക്കുന്നു.
- ഇതു ശരിയാകുമോ? ഒന്ന് മറ്റേതിന്റെ ഉപവർഗ്ഗമാണ്
- ശരിയാകുമെങ്കിൽ മറ്റുള്ളവരെയും ഇങ്ങനെ ചെയ്യണ്ടേ?
--സലീഷ് (സംവാദം) 10:39, 20 ജൂലൈ 2013 (UTC)
- ഇത് അറുത്തുമുറിച്ച് പറയാൻ പറ്റിയ ഒരു കാര്യമല്ല. എവറസ്റ്റ് കൊടുമുടി എന്നത് ഉദാഹരണമായെടുക്കുക. നേപ്പാളിലെ കൊടുമുടികൾ എന്ന വർഗ്ഗം ഏറ്റവും യോജിച്ചതാണ് എന്നാൽ അത് സുപ്രസിദ്ധമായതിനാൽ അതിനുപുറമേ ഏഷ്യയിലെ കൊടുമുടികൾ എന്ന വർഗ്ഗത്തിലും കൊടുമുടികൾ എന്നതിൽത്തന്നെയും ചേർക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഭഗത് സിങ്ങിന്റെ കാര്യത്തിൽ മുകളിൽപ്പറഞ്ഞ രണ്ടു വർഗ്ഗവും ആകാമെന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 12:46, 20 ജൂലൈ 2013 (UTC)
- രണ്ടും ഉൾപ്പെടുത്താമെന്നാണ് എന്റെയും അഭിപ്രായം--റോജി പാലാ (സംവാദം) 15:29, 20 ജൂലൈ 2013 (UTC)
അതെ.അതു തന്നെയാണ് കൂടുതൽ യോജിക്കുന്നത്--സലീഷ് (സംവാദം) 07:42, 21 ജൂലൈ 2013 (UTC)
ഒപ്പ്
[തിരുത്തുക]നന്ദി. അവിചാരിതമായി കിട്ടിയ ലിങ്കുകൾ പിന്നീട് നഷ്ടപ്പെട്ടുപോവണ്ടെന്നുകരുതി തിരക്കിനിടെ പെട്ടെന്നു് എഴുതിച്ചേർത്തതാണു്. ഒപ്പു വെക്കാൻ മറന്നുപോയി. ഓർമ്മിപ്പിച്ചതിനു നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 09:17, 30 ജൂലൈ 2013 (UTC)
ലോഗോ
[തിരുത്തുക][3] - ഈ ലോഗോ മലയാളം വിക്കിയിലേക്ക് എങ്ങനെ കയറ്റം? അവിടെ സോർസ് ആയി നൽകിയിരിക്കുന്ന പേജ് നിലവിലില്ല - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:18, 2 ഓഗസ്റ്റ് 2013 (UTC)
ചെയ്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:20, 2 ഓഗസ്റ്റ് 2013 (UTC)
മറുപടി
[തിരുത്തുക]എങ്കിൽ ആ താളിൽ ഫലകം:Under construction എന്ന ഫലകം ഇടണ്ടേ.... അല്ലാതെ എങ്ങനെ മറ്റുള്ളവർ അറിയും --♥Aswini (സംവാദം) 09:45, 3 ഓഗസ്റ്റ് 2013 (UTC)
- ഇനി അങ്ങനെയും ശ്രദ്ധിക്കാം. OK? --♥Aswini (സംവാദം) 09:48, 3 ഓഗസ്റ്റ് 2013 (UTC)
പി.ബി. ശ്രീനിവാസ്
[തിരുത്തുക]പി.ബി. ശ്രീനിവാസ് ആദ്യം പാടിയത് പുത്രധർമ്മത്തിൽ തന്നെ.http://msidb.org/m.php?4328--കണ്ണൻഷൺമുഖം (സംവാദം) 06:45, 4 ഓഗസ്റ്റ് 2013 (UTC)
ഹുസൈൻ സലഫി
[തിരുത്തുക]ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:54, 14 ഓഗസ്റ്റ് 2013 (UTC)
പത്രങ്ങളുടെ വെബ്സൈറ്റുകൾ
[തിരുത്തുക]അവലംബമായി നല്കുന്ന മിക്കവാറും മലയാള പത്രങ്ങളുടെ വെബ്സൈറ്റിൽ വരുന്ന വാർത്തകളുടെ ലിങ്കുകൾ, കുറച്ചു നാൾ കഴിഞ്ഞു പ്രവർത്തനരഹിതമാവുന്നു. ഇതിനു ഇതാണ് ഒരു പോംവഴി ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:24, 16 ഓഗസ്റ്റ് 2013 (UTC)
- സോറി, പെട്ടെന്ന് ടൈപ്പ് ചെയ്തപ്പോ മാറിപ്പോയി - എന്താണ് ഒരു പോംവഴി എന്നാണ് ഉദ്ദേശിച്ചത്! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:45, 16 ഓഗസ്റ്റ് 2013 (UTC)
- ശരി, ശ്രമിച്ചു നോക്കാം, നന്ദി റോജി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:03, 16 ഓഗസ്റ്റ് 2013 (UTC)
ദശാവതാരം
[തിരുത്തുക]തെക്കേയിന്ത്യയിൽ ബലരാമനും വടക്കേയിന്ത്യയിൽ ബുദ്ധനുമാണ് വിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതിപ്പോരുന്നത്. അങ്ങിനെ വരുമ്പോൾ ഐ.പി. എഴുതിയത് ശരിതന്നെയാണെന്നു തോന്നുന്നു. ബിപിൻ (സംവാദം) 12:26, 28 ഓഗസ്റ്റ് 2013 (UTC)
അത് ചെയ്തോളാം. ബിപിൻ (സംവാദം) 13:48, 28 ഓഗസ്റ്റ് 2013 (UTC)
വിഷ്വൽ എഡിറ്റർ
[തിരുത്തുക]എന്റെ കംപ്യൂട്ടറിൽ വിഷ്വൽ എഡിറ്റർ ഡിഫോൾട്ടായി ഡിസേബിളാണ്. എങ്ങനെ എനേബിളാക്കാം?--അൽഫാസ് ☻☺☻ 05:57, 29 ഓഗസ്റ്റ് 2013 (UTC)
വിക്കിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല . എന്റെ യൂസർ ഐ ഡി ഡിലീറ്റ് ചെയ്യാൻ അഭ്യര്തിക്കുന്നു ശബീബ് 10:19, 9 സെപ്റ്റംബർ 2013 (UTC)
മോഡ്യൂൾ
[തിരുത്തുക]അനാവശ്യ സ്പേസ് പരിഭാഷാവിക്കിയിൽ നീക്കിയിട്ടുണ്ട്. ഇവിടെയെത്താൻ ഒന്നുരണ്ട് ദിവസമെടുത്തേക്കാം. ഒന്ന് ഘടകമല്ല ഫലകം ആണ്. സ്വതേ ഡോക്യുമെന്റേഷൻ ഉൾപ്പെടുത്താനുള്ള മാർഗ്ഗമാവണം.--പ്രവീൺ:സംവാദം 00:52, 26 സെപ്റ്റംബർ 2013 (UTC)
വിവരപ്പെട്ടി
[തിരുത്തുക]ഇവിടെ വിവരപ്പെട്ടിയിൽ ഒന്നു നോക്കാമോ? ചില ഇംഗ്ലീഷ് അക്ഷരങ്ങൾ ദൃശ്യമാവുന്നു. ബിപിൻ (സംവാദം) 05:27, 3 ഒക്ടോബർ 2013 (UTC)
- എന്റെ തെറ്റാണല്ലേ, ഇനി ശ്രദ്ധിച്ചോളാം ബിപിൻ (സംവാദം) 09:11, 3 ഒക്ടോബർ 2013 (UTC)
- നന്ദി. ഇനി മുതൽ ചെയ്തുകൊള്ളാം ബിപിൻ (സംവാദം) 13:40, 3 ഒക്ടോബർ 2013 (UTC)
- എന്റെ തെറ്റാണല്ലേ, ഇനി ശ്രദ്ധിച്ചോളാം ബിപിൻ (സംവാദം) 09:11, 3 ഒക്ടോബർ 2013 (UTC)
യാഹൂ
[തിരുത്തുക]യാഹൂ ലിങ്ക് വർക്ക് ചെയ്യുന്നില്ലലോ :(--Vibitha vijay (സംവാദം) 08:42, 4 ഒക്ടോബർ 2013 (UTC)
നന്ദി
[തിരുത്തുക]പുതിയ അറിവ്. നന്ദി! --♥Aswini (സംവാദം) 10:03, 4 ഒക്ടോബർ 2013 (UTC)
അപ്ലോഡ് ഫോമിൽ ഉചിതമായ ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ തന്നെ പകർപ്പവകാശ ടാഗ്ഗ് വരുന്ന രീതിയിൽ (If possible) പ്രോഗ്രാം തിരുത്താൻ പറ്റുമോ? --♥Aswini (സംവാദം) 08:25, 7 ഒക്ടോബർ 2013 (UTC)
ചിത്രം
[തിരുത്തുക]സംവാദം:കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇതു നോക്കുമൊ --രാജേഷ് ഉണുപ്പള്ളി Talk 11:10, 10 ഒക്ടോബർ 2013 (UTC)
- നന്ദി, ഇങ്ങനെ ചെയ്യരുതൊ --രാജേഷ് ഉണുപ്പള്ളി Talk 11:48, 10 ഒക്ടോബർ 2013 (UTC)
രണ്ടും ഒരാളു വരച്ചതാണ്. അപ്പോൾ അതുപോലെ അപ്ലോഡ് ചെയ്യരുതൊ--രാജേഷ് ഉണുപ്പള്ളി Talk 11:56, 10 ഒക്ടോബർ 2013 (UTC)
ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്
[തിരുത്തുക]ക്ഷമിക്കണം, ഈ താളിന്റെ അവസാന രണ്ടു ഐപി തിരുത്തലുകൾ ഞാൻ റോന്തു ചുറ്റിപ്പോയി, പക്ഷേ ഒന്നു കൂടി നോക്കിയപ്പോൾ അതു ശരിയായ തിരുത്താണോ എന്നു ഒരു രൂപവും എനിക്കില്ല. അറിയാവുന്നതാണെങ്കിൽ ഒന്നു നോക്കുമോ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:50, 14 ഒക്ടോബർ 2013 (UTC)
സ്വാതിതിരുനാൾ
[തിരുത്തുക]ഞാൻ എഴുതിയിട്ടുണ്ട്.--രാജേഷ് ഉണുപ്പള്ളി Talk 12:43, 18 ഒക്ടോബർ 2013 (UTC)
--രാജേഷ് ഉണുപ്പള്ളി Talk 15:31, 18 ഒക്ടോബർ 2013 (UTC)
വിവക്ഷകൾ
[തിരുത്തുക]ഒന്നു ശരിയാക്കിയേക്കാമോ പ്ലീസ്.. തിരുവിതാംകൂർ രാജവംശം ഞാൻ എഴുതുന്നതു കണ്ടല്ലൊ, എങ്ങനെയുണ്ട് --രാജേഷ് ഉണുപ്പള്ളി Talk 07:14, 27 ഒക്ടോബർ 2013 (UTC)
- ഞാൻ തിരുത്തിയിരുന്നു, ബൈമിസ്റ്റൈക്ക് പറ്റിയതാണ് --രാജേഷ് ഉണുപ്പള്ളി Talk 09:48, 27 ഒക്ടോബർ 2013 (UTC)
ക്ഷമ
[തിരുത്തുക]ക്ഷമിക്കുക, അറിയാതെ പറ്റിപ്പോയ ഒരു ക്ലിക്കാണെന്നു തോന്നുന്നു. ബിപിൻ (സംവാദം) 04:43, 28 ഒക്ടോബർ 2013 (UTC)
ഫലകം
[തിരുത്തുക]ഈ മാറ്റം മൂലം കുറേ വർഗ്ഗങ്ങളുടെ മലയാളം പോയി. --Vssun (സംവാദം) 11:24, 28 ഒക്ടോബർ 2013 (UTC)
കേരളവുമായി ബന്ധപ്പെട്ട അഴിമതികൾ
[തിരുത്തുക]കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക - എന്നത് കേരളവുമായി ബന്ധപ്പെട്ട അഴിമതികൾ എന്ന വർഗ്ഗത്തിൽ തന്നെ വരുമെങ്കിലും, ;) അതിത്ര പരസ്യമായി ലേഖനം ചെയ്തതിന് എന്റെ അഭിനന്ദനങ്ങൾ!!!
- കേരളവുമായി ബന്ധപ്പെട്ട പട്ടിക - എന്നതു ചേർക്കാൻ ശ്രമിച്ചപ്പോൾ തെറ്റിപ്പോയതാണെന്ന വിശ്വാസത്തിൽ മാറ്റുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:36, 7 നവംബർ 2013 (UTC)
ഫ്രാൻസ്വാ ത്രൂഫോ
[തിരുത്തുക]ഇവിടെ ആധികാരികത ഫലകം നീക്കം ചെയ്യാറായോ ?? ബിപിൻ (സംവാദം) 05:29, 11 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Rojypala,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC)
വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ
[തിരുത്തുക]എനിക്കാ ലിങ്ക് ഒന്ന് ഷെയർ ചെയ്യാൻ ചെയ്തതാണ്, വേറെന്താണ് മാർഗം.?--Vinayaraj (സംവാദം) 16:17, 12 നവംബർ 2013 (UTC)
ഒരു സംശയമുണ്ടായിരുന്നു, തലക്കെട്ടിനെ കുറിച്ച്. എന്തായാലും "എനിക്ക് അനുമതി ഇല്ല" എന്നാണു കാണിക്കുന്നത്. എന്തായാലും പ്രസംഗങ്ങൾ എന്ന വർഗ്ഗം ആ രണ്ടു താളിലും ചേർത്തിട്ടുണ്ട്--♥Aswini (സംവാദം) 15:44, 16 നവംബർ 2013 (UTC)
- മറുപടി ഇതുവരെ ഒന്നും കാണാത്തതിനാൽ പൂർവ്വവസ്ഥയിലേക്ക് മാറ്റി. --♥Aswini (സംവാദം) 01:30, 17 നവംബർ 2013 (UTC)
ചെരിഞ്ഞ തലക്കെട്ട്
[തിരുത്തുക]{{italic title}} എന്ന ഫലകം ഉപയോഗിച്ച് ചില താളുകളുടെ തലക്കെട്ടുകൾ ചെരിച്ച് എഴുതിയിരിക്കുന്നതായി കണ്ടു. ഇതിന്റെ ആവശ്യകതയെന്താണ്..? ചില താളുകളിൽ മാത്രമേ കാണുന്നുള്ളൂ. ഒന്നു പറയുമോ... --വിക്കിറൈറ്റർ : സംവാദം 18:33, 26 നവംബർ 2013 (UTC)
- ആ താൾ വായിച്ചു. സ്കന്ദ പുരാണം എന്ന ലേഖനത്തിലെ ഇൻഫോബോക്സ് ഇംഗ്ലീഷിൽ നിന്ന് പകർത്തിയപ്പോൾ അവിടെ കിടക്കുന്നത് കണ്ട് ആ ഫലകവും പകർത്തി വെച്ചു. പിന്നീട് നോക്കിയപ്പോഴാണ് സംശയം വന്നത്. പാതിരാത്രിയിലും സഹായത്തിനെത്തുന്നതിനു നന്ദി മാഷേ... --വിക്കിറൈറ്റർ : സംവാദം 12:07, 27 നവംബർ 2013 (UTC)
ട്രിവിയ
[തിരുത്തുക]Trivia എന്ന ഇംഗ്ലീഷ് വാക്കിനു തുല്യമായ മലയാളപദം നിർദ്ദേശിക്കാമോ...? ചന്ദ്രലേഖ എന്ന താളിന്റെ ഇംഗ്ലീഷിൽ നിന്നും തർജ്ജമിക്കുമ്പോൾ വന്ന സംശയമാണ്. തൽക്കാലം നുറുങ്ങുകൾ എന്ന് എഴുതിയിരിക്കുന്നു. ഒന്നു നോക്കിയിട്ട് അഭിപ്രായം അറിയിക്കൂ... --വിക്കിറൈറ്റർ : സംവാദം 12:57, 1 ഡിസംബർ 2013 (UTC)
കുറച്ചു തുമ്പികൾ കൂടി!
[തിരുത്തുക]1. File:Platylestes praemorsus female at Kadavoor.jpg
2. File:Platylestes praemorsus at Kadavoor.jpg
3. File:Euphaea fraseri male at Kadavoor.jpg
4. File:Euphaea fraseri female at Kadavoor.jpg
ഇതു വരെ സംഭരിച്ചവ: User:Jkadavoor/Odonata ജെ.കടവൂർ ജീവൻ 10:42, 8 ഡിസംബർ 2013 (UTC)
- http://diversityindia.blogspot.in/2013/05/dragonflies-and-damselflies-of-kerala.html ഒരു പഷേ ഇതിൽ കാണും; ഉറപ്പില്ല. :) ജെ.കടവൂർ ജീവൻ 11:45, 8 ഡിസംബർ 2013 (UTC)
തിരഞ്ഞെടുക്കാവുന്ന ലേഖനം
[തിരുത്തുക]പുതിയ ലേഖനം തിരഞ്ഞെടുക്കാനുള്ള സമയമായില്ലേ... ഏകദേശം ഒരു മാസത്തോളമായില്ലേ പുതിയൊരു ലേഖനം പ്രധാനതാളിൽ വന്നിട്ട്...? അതൊന്നു പുതുക്കണ്ടേ...? --വിക്കിറൈറ്റർ : സംവാദം 09:31, 10 ഡിസംബർ 2013 (UTC)
ലയനം
[തിരുത്തുക]വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#ലയനം ഇതിലൊന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:47, 10 ഡിസംബർ 2013 (UTC)
സംവാദത്താൾ
[തിരുത്തുക]ഞാൻ നോക്കിയിട്ട് അങ്ങനെ കണ്ടില്ല. അതേസമയം സംവാദത്താളിൽ നിന്നു തന്നെ ലോഗിൻ ചെയ്യുകയാണെങ്കിൽ തിരിച്ച് സംവാദത്താളിലേയ്ക്ക് തന്നെയെത്തുന്നതിനാൽ അറിയിപ്പ് പോകുകയും ചെയ്യും. മുമ്പും അങ്ങനെയായിരുന്നല്ലോ.--പ്രവീൺ:സംവാദം 17:38, 10 ഡിസംബർ 2013 (UTC)
ഘടോൽകചൻ
[തിരുത്തുക]ഇതു ശരിയായിരുന്നു --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:15, 11 ഡിസംബർ 2013 (UTC)
ചിത്രം/പ്രമാണം
[തിരുത്തുക]ആ "തിരുത്തൽ യജ്ഞം" ഇനി തുടരുന്നില്ല റോജീ. എന്നെങ്കിലും തന്നെ ശരിയാകുമായിരിക്കും. സ്നേഹത്തോടെ ജോർജുകുട്ടി (സംവാദം) 23:31, 11 ഡിസംബർ 2013 (UTC)
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]ലേഖനം ആർക്കും തിരഞ്ഞെടുക്കാവുന്നതാണല്ലേ...? ആ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രധാനതാളിലേക്ക് അനുകൂലാഭിപ്രായങ്ങൾ കണ്ട ഒരു ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. കുഴപ്പമില്ലല്ലോ...? പ്രധാനതാളിൽ ചിത്രമില്ലാതെ കിടക്കായിരുന്നു ഇന്നിത്രേം നേരം. അതോണ്ട് ചെയ്തതാ. സാധാരണ ഇത്തരം പണികൾ ചെയ്യാറില്ല. വല്ല തെറ്റും പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരൂ... --വിക്കിറൈറ്റർ : സംവാദം 14:24, 12 ഡിസംബർ 2013 (UTC)
- പറഞ്ഞു തന്ന കാര്യങ്ങൾ പുടികിട്ടി. ഇനി മുതൽ ചെയ്യുമ്പോൾ ഇതൊക്കെ ചെയ്യാം. നന്ദി... --വിക്കിറൈറ്റർ : സംവാദം 15:13, 12 ഡിസംബർ 2013 (UTC)
ഇത് ജനാതിപത്യ വിരുദ്ധമല്ലേ.?
[തിരുത്തുക]ഈ ലേഖനത്തിന് എന്ത് ശ്രദ്ധേയത ഇല്ലാന്നാണ് നിങ്ങൾ എല്ലാവരും പറയുന്നത്.?
സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ കുറിച്ചുള്ള ലേഖനം എഴുതാം, സി.പി.ഐ.എം.എൽ.ന്റെയും സംസ്ഥാന സെക്രട്ടറിയെ കുറിച്ചും, സി.പി.ഐ(മാവോയിസ്റ്റ്) സംസ്ഥാന സെക്രട്ടറിയെ കുറിച്ചും ലേഖനം എഴുതാൻ പാടില്ലേ.?
ഇത് ജനാതിപത്യ വിരുദ്ധമല്ലേ.?
വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ഇത് ശരിയല്ല എന്ന് പറയുന്നത് തികച്ചും സങ്കുചിതമായ ഒരു കാഴ്ച്ചപടാണ്.
ഈ ലേഖനത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യിതതിനെതിരെ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Erfansaitalpy (സംവാദം • സംഭാവനകൾ)
അഴീക്കോട്
[തിരുത്തുക]സർ, ഞാൻ പരിപോഷിപ്പിക്കാൻ ശ്രമിച്ച "അഴീക്കോട്"എന്ന ലേഖനം അവലംബങ്ങൾ ചേർക്കാൻ തുടങ്ങുംമുമ്പുതന്നെ താങ്കൾ വെട്ടിനിരത്താൻ കാരണമെന്താണ്?
Vknizar (സംവാദം) 11:01, 23 ഡിസംബർ 2013 (UTC)
ഇറക്കുമതി
[തിരുത്തുക]റോജീ, പുതുവത്സരാശംസകൾ ! നല്ലൊരു പുതുവർഷമായിട്ട് ഫലകത്തിനൊക്കെ ഏറ്റവും പുതിയ പതിപ്പിരിക്കട്ടെ എന്നുവച്ചു.. :) ഇറക്കുമതി ചെയ്ത ഏതാണ്ട് എല്ലാ ഫലകങ്ങളും ഒരു വട്ടം പരിശോധിച്ചിട്ടുണ്ട്. ഏതെങ്കിലും താളിൽ "സ്ക്രിപ്റ്റ് പിഴവ്" എന്നു കാണുന്നുണ്ടോ എന്നൊന്നു നോക്കണേ.. --ജേക്കബ് (സംവാദം) 08:03, 1 ജനുവരി 2014 (UTC)
Thanks!
[തിരുത്തുക]വിക്കിയെ കുറിച്ചുള്ള സംശയങ്ങൾക്കെല്ലാം ഉത്തരങ്ങൾ തന്നു സഹായിച്ച റോജിക്ക് നന്ദി.. വിരമിച്ചാലും ഇടക്ക് ഈ വഴി വരണം ട്ടോ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:08, 30 ജനുവരി 2014 (UTC)
താങ്കൾക്കൊരു ബീയർ!
[തിരുത്തുക]ചിയേർസ്! :) Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:09, 30 ജനുവരി 2014 (UTC) |
എന്താണിത്?
[തിരുത്തുക]വേണ്ടായിരുന്നു എന്നെന്റെ അഭിപ്രായം. അതിന്നുമ്മാത്രം പുതുമുഖങ്ങൾ കാര്യനിർവ്വാഹകരാകാൻ ഇടിച്ച് നിൽക്കുന്നൊന്നുമില്ല. അല്ലെങ്കിൽ തന്നെ ഇത്ര കാര്യനിർവ്വാഹകരേ പാടുള്ളു എന്നുമില്ല. ഇനി അതൽ കാര്യനിർവ്വഹണ ഉത്തരവാദിത്തതിൽ നിന്ന് ഒഴിയണമെങ്കിൽ കൂടിയും വിക്കിയെ പിരിയേണ്ട കാര്യമില്ല. പുതുമുഖങ്ങളും പഴയമുഖങ്ങളും എല്ലാരും ഓരോരോ ഘടകങ്ങൾ തന്നെയാണ്.--പ്രവീൺ:സംവാദം 15:42, 31 ജനുവരി 2014 (UTC)
വിമരിക്കുകയോ?
[തിരുത്തുക]നേരിട്ടു കാണാൻ പറ്റിയിരുന്നെങ്കിൽ പെരടിക്ക് നല്ലൊരടി വെച്ചുതരുമായിരുന്നു! എന്തുപറ്റി? പെണ്ണുകെട്ടിയോ? അതോ വല്ല അഡ്രിനാലിൻ ബാലൻസ് തകരാറോ? ഇവിടെ വാടാ ചെറുക്കാ! വിശ്വപ്രഭViswaPrabhaസംവാദം 17:06, 5 ഫെബ്രുവരി 2014 (UTC)
ജോർജ് വാകയിൽ
[തിരുത്തുക]ജോർജ് വാകയിൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:06, 3 മാർച്ച് 2014 (UTC)
ടി.പി. ചന്ദ്രശേഖരൻ
[തിരുത്തുക]ടി.പി. ചന്ദ്രശേഖരൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:08, 3 മാർച്ച് 2014 (UTC)
സഹായം
[തിരുത്തുക]ഫലകം:Unreferenced ഇതെല്ലാം മൊത്തം പോയിരിക്കുവാ, എന്ത��ണെന്നു എനിക്കൊരു പിടിയും കിട്ടിയിട്ടില്ല. ഒരു കൈ വെക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:47, 29 മാർച്ച് 2014 (UTC)
- ഭയങ്കരം തന്നെ... എന്താ ചെയ്തതെന്നു ചോദിക്കാമോ? ഒന്നും ചെയ്ത ലോഗു കണ്ടില്ല. മാജിക്കാ??? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:56, 29 മാർച്ച് 2014 (UTC)
സ്ക്രിപ്റ്റ് പിഴവ്: ലുവ പിഴവ് 1 വരിയിൽ : unexpected symbol near '{' . -- Raghith (സംവാദം) 09:21, 7 ജൂലൈ 2014 (UTC)
- ഇതു മൊത്തം പിഴവുള്ള താളുകളാണ്. --റോജി പാലാ (സംവാദം) 09:35, 7 ജൂലൈ 2014 (UTC)
- {{cite news}},{{cite web}},{{cite book}},{{cite journal}}. ഇത് ഒന്നും പ്രവർത്തിക്കുന്നില്ല.ഘടകം:Citation/CS1 ഇതിലായിരിക്കണം പ്രശ്നം.-- Raghith (സംവാദം) 10:44, 7 ജൂലൈ 2014 (UTC)
- ഇതു മൊത്തം പിഴവുള്ള താളുകളാണ്. --റോജി പാലാ (സംവാദം) 09:35, 7 ജൂലൈ 2014 (UTC)
- ഈയിടെ നടത്തിയ ഇറക്കുമതിയിൽ അടിച്ചു പോയതായിരിക്കണം റോജി ഒന്നുകൂടി മാന്ത്രിക വടി എടുക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:45, 7 ജൂലൈ 2014 (UTC)
- ഇറക്കുമതി ചെയ്യുന്നതു കൊണ്ട് അടിച്ചുപോകുമെന്നതു ശരിയല്ല. ഇംഗ്ലീഷ് വിക്കിയിലെ ഫലകങ്ങളും ഘടകങ്ങളുമായി ഒത്തുപോകണമെങ്കിൽ ഇറക്കുമതി ചെയ്യണം. ഇറക്കുമതി ചെയ്യുമ്പോൾ നമ്മൾ മലയാളത്തിലാക്കി വെച്ചിരിക്കുന്നവ നഷ്ടപ്പെടും. ഉ:Manuspanicker ഇത്തവണ മാന്ത്രികവടി ഏശില്ല. ഞാൻ ഇന്നലെ മുതൽ ശ്രമിക്കുന്നതാ, മലയാളം വിക്കിയിലേക്കുള്ള ഏതെങ്കിലും എക്സ്റ്റെൻഷന്റെ കുറവാണോ എന്നും അറിയില്ല. ഉ:Praveenp സഹായിക്കേണ്ടി വരും.
- ഉ:Raghith ലുവ പിഴവ് ഘടകം:Citation/CS1-ൽ 127 വരിയിൽ : Argument map not defined for this variable എന്നാണ് കാണിക്കുന്നത്. ചിത്രം--റോജി പാലാ (സംവാദം) 10:52, 7 ജൂലൈ 2014 (UTC)
- ഇത് അപ്ഡേറ്റ് ചെയ്ത് ശരിയാക്കാം. മലയാളം തിരിച്ചിടണം. അത്രേള്ളൂ. ഉ:Raghith, ഉ:Manuspanicker --റോജി പാലാ (സംവാദം) 14:57, 7 ജൂലൈ 2014 (UTC)
- ഉ:Raghith ലുവ പിഴവ് ഘടകം:Citation/CS1-ൽ 127 വരിയിൽ : Argument map not defined for this variable എന്നാണ് കാണിക്കുന്നത്. ചിത്രം--റോജി പാലാ (സംവാദം) 10:52, 7 ജൂലൈ 2014 (UTC)
വിരമിച്ചു???
[തിരുത്തുക]നിങ്ങൾക്കു വീൺറ്റും ജീവൻ വന്നില്ലേ ആദ്യം കാണുന്ന ആ വിരാമം മാറ്റിക്കുടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:44, 9 ജൂലൈ 2014 (UTC)
- ഹ ഹ!! അതു ശരിയാണല്ലോ?--റോജി പാലാ (സംവാദം) 11:46, 9 ജൂലൈ 2014 (UTC)
- ജീവൻ? :) ജീവൻ 03:25, 15 ജനുവരി 2015 (UTC)
ഹംസ ആലുങ്ങൽ
[തിരുത്തുക]- ശ്രദ്ധേയത നയത്തിത്തിലെ എഴുത്തുകാർ എന്ന മനദണ്ഡങ്ങളിലെ ആദ്യ വാക്ക് ഇങ്ങിനെ.
സർക്കാർ/അക്കാദമി പുരസ്‌കാരം നേടിയ വ്യക്തി.
ഇപ്രകാരം നോർക്ക റൂട്‌സ് സർക്കാറിന്റെ കീഴിലുള്ള സ്ഥാപനമാണ്. ആ നിലക്ക് പരിഗണിക്കുന്നു
- കൂടാതെ പ്രിൻറഡ്, ഓൺലൈൻ അവലംന്പങ്ങളും ചേർത്തിരിക്കുന്നു
വർഗ്ഗം
[തിരുത്തുക]ധാരാളം വർഗ്ഗങ്ങൾ വർഗീകരിക്കാതെ കിടക്കുന്നു മിക്കവയും ഇംഗീഷിലാണ്.ഇങ്ങനെ ഇംഗീഷിൽ കിടക്കുന്നതിനാലും വർഗീകരിക്കാത്തതിനാലും ഒരുപോലെയുള്ള വർഗ്ഗങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുന്നു.അതൊഴിവാക്കാനാണ് ഇംഗീഷിലുള്ള വർഗ്ഗങ്ങളെ മലയാളീകരിക്കുന്നത്.അതിനകത്ത് ചേർത്ത വർഗ്ഗങ്ങൾ(അതിനത്ത് നേരിട്ട് പേര് മാറ്റാൻ പറ്റില്ലലോ?) പേര് മാറ്റിയറ്റിനു ശേഷം മായ്ചാൽ പോരെ?
ഇനി അങ്ങനെ ചെയ്യണ്ടെ?.--അജിത്ത്.എം.എസ് 10:45, 14 ജൂൺ 2015 (UTC)
ഫ്രാൻസിന്റെ ഫുട്ബോൾ കളിക്കാർ വർഗ്ഗം ആവശ്യമാണ്,വർഗീകരിക്കാത്ത വർഗ്ഗങ്ങൾ ഉപയോഗിക്കാറില്ലെ? ഇറാനിയൻ ചലചിത്രങ്ങൽ-Iranian filims, മെക്സിക്കൻ ചലചിത്രങ്ങൾ-Mexican filims, ജർമ്മൻ ചലച്ചിത്രങ്ങൾ-jarmany filims, chemistry templates-രസതന്ത്രവുമായി ബന്ധപ്പെട്ട ഫലകങ്ങൾ , ഇവിടെ ഇംഗീഷിൽ നൽകിയിരിക്കുന്നത് ഉപയോഗിക്കാത്ത വർഗ്ഗങ്ങളും മലയാളത്തിൽ നൽകിയിരിക്കുന്നത് ഉപയോഗത്തിലുള്ള വർഗ്ഗങ്ങ്ളും.ഇവയിലെ വിവരങ്ങൾ രണ്ടായി അല്ലേ കിടക്കുന്നത്? ഇവയെ സംയോജിപ്പിച്ചു കൂടെ?--അജിത്ത്.എം.എസ് 13:52, 14 ജൂൺ 2015 (UTC)
താങ്ങളുടെ മറുപടി ലഭിച്ചു.വളരെ നന്ദി.
.ഇതിനു മറുപടി ലഭിച്ചില്ല. ഇറാനിയൻ ചലചിത്രങ്ങൽ-Iranian filims, മെക്സിക്കൻ ചലചിത്രങ്ങൾ-Mexican filims, ജർമ്മൻ ചലച്ചിത്രങ്ങൾ-jarmany filims, ഇവിടെ ഇംഗീഷിൽ നൽകിയിരിക്കുന്നത് ഉപയോഗിക്കാത്ത വർഗ്ഗങ്ങളും മലയാളത്തിൽ നൽകിയിരിക്കുന്നത് ഉപയോഗത്തിലുള്ള വർഗ്ഗങ്ങ്ളും.ഇവയിലെ വിവരങ്ങൾ രണ്ടായി അല്ലേ കിടക്കുന്നത്? ഇവയെ സംയോജിപ്പിച്ചു കൂടെ?എനിക്ക് ഒന്നാക്കാൻ കഴിയുമോ? ഞാൻ ഇനി ഫലക്വുമായി ബന്ധമുള്ള വർഗ്ഗത്തിൽ കൈ വക്കില്ല --അജിത്ത്.എം.എസ് 14:08, 14 ജൂൺ 2015 (UTC)
പ്രത്യേകം:ആവശ്യമുള്ള_വർഗ്ഗങ്ങൾ
[തിരുത്തുക]ഈ താൾ വൃത്തിയാക്കാൻ ശ്രമിക്കുകയാണ്.താങ്കളുടെ സഹായം വേണം.60000 തിരുത്തലുകൾ നടത്തിയ ഒരാൾക്കെ ശരിയാക്കാൻ പറ്റു..ദയവായി എന്റെ സംവാദം പേജിൽ വരു,പ്രവർത്തിക്കു.--അജിത്ത്.എം.എസ് 17:08, 15 ജൂൺ 2015 (UTC)
റോജി ഈ സംവാദ താൾ നീക്കം ചെയ്യുക്കയാണ് . അഭിപ്രായം പറയുക - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:40, 16 ജൂൺ 2015 (UTC)
വർഗ്ഗം
[തിരുത്തുക]ഞാൻ മുൻപ് ചെയ്ത പ്രവർത്തികളിൽ തെറ്റുള്ളവ തിരുത്താനനും അപൂർണ്ണമായ പ്രവർത്തികൾ പൂർത്തിയാക്കാൻ പോവുകയാണ് തെറ്റുണ്ടെങ്കിൽ ദയവായി ശ്രദ്ധയിൽ വരുത്തുക.താങ്കളുടെ മാർഗനിർദേശം വളരെ ഉപകാരപ്രദമാണ്.സഹായങ്ങൾക്ക് നന്ദി.--അജിത്ത്.എം.എസ് 12:28, 17 ജൂൺ 2015 (UTC)
ഇന്ന് ചെയ്ത തെറ്റുകൾ 500 ലിമിറ്റ് വരെ ശരിയാക്കിയെന്ന് തോന്നുന്നു.എന്റെ പേജിലെ ആ ടൂൾ ശരിയാകുമ്പോൾ ഞാൻ നിർമ്മിച്ച മുഴുവനും ഒന്നും കൂടി പരിശോദിക്കാം.താങ്കൾ ഇന്ന് സഹായിച്ച പോലെ ആരും മനസ്സിലാക്കി തരുവാനുള്ള ക്ഷമ കാണിച്ചിട്ടില്ല.താങ്ങൾക്ക് എന്റെ വലിയ --അജിത്ത്.എം.എസ് (സംവാദം) 15:25, 17 ജൂൺ 2015 (UTC)