Jump to content

ഉപയോക്താവിന്റെ സംവാദം:Raveendrankp

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.നമസ്കാരം Raveendrankp !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 10:36, 19 ഡിസംബർ 2012 (UTC)[മറുപടി]

നദികളെക്കുറിച്ചുള്ള പഞ്ചായത്തിലെ ചർച്ച

[തിരുത്തുക]

വിക്കിപീഡിയയിലെ തുടക്കക്കാർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. അതൊരു തെറ്റോ പ്രശ്നമോ അല്ല. നദികളെക്കുറിച്ചുള്ള വിഷയം പഞ്ചായത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താങ്കളിൽ നിന്ന് വിജ്ഞാനദായകമായ ലേഖനങ്ങളും തിരുത്തുകളും വിക്കിപീഡിയയിൽ പ്രതീക്ഷിക്കുന്നു. ആശംസകളോടെ. --Vssun (സംവാദം) 01:52, 28 ഡിസംബർ 2012 (UTC)[മറുപടി]

--Raveendrankp (സംവാദം) 07:20, 28 ഡിസംബർ 2012 (UTC)വളരെ നന്ദി Vssun. എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം.[മറുപടി]

ഇതു കാണുക. ഇനിയും സംശയമുണ്ടെങ്കിൽ ചോദിക്കുക. പിന്നെ, താങ്കൾ ഒപ്പു വയ്ക്കുന്നത് വിവരം കുറിച്ചതിന്റെ അവസാനമായി ചേർക്കുക--റോജി പാലാ (സംവാദം) 10:27, 30 ഡിസംബർ 2012 (UTC)[മറുപടി]
പകർപ്പവകാശമുള്ള മറ്റു വെബ്സറ്റിൽ നിന്ന് ഒരിക്കലും ചിത്രങ്ങൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ അനുമതിയില്ല. അവ മിക്കതും പകർപ്പവകാശമുള്ളവയായിരിക്കും. അതിനാൽ ഗൂഗിളിൽ നിന്നും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഉൾപ്പെടുത്താൻ സാധിക്കില്ല. സ്വതന്ത്ര ലൈസൻസിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ പ്രശ്നമില്ല. സഹായത്തിനായി ഇതും കാണുക--റോജി പാലാ (സംവാദം) 10:42, 30 ഡിസംബർ 2012 (UTC)[മറുപടി]

1. ലേഖനങ്ങളിൽ ഒപ്പുവയ്ക്കേണ്ട ആവശ്യമില്ല. സംവാദം താളിൽ എന്തെങ്കിലും അഭിപ്രായമെഴുതിയാൽ അതിനു പിന്നിൽ ഒപ്പുവച്ചാൽ മതി.

2. മലയാളം വിക്കിപ്പീഡിയയുടെ ലേഖനങ്ങളിൽ തലക്കെട്ട് മലയാളത്തിലാവണം. ലേഖനത്താളിൽ ഒഴിവാക്കാൻ സാധിക്കാത്തപ്പോൾ ഇംഗ്ലീഷ് ചേർത്താൽ മതിയാവും. Baton എന്ന താളിന്റ് തലക്കെട്ട് ഇംഗ്ലീഷിലാണ്.

3. ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് ചേർക്കുന്നതെങ്കിൽ അത് വിജ്ഞാനകോശമായ വിക്കിപ്പീഡിയയിൽ ചെയ്യേണ്ടതില്ല. നിഘണ്ടുവായ വിക്കി നിഘണ്ടുവിൽ ഈ വാക്കിന്റെ നിർവചനം ചേർക്കാവുന്നതാണ്.

വിക്കിപീഡിയയ്ക്ക് ധാരാളം സംഭാവനകൾ ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:53, 31 ഡിസംബർ 2012 (UTC)[മറുപടി]

Baton എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:12, 31 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്തിട്ടുണ്ട്. പിന്നെ, ലേഖനത്താളിൽ ഒപ്പു വയ്ക്കേണ്ടതില്ല കേട്ടോ. സംവാദങ്ങളിൽ മാത്രം ഒപ്പു വച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 06:55, 31 ഡിസംബർ 2012 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 06:55, 31 ഡിസംബർ 2012 (UTC)[മറുപടി]

മൊഴിമാറ്റം

[തിരുത്തുക]

മറ്റുവിക്കികളിലെ ലേഖനങ്ങൾ മൊഴിമാറ്റം ചെയ്ത് ഉൾപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ വിക്കി കോമൺസിൽ നിന്നാണെങ്കിൽ ഉൾപ്പെടുത്താം. മൊഴിമാറ്റം താങ്കൾ തുടങ്ങിക്കൊള്ളുക. മറ്റുള്ളവ വഴിയെ അറിയിക്കാം.നന്ദി. --റോജി പാലാ (സംവാദം) 08:00, 3 ജനുവരി 2013 (UTC)[മറുപടി]

ശ്രീ റോജി, പകർപ്പവകാശം ഉള്ള ലേഖനങ്ങളും മറ്റും മലയാളത്തിൽ നിന്നോ മറ്റു ഭാഷകളിൽ നിന്ന് മൊഴിമാറ്റം ചെയ്തോ വിക്കിപീഡിയയിലേക്ക് ഇറക്കുമതി ചെയ്യാൻ എന്താണ് വേണ്ടത് ? അതുപോലെ അവയിലെ ചിത്രങ്ങളും. പിന്നെ പുസ്തകങ്ങളിൽ അച്ചടിച്ചുവന്ന പകർപ്പവകാശം ഇല്ലാത്ത ലേഖനങ്ങളും, ചിത്രങ്ങളും മറ്റും ധൈര്യമായി ആരുടേയും അനുവാദമില്ലാതെ മലയാളം വിക്കിപീഡിയയിൽ ചേർക്കാൻ പറ്റുമോ ? പുറത്തേക്കുള്ള കണ്ണികൾ കൊടുക്കുന്നത് എപ്പോഴാണ്, എന്തിനാണ് , എങ്ങനെയാണ് ? ദയവുചെയ്ത് മേൽപ്പറഞ്ഞ സംഗതികൾക്ക് എല്ലാം സംശയനിവാരണം അഭ്യർത്ഥിക്കുന്നു. --Raveendrankp (സംവാദം) 08:01, 17 ജനുവരി 2013 (UTC)[മറുപടി]


തിരുത്തലുകളും അഭിപ്രായങ്ങളും ലേഖനത്തിന്റെ സംവാദം താളിൽ മാത്രമൊതുക്കാതെ, വിവരങ്ങൾ ലേഖനത്തിൽ ധൈര്യമായി ഉൾപ്പെടുത്തുക. --Vssun (സംവാദം) 08:42, 5 ജനുവരി 2013 (UTC)[മറുപടി]

നന്ദി Vssun--Raveendrankp (സംവാദം) 10:20, 5 ജനുവരി 2013 (UTC)[മറുപടി]

മാഷേ, വിക്കിപീഡിയയുടെ പരിശോധനായോഗ്യത എന്ന ഭാഗം ശ്രദ്ധിക്കുമല്ലോ. അതിത്രയേ ഉള്ളൂ, സ്വന്തം അനുഭവങ്ങൾ വേണമെങ്കിൽ നമുക്ക് ബ്ലോഗിലെഴുതാം. നിങ്ങളും വിക്കിപീഡിയയും അല്ലാത്ത ഒരു മൂന്നാം കക്ഷി പറയുന്ന അറിവ് -സ്വീകാര്യമാനണ്ഡങ്ങൾക്കനുസരിച്ചുള്ളതെങ്കിൽ - അതിനെ അവലംബിച്ച് മാത്രമേ നമുക്ക് വിക്കിപീഡിയയിൽ ലേഖനം എഴുതാനാവൂ. അതായത് മേല്പറഞ്ഞ ചികിത്സാരീതി അഷ്ടാംഗഹൃദയത്തിലോ, മറ്റേതെങ്കിലും ചികിത്സാ ഗ്രന്ഥങ്ങളിലോ വിവരിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്ക് അത് ധൈര്യസമേതം ഇവിടെ ചേർക്കാം. അതുപടി പകർത്തുകയല്ല. അത് ഇപ്പോൾ താങ്കൾ, പുലയരുടെ ചരിത്രത്തിൽ സർവ്വവിജ്ഞാന കോശത്തിലെ വിവരങ്ങൾ പകർത്തിയെഴുതിയത് പോലെയാകും. അതിനെ അവലംബിച്ച് താങ്കൾക്ക് സ്വന്തം ഭാഷയിൽ മറ്റൊരു ലേഖനം /ലേഖനഭാഗം തയ്യാറാക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ആ ചരിത്രഭാഗം സർവ്വവിജ്ഞാന കോശ്തതിന്റെ പ്രിന്റ് എഡിഷനിൽ നിന്നും താങ്കൾ പകർത്തി എഴുതിയതാണെന്ന് തോന്നുന്നു. അവരുടെ ഓൺലൈൻ എഡിഷനിൽ വന്നിട്ടുള്ള ചില ഭാഗങ്ങൾ മാത്രമേ സ്വതന്ത്രപകർപ്പവകാശത്തിലുള്ളൂ എന്നത് മനസ്സിലാക്കുമല്ലോ. പുസ്തകത്തിൽ നിന്നും നേരിട്ട് വിവിരങ്ങൾ മാറ്റമൊന്നും വരുത്താതെ എടുക്കുന്നത് പകർപ്പവകാശ ലംഘനമാകും. അത് ദയവായി മാറ്റിയെഴുതുമല്ലോ. മാറ്റി എഴുതിയതിനുശേഷം മുകളിലും താഴെയുമുള്ള ആരോ മാർക്കുകൾ എടുത്തുകളയുക. ലേഖനഭാഗം വീണ്ടും ദൃശ്യമാകും.
വിക്കിപീഡിയ പരിശോധനാ യോഗ്യത എന്ന ഇവിടെ കാണുന്ന ലേഖനവും വിക്കിപീഡിയ എന്തൊക്കെയല്ല എന്ന ഇവിടെ കാണുന്ന ലേഖനവും മനസ്സിരുത്തി വായിച്ച ശേഷം താങ്കൾ മുന്നോട്ടുപോവുകയാണെങ്കിൽ താങ്കൾക്ക് തീർച്ചയായും ഒരു മികച്ച വിക്കിപീഡിയനായി മാറാൻ കഴിയും. ആശംസകളോടെ --Adv.tksujith (സംവാദം) 16:05, 8 ജനുവരി 2013 (UTC)[മറുപടി]

പ്രിയ Adv.tksujith, ഇങ്ങനെയൊരു സംവാദം ഞാൻ പ്രതീക്ഷിച്ചിരുന്നു. പ്രസ്തുത ലേഖനത്തിൽ പിന്നീട് വേണ്ട തിരുത്തലുകൾ വരുത്താം എന്ന് വിചാരിച്ച് ഇന്നലെ ധൃതിയിൽ സർവവിജ്ഞാന കോശത്തിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഏതായാലും അടുത്തു തന്നെ "പുലയരെ" പ്പറ്റി ഒരു വിശദമായ ലേഖനം അനുയോജ്യമായ തിരുത്തലുകളോടെ എന്നിൽ നിന്ന് പ്രതീക്ഷിക്കാം. സമയക്കുറവാണ് പ്രധാന പ്രശ്നം . ഏതായാലും "നനഞ്ഞിറങ്ങി ", ഇനി "കുളിച്ചു കയറാൻ" തന്നെ തീരുമാനിച്ചു. ഞാൻ ഓൺലൈൻ വഴിയാണ് ലേഖനങ്ങൾ പകർത്തുന്നത്. താങ്കളുടെ ഉപദേശങ്ങൾക്ക് വളരെ നന്ദി. --Raveendrankp (സംവാദം) 06:15, 9 ജനുവരി 2013 (UTC)[മറുപടി]

ഓൺലൈൻ സർവ്വ വിജ്ഞാനകോശത്തിൽ പുലയർ എന്ന ലേഖനം ഉണ്ടോ ? എങ്കിൽ എളുപ്പമായി.അതിന്റെ ഉള്ളടക്കം അപ്പാടെ പകർത്താം. പകർപ്പവകാശ പ്രശ്നമില്ല. അത് ക്രിയേറ്റീവ് കോമൺസിലായിരിക്കും. പക്ഷേ അത് ഞാൻ തപ്പിയിട്ട് കണ്ടില്ലല്ലോ... ലിങ്ക് തരാമോ ? അവിടെ നിന്ന് എടുത്താലും വിക്കിവൽക്കരണം എന്ന പണി ചെയ്യണം. വിക്കിപീഡിയ:ശൈലീപുസ്തകം എന്ന താൾ നോക്കിയാൽ വിക്കിവൽക്കരണം മനസ്സിലാകും. സർവ്വവിജ്ഞാനകോശത്തിലെ ലേഖനത്തിന്റെ ലിങ്ക് ഇവിടെ പകർത്തി ഒട്ടിച്ചിട്ട് അപ്പുറത്തുമിപ്പുറത്തും സിംഗിൾ സ്‌ക്വയർ ബ്രായ്കറ്റ് [ഇങ്ങനെ] ഇട്ടാൽ അത് ഒരു ലിങ്കായി പ്രവർത്തിക്കും. വിക്കിപീഡിയ വെറുമൊരു കിണറല്ല, വികസിക്കുന്ന ഒരു സമുദ്രമാണ്. ഇവിടെ കുളിക്കുകയോ കപ്പലോടിക്കുകയോ ചെയ്യാം... ധൈര്യമായി തുടരുക --Adv.tksujith (സംവാദം) 18:39, 9 ജനുവരി 2013 (UTC)--Raveendrankp (സംവാദം) 14:27, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീ Adv -Sujith , " ചുക്കും കുരുമുളകും തുളസിയിലയും ഇട്ട കാപ്പി തിളപ്പിച്ച് കുടിച്ചാലും ആവി പിടിച്ചാലും പനിക്ക് ശമനമുണ്ടാകും എന്നത് താങ്കളുടെയും എന്റെയുമൊക്കെ സ്വന്തം അറിവായിരിക്കും. അനവധി തവണ പരീക്ഷിച്ച് ശരിയെന്ന് തെളിഞ്ഞിട്ടുള്ള അറിവ്. പക്ഷേ, സ്വന്തമായ ആ അറിവ് ഒരു വിജ്ഞാനകോശത്തിലൂടെ നമുക്ക് മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയില്ല." എന്ന് താങ്കൾ പറഞ്ഞതിനോട് ചെറിയ വിയോജിപ്പ് രേഖപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു. കാരണം താങ്കൾ പറഞ്ഞ സംഗതി ഒരു നൂറോ നൂറ്റമ്പതോ കൊല്ലങ്ങൾ കഴിഞ്ഞാൽ വായ്മൊഴിയായൊ വരമൊഴിയായോ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ  ? അപ്പോൾപ്പിന്നെ ആ അറിവ് എവിടെയെങ്കിലും പിൻ തലമുറയ്ക്ക് വേണ്ടി എഴുയ്തിവെക്കുന്നതല്ലേ നല്ലത്? പിന്നെ, സർവ വിജ്ഞാന കോശത്തിൽ "അടിമത്തം" എന്ന താളിൽ പോയാൽ പുലയരെപ്പറ്റിയുള്ള വിവരണം കാണാം. പുലയരെപ്പറ്റി എത്രയോ വിവരങ്ങൾ net -ൽ ഉണ്ട്. വില്ലൻ പകർപ്പവകാശം തന്നെ. താങ്കൾ വേണ്ടത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.--Raveendrankp (സംവാദം) 14:18, 13 ജനുവരി 2013 (UTC)[മറുപടി]

മാഷേ, വായ്മൊഴിയായി പ്രചരിക്കുന്ന കാര്യങ്ങൾ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ നമുക്ക് ഇവിടേക്ക് കൊണ്ടുവരാൻ തല്കാലം കഴിയൂ. അല്ലെങ്കിൽ നാം നമ്മുടെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയായിരിക്കുമല്ലോ ഫലം. പിന്നെ വായ്മൊഴിയായി പ്രചരിക്കുന്ന കാര്യങ്ങൾ, വിക്കിയിലേക്കെത്തിക്കാൻ പ്രത്യേക മാനദണ്ഡങ്ങളോടുകൂടിയ പദ്ധതി നാം തയ്യാറാക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ ചർച്ചയിലിരിക്കുന്നതേയുള്ളു. ഇവിടെ അത് കാണാം.
അടിമത്തം എന്ന ലേഖനം സർവ്വവിജ്ഞാനകോശത്തിന്റെ ഇവിടെ നിന്നാണ് താങ്കൾ എടുത്തിട്ടുള്ളതെങ്കിൽ ധൈര്യപൂർവ്വം അത് പുലയരെക്കുറിച്ചുള്ള ലേഖനഭാഗത്തിൽ ചേർക്കാം. സ.വി.കോ യ്ക്ക് കടപ്പാട് രേഖപ്പെടുത്തണം എന്ന് മാത്രം. ഓൺലൈൻ എഡിഷനിലെ വിവരങ്ങൾ സ്വതന്ത്ര ലൈസൻസിൽ ഇട്ടിരിക്കുന്നതുകാരണം അത് വിക്കിവൽക്കരിച്ചശേഷം എടുക്കാമെന്നാണ് ഇപ്പോഴുള്ള ധാരണ. കൂടുതൽ അറിയാൻ ഇത് വായിക്കുക. എന്ത് സംശയമുണ്ടെങ്കിലും ചോദിക്കുക. --Adv.tksujith (സംവാദം) 18:52, 13 ജനുവരി 2013 (UTC)[മറുപടി]

പകർപ്പവകാശം

[തിരുത്തുക]

ശ്രീ Advsujith, പകർപ്പവകാശം ഉള്ള ലേഖനങ്ങളും മറ്റും മലയാളത്തിൽ നിന്നോ മറ്റു ഭാഷകളിൽ നിന്ന് മൊഴിമാറ്റം ചെയ്തോ വിക്കിപീഡിയയിലേക്ക് ഇറക്കുമതി ചെയ്യാൻ എന്താണ് വേണ്ടത് ? അതുപോലെ അവയിലെ ചിത്രങ്ങളും. പിന്നെ പുസ്തകങ്ങളിൽ അച്ചടിച്ചുവന്ന പകർപ്പവകാശം ഇല്ലാത്ത ലേഖനങ്ങളും, ചിത്രങ്ങളും മറ്റും ധൈര്യമായി ആരുടേയും അനുവാദമില്ലാതെ മലയാളം വിക്കിപീഡിയയിൽ ചേർക്കാൻ പറ്റുമോ ? പുറത്തേക്കുള്ള കണ്ണികൾ കൊടുക്കുന്നത് എപ്പോഴാണ്, എന്തിനാണ് , എങ്ങനെയാണ് ? ദയവുചെയ്ത് മേൽപ്പറഞ്ഞ സംഗതികൾക്ക് എല്ലാം സംശയനിവാരണം അഭ്യർത്ഥിക്കുന്നു. --Raveendrankp (സംവാദം) 08:01, 17 ജനുവരി 2013 (UTC)[മറുപടി]

മാഷേ താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. പകർപ്പവകാശം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമായും ഇവയാണ്.
  • ഒരു കൃതിയുടെ പകർപ്പവകാശം, പ്രാഥമികമായി അതിന്റെ രചയിതാവിനാണ്. അത് അയാളുടെ ജീവിതകാലം വരെയും മരണശേഷം 60 വർഷം വരേയും അയാൾക്കും അയാളുടെ പിന്തുടർച്ചക്കാർക്കുമായിരിക്കും. പകർപ്പവകാശം ആരോണോ രചിച്ചത് അയാൾക്ക് സ്വതവേ ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ആവശ്യമില്ല.
  • പ്രസിദ്ധീകരണശാലകൾ വഴി ഒരു രചന പ്രസിദ്ധീകരിക്കുമ്പോൾ ഈ പകർപ്പവകാശം താല്കാലികമായി, അവർ തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിൽ പ്രസാധകന് നിശ്ചിത കാലത്തേക്ക് സാധാരണയായി 3-5 വർഷം. ലഭിക്കുന്നു.
  • ഇത്തരം രചനകൾ അത് ഏതുഭാഷയിലും ആയിക്കോട്ടെ നമുക്ക് നേരിട്ടെടുക്കാനാവില്ല. ഒന്നുകിൽ പകർപ്പവകാശ കാലാവധി കഴിഞ്ഞിരിക്കണം. (മരണാനന്തരം 60 വർഷം) അല്ലെങ്കിൽ ആ രചനകൾ പകർപ്പുപേക്ഷയിൽ പ്രസിദ്ധീകരിച്ചതാവണം.
  • പകർപ്പവകാശം ഉള്ള കൃതികൾ താങ്കൾ വായിച്ചിട്ട് അവയെ അവലംബിച്ച് സ്വന്തമായി ലേഖനം എഴുതാനേ നിലവിൽ സാധിക്കൂ. അവയിലെ കാര്യമായ അംശം താങ്കൾ അതേപടി താങ്കളുടെ രചനയിലേക്ക് പകർത്തിയാൽ അത് സാഹിത്യ ചോരണമായി ഭവിക്കും. അത് പരമാവധി ഒഴിവാക്കി എങ്ങനെ ലേഖനം എഴുതാമെന്നത് ഇവിടെ പ്രതിപാദിക്കുന്നുണ്ട്. അതുപോലും വളരെ പരിമിതമ���യ അർത്ഥത്തിലേ നടക്കൂ എന്നും മനസ്സിലാക്കുമല്ലോ.
  • അപ്പോൾ മറ്റ് ലേഖനങ്ങളിലെ ആശയങ്ങൾ മനസ്സിലാക്കി, അവയെ അവലംബിച്ച് സ്വന്തമായി എഴുതൽ മാത്രമേ വഴിയുള്ളൂ എന്ന് മനസ്സിലാക്കുമല്ലോ. മാഷിന് അങ്ങനെ ചെയ്യാൻ കഴിയുമല്ലോ. മറ്റുളളവരുടെ പിറകേ നാം എന്തിന് പോകണം ? നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ടുപോകാം. --Adv.tksujith (സംവാദം) 10:40, 17 ജനുവരി 2013 (UTC)[മറുപടി]
എൻറെ സംശയങ്ങൾ ദൂരീകരിച്ചതിൽ വളരെ നന്ദി ശ്രീ Sujith. പിന്നെ വിക്കിപീഡിയയിൽ ഉള്ള പല ലേഖനങ്ങളിലും ഞാൻ പുറത്തേക്കുള്ള കണ്ണികൾ എന്ന് അവസാനം എഴുതിയതായി കണ്ടിട്ടുണ്ട് . അവ കൊടുക്കുന്നത് എപ്പോഴാണ്, എന്തിനാണ് , എങ്ങനെയാണ് എന്നും കൂടി പറഞ്ഞുതരാമോ. താങ്കൾ ഇന്നലെ തന്ന ലിങ്കുകളിൽ പോയി നോക്കിയപ്പോൾ അതിനെപ്പറ്റി ഒന്നും കണ്ടില്ല. എന്തുകൊണ്ടാണ് അവലംബം എന്ന് കൊടുക്കാതെ പുറത്തേക്കുള്ള കണ്ണികൾ എന്ന് കൊടുക്കുന്നത്  ? കോമൺസിൽ നിന്ന് അല്ലാതെയുള്ള പുറത്തുനിന്നുള്ള കണ്ണികളിൽ ആ വിഷയത്തെപ്പറ്റിയുള്ള കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ടെന്നു കാണിക്കാനാണോ. അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്‌. ഞാൻ ഒരു പുതുമുഖം ആയതുകൊണ്ട്‌ ഒരുപക്ഷെ താങ്കൾക്കു ബാലിശമെന്നു തോന്നാവുന്ന ഇങ്ങനെയുള്ള ചില സംശയങ്ങൾ എനിക്കുണ്ട് . താങ്കളോട് ഈ വിഷയത്തിൽ വളരെ വിശദമായ സംശയനിവാരണം ഞാൻ അഭ്യർത്ഥിക്കുന്നു--Raveendrankp (സംവാദം) 02:21, 18 ജനുവരി 2013 (UTC)[മറുപടി]


വിക്കിപീഡിയയ തിരുത്തൽ എന്നതിന് പ്രത്യേകം കോഴ്സൊന്നും ഇല്ല മാഷേ ! ഇവിടെ എല്ലാവരും തനിയെ പഠിക്കുന്നു. ഒപ്പം സഹവിക്കിപീഡിയരുടെ സഹായവും തേടുന്നു. താങ്കൾക്ക് എന്തു സംശയവും സഹവിക്കിപീഡിയരോട് ആരോടും ചോദിച്ച് നിവർത്തിവരുത്താം. കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ കാര്യനിർവ്വാഹകരെ സമീപിക്കാം. സഹായം താളിൽ കുറിപ്പിടാം.

പുറം കണ്ണികൾ എന്നത് ലേഖനസംബന്ധമായ കൂടുതൽ വിശദാംശങ്ങളടുങ്ങുന്ന ഇന്റർനെറ്റ് ലിങ്കുകൾ എന്നാണ് പ്രധാനമായും അർത്ഥമാക്കുന്നത്. റഫറൻസായി ഉപയോഗിക്കാത്തതും വിഷയത്തെപ്പറ്റിയുള്ളതുമായ മറ്റ് സൈറ്റുകൾ നമുക്കവിടെ നൽകാം. ചിലപ്പോൾ ബ്ലോഗുകളാവും അതേപ്പറ്റിയുള്ളത്. വിക്കിപീഡിയയിൽ അവലംബമായി ബ്ലോഗുകൾ എടുക്കുന്നത് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പരമാർശ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ബ്ലോഗ് നമുക്ക് ഈ ഭാഗത്ത് നൽകാം. താങ്കൾക്ക് ശൈലിപുസ്തകം എന്നതാൾ പ്രയോജനപ്രദമായിരിക്കും. കൂടാതെ ഈ കൈപ്പുസ്തകവും വായിക്കുക.താങ്കൾ ധൈര്യമായി തിരുത്തൽ തുടരുക.--Adv.tksujith (സംവാദം) 03:44, 18 ജനുവരി 2013 (UTC)[മറുപടി]

വളരെ നന്ദി ശ്രീ Sujith.--Raveendrankp (സംവാദം) 06:09, 18 ജനുവരി 2013 (UTC)[മറുപടി]

തിരുത്തുകൾ നന്നാവുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകളിൽ ഒപ്പ് ആവശ്യമില്ല (കല്ലുമ്മക്ക��യ).ലേഖനങ്ങളുടെ സംവാദം താളുകളിലും ഇതര സംവാദ താളുകളിലും മതിയാകും. -- Raghith 07:12, 18 ജനുവരി 2013 (UTC)[മറുപടി]

വളരെ നന്ദി ശ്രീ Raghith --Raveendrankp (സംവാദം) 04:08, 19 ജനുവരി 2013 (UTC)[മറുപടി]

വിക്കിപീഡിയയിൽ മേയുമ്പോൾ ഒരു അടുക്കും ചിട്ടയും ഇല്ലായ്മ അനുഭവപ്പെടുന്നു . വിഷയങ്ങൾ ഇഷ്ടം പോലെയുണ്ട്. ഏതെങ്കിലും വിഷയം തപ്പിയാൽ വിവരം അറിയും.!!! അന്നത്തെ കാര്യം പോക്കാണ് !!! ഒരുപക്ഷെ നാഥനില്ലാക്കളരി ആയതുകൊണ്ടാവാം. --Raveendrankp (സംവാദം) 04:37, 19 ജനുവരി 2013 (UTC)[മറുപടി]

താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്ന് പറയാമോ?--Vinayaraj (സംവാദം) 14:41, 19 ജനുവരി 2013 (UTC)[മറുപടി]

പഞ്ചായത്ത്

[തിരുത്തുക]

സ്വരചിഹ്നങ്ങളെപ്പറ്റി താങ്കൾ പഞ്ചായത്തിൽ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യുന്നതായി കാണുന്നു. ദയവായി ഇങ്ങനെ സ്പാം ചെയ്യാതിരിക്കുക. വിക്കിപീഡിയയുമായ്യി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഇടമാണ് പഞ്ചായത്ത്, ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 15:19, 19 ജനുവരി 2013 (UTC)[മറുപടി]


ശ്രീ Raziman , പ്രസ്തുത വിഷയത്തിൽ ആരും ഇതുവരെ ഒരു comments -ഉം ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത് . താങ്കൾക്കു ഈ വിഷയം silly ആയി കാണാൻ കഴിയുന്നുണ്ടോ?--Raveendrankp (സംവാദം) 01:20, 20 ജനുവരി 2013 (UTC)[മറുപടി]

എന്താണ് താങ്കൾ പഞ്ചായത്തിലെ ആ ചർച്ചകൊണ്ട് ഉദ്ദേശിച്ചത്. എനിക്കതിന്റെ ആദ്യത്തെ ഖണ്ഡിക വായിച്ചിട്ട് സത്യത്തിൽ ഒന്നും മനസ്സിലായില്ല (ആർക്കും മനസ്സിലായിട്ടുണ്ടാവില്ല എന്നു കരുതുന്നു, അല്ലെങ്കിൽ ചർച്ച വഴിതെറ്റി മറ്റൊന്നിൽ എത്തി നിൽക്കില്ലല്ലോ). ...സോ , സൗ , സം , സഃ " എന്നീ സ്വരങ്ങളിൽ "പാസ് " എന്ന വാക്ക് എഴുതാനുള്ള ... അതൊക്കെ എങ്ങനെ സ്വരങ്ങളാവുന്നു? ആ അക്ഷരങ്ങളിൽ ഉള്ള ഓ, ഔ അം ഃ തുടങ്ങിയ സ്വരചിഹ്നങ്ങളെയാണോ ഉദ്ദേശിച്ചത്? എങ്ങനെ അന്വയിച്ചു നോക്കിയിട്ടും താങ്കൾ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല. സംവൃതോകാരത്തെ പറ്റിയാണോ തങ്കൾ പറഞ്ഞുവെച്ചിരിക്കുന്നത്? എന്തായാലും ഇവിടെ ഒന്നു വിശദീകരിക്കാമോ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:11, 20 ജനുവരി 2013 (UTC)[മറുപടി]

ഞാൻ ഉദ്ദേശിച്ചത് മലയാളഭാഷയിൽ കാട്, പാമ്പ്‌, പോത്ത് മുതലായ വാക്കുകൾ എഴുതാനുപയോഗിക്കുന്ന "ചന്ദ്രക്കല" യും അതിന്റെ ഉച്ചാരണവും മറ്റു സ്വരചിഹ്നങ്ങളോടൊപ്പം ഇപ്പോഴത്തെ ഒന്നാം ക്ലാസ്സിലെ പുസ്തകത്തിലോ മറ്റേതെങ്കിലും മലയാള ഭാഷാ ഗ്രന്ഥങ്ങളിലോ കാണുന്നില്ലെന്നതാണ്. അതായത് മലയാളം അക്ഷരങ്ങൾ (വ്യഞ്ജനങ്ങൾ) എഴുതാൻ അറിയാവുന്ന ഒരു കുട്ടിയോട് അദ്ധ്യാപകൻ ആ (ാ), ഇ (ി), ഈ (ീ), ഉ (ു), ഊ (ൂ), ഋ (ൃ), എ (െ) ഏ ( ), ഐ (ൈ), ഒ (ൊ). ഓ ( ), ഔ ( ), അം (ം ), അ: ( : ) (ഇതിൽ ഫോണ്ടിനു തകരാർ ഉള്ളതിനാൽ ഏ, ഓ, ഔ എന്നിവയുടെ സ്വര ചിഹ്നങ്ങൾ ചേർക്കാൻ കഴിഞ്ഞിട്ടില്ല) എന്നീ സ്വര ചിഹ്നങ്ങൾ എഴുതിക്കാണിച്ചിട്ട്‌ അവ അക്ഷരങ്ങളുടെ കൂടെ എഴുതേണ്ട വിധവും പറഞ്ഞുകൊടുത്തിട്ടു കാട് എന്ന് എഴുതാൻ പറഞ്ഞാൽ കുട്ടി കാട എന്നെഴുതി സംശയിച്ചു നിൽക്കും. കാരണം ട എന്ന വാക്കിനെ ട് എന്നാക്കാൻ വേണ്ട ചന്ദ്രക്കലയും (സ്വരചിഹ്നം) അതിന്റെ ഉച്ചാരണവും അദ്ധ്യാപകൻ എഴുതിക്കൊടുത്തിട്ടില്ല എന്നത് തന്നെ. മലയാളം വിക്കിപീഡിയയിലും ഈ സ്വരചിഹ്നവും അതിന്റെ ഉച്ചാരണവും ഇല്ല. ഞാൻ പറഞ്ഞു വരുന്നത് പ്രസ്തുത ചന്ദ്രക്കലയും അതിന്റെ ഉച്ചാരണവും മേൽക്കാണിച്ച സ്വര ചിഹ്നങ്ങളുടെ കൂട്ടത്തിൽ ചേർക്കപ്പെടേണ്ടതാണെന്നാണ്‌. ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ഇവ മറ്റു സ്വരങ്ങളുടെ കൂടെ അവശ്യം ചേർക്കേണ്ടതാണ്.--Raveendrankp (സംവാദം) 12:38, 21 ജനുവരി 2013 (UTC)[മറുപടി]

സില്ലി ആണെന്നല്ല പറഞ്ഞുവരുന്നത്. ഇത് ചർച്ച ചെയ്യാനുള്ള ഇടം പഞ്ചായത്തല്ല എന്നു മാത്രം. അതുപോലെ പഞ്ചായത്തിലെ "എല്ലാ സഭകളും" എന്ന താൾ മറ്റു താളുകളിലെ ചർച്ചകൾ ക്രോഡീകരിക്കാൻ മാത്രമുള്ള ഇടമാണ്. അവിടെ പുതിയ ചർച്ചകൾ ചേർക്കാതെ പഞ്ചായത്തിലെ മറ്റേതെങ്കിലും താളിൽ ചേർക്കുക. താങ്കളുടെ സംവാദം ഞാൻ "പലവക" താളിലേക്ക് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 08:27, 20 ജനുവരി 2013 (UTC)[മറുപടി]

ഭാഷയ്ക്കു വേണ്ടിയുള്ള നിയമങ്ങളും മറ്റും ഉണ്ടാക്കലല്ല ഇവിടെ നമ്മുടെ ജോലി. ഇന്നു അനുവർത്തിച്ചുവരുന്ന നിലയും നിലവാരവും നോക്കി വിക്കീപീഡിയയിലേക്ക് കൂടുതൽ വിജ്ഞാനപ്രദമായ ലേഖനങ്ങൾ എഴുതുക, അതു കൂടുതൽ മലയാളികളിലേക്ക് എത്തിക്കുക ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. പൊതുജനങ്ങൾ തുടർന്നു വരുന്ന ഭാഷ എത്രമാത്രം ലളിതമാണോ അത്രയും ലളിതമായിരിക്കണം നമ്മുടെ ഭാഷയും. അതുകൊണ്ടുതന്നെ മറ്റുമാധ്യമങ്ങളിലും മറ്റും ഉപയോഗിക്കുന്ന രീതിതന്നെ ഭാഷയിൽ നമുക്കും ഉപയോഗിക്കാവുന്നതാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:32, 21 ജനുവരി 2013 (UTC)[മറുപടി]

ശ്രീ രാജേഷിന്റെ "ഭാഷയ്ക്കു വേണ്ടിയുള്ള നിയമങ്ങളും മറ്റും ഉണ്ടാക്കലല്ല ഇവിടെ നമ്മുടെ ജോലി" എന്ന താങ്കളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ പറ്റുന്നില്ല. ഇന്നത്തെയോരോ അബദ്ധങ്ങളും നാളത്തെയാചാരമാവം" എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. മലയാളം ഭാഷയിൽ ഇന്നുള്ള ഏതെങ്കിലും തെറ്റുകൾ, പോരാമ്യ്മകൾ, വാക്കുകളെ ക്കുറിച്ചുള്ള സംശയങ്ങൾ മുതലായവ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുള്ള മലയാള ഭാഷാ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചർച്ച സംഘടിപ്പിച്ചു അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ ഗവർമെന്റു തലത്തിലേക്ക് (വിദ്യാഭ്യാസ വകുപ്പിന്) വേണ്ട മാറ്റങ്ങൾ വരുത്താൻ വേണ്ടി submit ചെയ്‌താൽ എന്താണ് അപാകത ? ഇതിനു ഗവർമെന്റു തലത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കിയാൽ പോരേ ? പക്ഷെ "പൂച്ചയ്ക്ക് ആര് മണികെട്ടും ? പൂച്ചയ്ക്ക് മണികെട്ടാൻ വിക്കിപീടിയന്മാരെക്കൊണ്ട് പറ്റും എന്ന് തോന്നുന്നു. ഞാൻ ഉന്നയിച്ച സ്വരത്��ിനെപ്പറ്റിയുള്ള സംഗതിയിൽ കഴമ്പുണ്ടെന്ന് ശ്രീ രാജേഷിനു തോന്നിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഒരിക്കലും "ചന്ദ്രക്കല" -യും അതിന്റെ ഉച്ചാരണ ശബ്ദവും മറ്റു സ്വരങ്ങളുടെ കൂടെ ഒന്നിച്ചു പഠിപ്പിക്കാറുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഈ സ്വരത്തെപ്പറ്റിയുള്ള സംശയം ഉണ്ടായിരിക്കുക സ്വാഭാവികമാണ്.


ഇക്കാലത്തും സംശയമുളവാക്കുന്ന ചില വാക്കുകൾ താഴെ കൊടുക്കുന്നു :-

1. പ്രാസംഗികൻ , പ്രസംഗകൻ

2. പ്രാസംഗിക, പ്രസംഗക

3. വലിപ്പം, വലുപ്പം (വലിയത് എന്ന് പറയും പക്ഷെ വലുയത് എന്ന് പറയില്ലല്ലോ)

4. ചോറിൽ പാറ്റ വീണു. ചോറ്റിൽ പാറ്റ വീണു.

മേൽപ്പറഞ്ഞവയിൽ ഏതാണ് ശരിയായ വാക്കുകൾ ? ഏതായാലും വിഷയം സംവാദത്താളിൽ ഇടുന്നു. --Raveendrankp (സംവാദം) 07:57, 22 ജനുവരി 2013 (UTC)[മറുപടി]

കുട്ടികളുടെ സംശയം തീർത്തുകൊടുക്കാൻ അദ്ധ്യാപകർ ബാധ്യസ്ഥരാണ്. സംവൃതോകാരത്തെ കുറിച്ചുള്ള ചർച്ചകൾ എ ആറിന്റെ കാലം മുതൽക്കേ ഉള്ളതാണെന്നും അറിയുക. മാത്രമല്ല മലയാളത്തിൽ കൂടുതൽ പഠിച്ചുവരുന്ന കുട്ടികൾക്ക് സംവൃതോകാരത്തെക്കുറിച്ചൊക്കെ പഠിക്കാനുമുണ്ട്. വിക്കിപീഡിയയ്ക്ക് അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. നമ്മൾ അതിൽ ശ്രദ്ധ കൊടുക്കുന്നതാവും ഉത്തമം. ഒരുപാട് കാര്യങ്ങൾ എടുത്ത് തലയിൽ കയറ്റി ബുദ്ധിമുട്ടുന്നതിലും ഭേദം നമുക്കിവിടെ ചെയ്യാനുള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക എന്നതാണ്. വിജ്ഞാനപ്രദമായ കാര്യങ്ങൾ ശേഖരിച്ചുവെയ്ക്കുക അതു സൗജന്യമായി വിതരണം ചെയ്യുക എന്നതിനപ്പുറം ഭാഷാപരമായ കാര്യങ്ങളിലെ പിഴവ് തിരുത്താനൊന്നും വിക്കിപീഡിയർ പോകേണ്ടതില്ല; അനുവർത്തിച്ചുവരുന്ന നിയമങ്ങളും നയങ്ങളും പിന്തുടർന്നാൽ മതിയാവും. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:59, 22 ജനുവരി 2013 (UTC)[മറുപടി]


ശ്രീ രാജേഷ്‌, ഒന്നാം ക്ലാസ്സിലെ കുട്ടികളെ "ചന്ദ്രക്കല" -യും അതിന്റെ സ്വര ശബ്ദവും പഠപ്പിക്കുന്നതിനെപ്പറ്റിയും അത് പാഠപുസ്തകത്തിൽ ചേര്ക്കേണ്ട ആവശ്യകതയെപ്പറ്റിയും ആണ് ഞാൻ സംവദിച്ചത്. അല്ലാതെ അവരെ മുറ്റുവിനയും , പറ്റുവിനയും, പേരെച്ചവും, വിനയെച്ചവും സംവൃതോകാരവും മറ്റും ഇപ്പോഴേ (ചെറുപ്രായത്തിലേ) പഠിപ്പിക്കുന്നതിനെപ്പറ്റിയല്ല. ഈ വിഷയത്തിൽ മറ്റു വിക്കിപീടിയന്മാരുടെ അഭിപ്രായങ്ങൾ കൂടി അറിയാൻ താല്പ്പപര്യമുണ്ട്. എന്ന് സസ്നേഹം --Raveendrankp (സംവാദം) 13:06, 22 ജനുവരി 2013 (UTC)[മറുപടി]

ചന്ദ്രക്കലയും അതിന്റെ സ്വരസ്ഥാനവും ഉൾപ്പെട്ട ചർച്ചയാണ് സംവൃതോകാരപ്രശ്നം എന്ന പേരിൽ പണ്ട് (ഇന്നും) പ്രസിദ്ധമായത് എന്നറിയുക. ഉദാഹരണത്തിന് പണ്ട് , പണ്ടു് ഇങ്ങനെ രണ്ട് രീതിയിൽ എഴുതി ഇതിനെ തിരിച്ചറിയാനാവും. എ. ആർ തന്നെ ഇതിനുള്ള സൊലൂഷൻ പറഞ്ഞുവെച്ചിട്ടാണു പോയതും. ഈ പ്രശ്നത്തിൽ തന്നെ കേരളത്തിന്റെ തെക്കും വടക്കും തമ്മിൽ കാര്യമായ വ്യത്യാസവുമുണ്ട്. വിക്കിപീഡിയ ഇതിൽ ആരുടെ പക്ഷം പിടിക്കും? പക്ഷം പിടിക്കലല്ല വിക്കിപീഡിയയുടെ ലക്ഷ്യം; വിക്കിയിലുള്ളത് ഭാഷാ ശാസ്ത്രജ്ഞന്മാരുമല്ല. പണ്ട് എന്നെഴുതേണ്ടവർക്ക് അങ്ങനെ എഴുതാം, പണ്ടു് എന്നെഴുതേണ്ടവർക്ക് അങ്ങനെ എഴുതാം. സ്വരസ്ഥാനം കാണിക്കാൻ വേണ്ടി ഉ-കാരത്തിനു ശേഷം ചന്ദ്രക്കല ഇടുന്ന രീതിയാണു സ്വീകാര്യമെങ്കിൽ അതു സ്വീകരിച്ചോളൂ. പക്ഷേ വിക്കിപീഡിയയ്ക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാവില്ല. കാരണം, സരളമായ രീതിയിൽ വിജ്ഞാനം കൈമാറുക എന്നതേ വിക്കിപീഡിയയുടെ പരിധിയിൽ വരുന്നുള്ളൂ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:08, 23 ജനുവരി 2013 (UTC)[മറുപടി]

ശ്രീ രാജേഷ്‌ , അങ്ങനെയാണെങ്കിൽ വടക്കും തെക്കും ഭേദമെന്യേ കുത്തി എന്ന വാക്ക് ക് ു ത്തി എന്നെഴുതിയാൽ തെറ്റൊന്നുമില്ലല്ലോ! അതുപോലെ പകുതിക്ക്‌ പക്‌ ുതി എന്നും ? മലയാളത്തിൽ സൃഷ്ടി എന്നെഴുതാൻ ഋ എന്ന സ്വരമുണ്ട്. സ്രാവ് എന്നെഴുതാനും , സ്യാലൻ എന്നെഴുതാനും സ്വരങ്ങളുണ്ടോ  ? എന്തുകൊണ്ട് ഋ എന്ന ഒരു സ്വരം മാത്രം? ഋ എന്ന സ്വരം ദൈനം ദിനം കൂടുതൽ ഉപയോഗിക്കുന്നു എന്ന അബദ്ധ ചിന്താഗതി കൊണ്ടാണോ  ? ഇതിനെപ്പറ്റി താങ്കൾക്കു എന്താണ് പറയുവാനുള്ളതെന്നു അറിയാൻ താൽപ്പര്യമുണ്ട് .--Raveendrankp (സംവാദം) 03:11, 2 ഫെബ്രുവരി 2013 (UTC)--Raveendrankp (സംവാദം) 11:36, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇന്ത്യൻ കരസേന

[തിരുത്തുക]

താളിലെ വിഷയവുമായി ബന്ധമില്ലാത്തതിനാൽ മറുപടി ഇവിടെ നൽകാമെന്ന് കരുതി. ഉള്ളടക്കപ്പട്ടികയിൽ "വിഭാഗങ്ങൾ" എന്നതിന്റെ ഉപവിഭാഗമായി അത് ഇപ്പോൾ തന്നെ ഉണ്ട്. പ്രത്യേകിച്ച് ആവശ്യമില്ലാതെ ഫോണ്ടിന്റെ വലുപ്പം കൂട്ടുന്നത് വായിക്കാൻ വിഷമമുണ്ടാക്കും എന്നതിനാൽ വിഭാഗങ്ങളുടെ തലക്കെട്ടുകൾ മാത്രമേ വലുപ്പം കൂട്ടി വയ്ക്കാവൂ. മൂന്ന് = ചിഹ്നങ്ങൾക്കിടയിൽ തലക്കെട്ട�� വച്ച് (===കോർ ഓഫ് മിലിറ്ററി പൊലീസ് (CMP)=== ഇങ്ങനെ) ഒരു ഉപശീർഷകമാക്കുകയാണ് ഇവിടെ ഞാൻ ചെയ്തത്. ഇങ്ങനെ ശീർഷകങ്ങളും ഉപശീർഷകങ്ങളുമുണ്ടാക്കുന്നതെങ്ങനെ യെന്ന് കാണാൻ തിരുത്തൽ വഴികാട്ടി നോക്കുക. മറ്റൊരിടത്ത് ഫോണ്ട് വലുപ്പം കൂട്ടി ഇവിടെ പേസ്റ്റ് ചെയ്തതുകൊണ്ട് ഫോർമാറ്റിംഗ് കോപ്പി ആവുകയില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 12:34, 25 ജനുവരി 2013 (UTC)[മറുപടി]

വളരെ നന്ദി ശ്രീ റസിമാൻ.--Raveendrankp (സംവാദം) 12:51, 25 ജനുവരി 2013 (UTC)[മറുപടി]

സംവാദം:തിണകൾ

[തിരുത്തുക]

ഈ താൾ ഒന്ന് കാണുക. സസ്നേഹം --അഖിലൻ 17:02, 25 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് സംവാദം:മോഹൻദാസ്_കരംചന്ദ്_ഗാന്ധി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മുറുക്കാൻ

[തിരുത്തുക]

രവീന്ദ്രൻ മാഷേ, ലേഖനത്തിന് ഒരു ആദിയും അന്തവും നല്ലതല്ലേ...? പുതിയ ശൈലി സ്വീകരിക്കുന്നത് വായനയ്ക്ക് സുഖം നൽകുമായിരിക്കും. പക്ഷേ, ഇന്റർനെറ്റ് വേഗതയുടെ ലോകമാണ്. "എന്താണ് മുറുക്കാൻ" എന്ന ചോദ്യവുമായി എത്തുന്നയാൾ രാമായണം മുഴുവൻ വായിക്കണമെന്ന് നിർബന്ധിക്കാൻ കഴിയില്ലല്ലോ. നമ്മുടെ ശൈലീപുസ്തകം പരമാവധി പാലിക്കാൻ ശ്രമിക്കുക. താങ്കളെ ഇവിടുത്തെ നിയമങ്ങളൊന്നും വരിഞ്ഞുമുറുക്കുന്നില്ല. എങ്കിലും വായനക്കാരനെ മുന്നിൽ കണ്ടുകൊണ്ടുള്ള പരീക്ഷണമാവും നല്ലതെന്ന് തോന്നുന്നു. ഒരു അവലംബം എങ്കിലും തേടിപ്പിടിച്ച് ഈ ലേഖനത്തിൽ ഇടുമല്ലോ. അല്ലെങ്കിൽ ഈ ലേഖനം താങ്കളുടെ കണ്ടെത്തലായിമാറില്ലേ...? --Adv.tksujith (സംവാദം) 15:44, 29 ജനുവരി 2013 (UTC)[മറുപടി]

ശ്രീ സുജിത്, അവലംബം (ഹിന്ദി വിക്കിപീഡിയ, പാൻ എന്ന താൾ ). ഇന്നലെ ജോലിത്തിരക്കിനിടയിൽ ഇടാൻ മറന്നുപോയതാണ്‌ . അത് ഇന്ന് ചേർത്തിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഞാൻ കണ്ടതും അനുഭവിച്ചറിഞ്ഞതും ആണ്. അതിനു ഏതെങ്കിലും അവലംബം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ എന്നിട്ട് പിന്നീട് ചേർക്കാൻ ശ്രമിക്കാം . --Raveendrankp (സംവാദം) 01:49, 30 ജനുവരി 2013 (UTC)[മറുപടി]

മാഷേ, ചിലത് ശ്രദ്ധിക്കണേ... ഇതര വിക്കിപീഡിയകളിലെ ലേഖനങ്ങൾ നമ്മൾ ഇവിടെ അവലംബമായി സ്വീകരിക്കാറില്ല. ആ ലേഖനങ്ങളും മാഷിന്റെ ലേഖനങ്ങൾ പോലെ മാറ്റം വരാവുന്നവയാണല്ലോ. പക്ഷേ ആ ലേഖനങ്ങളിൽ അവ എഴുതാനായി അവലംബിച്ച സൈറ്റുകളും പുസ്തകങ്ങളും സൂചിപ്പിച്ചിട്ടുണ്ടാവും. അവ നോക്കി, അത് യഥാർത്ഥത്തിൽ നിലവിലുള്ളതാണെങ്കിൽ അത് നമ്മുടെ ലേഖനത്തിലേക്ക് ചേർക്കാം. വിക്കിലേഖനത്തിൽ അവലംബം ചേർക്കുന്നതെങ്ങനെയെന്ന് താങ്കളുടെ ലേഖനത്തിൽ ഇപ്പോൾ വരുത്തിയിരിക്കുന്ന മാറ്റം കണ്ട് മനസ്സിലാക്കുമല്ലോ. അത് മാതൃകയാക്കി ഇനി കൂടുതൽ അവലംബങ്ങൾ ചേർക്കാം.
നമ്മുക്ക് വ്യക്തിരമായി അനുഭവമുള്ള കാര്യങ്ങൾ എത്രകണ്ട് ശരിയായിരുന്നാലും അതിന് വിക്കിപീഡിയയിൽ വലിയ പ്രസക്തിയില്ലെന്ന് പുലയർ എന്ന തലക്കെട്ടിൽ ആദ്യം നടന്നിട്ടുള്ള സംവാദത്തിൽ നാം മനസ്സിലാക്കിയത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ. വിജ്ഞാനകോശപരമായ, പ്രസക്തിയുള്ള, ഇനിയും ഒരുപാട് ലേഖനങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിച്ചുകൊണ്ട്. സസ്നേഹം --Adv.tksujith (സംവാദം) 03:07, 30 ജനുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് സംവാദം:കോളാമ്പി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അവലംബം

[തിരുത്തുക]

മാഷേ, ചില കാര്യങ്ങൾ വ്യക്തതവരുത്തട്ടേ, അവലംബം ചേർക്കുക എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്, ലേഖനത്തിനും ലേഖനത്തിലെ അവകാശവാദങ്ങൾക്കും ആധികാരികത ഉറപ്പുവരുത്തുക എന്നതാണല്ലോ. ലേഖനത്തിലെ പരാമർശങ്ങൾ എന്റെ സ്വന്തം കണ്ടെത്തലുകളൊന്നുമല്ലെന്നും വിശ്വസനീയമായ ഒരു സ്രോതസ്സിൽ - പുസ്തകം, വെബ്സൈറ്റ്, ലേഖനം തുടങ്ങിയവയിൽ വന്ന കാര്യത്തെ അവലംബമാക്കിയാണ് ഞാനിവിടെ എഴുതിയിട്ടുള്ളത് എന്ന് സൂചിപ്പിക്കുകയുമാണല്ലോ.

സാധാരണയായി അവലംബങ്ങൾ വരികൾക്കിടയിൽ ചേർക്കുകയാണ് നാം ചെയ്യുന്നത്. നമ്മുടെ മുഖ്യതാളിൽ ഉള്ള തെരഞ്ഞെടുത്ത ലേഖനം - അതിന്റെ തിരുത്തൽ താൾ - എടുത്തു നോക്കൂ, അവലംബംങ്ങൾ എവിടെ, എന്തിനൊക്കെ കൊടുത്തിരിക്കുന്നു എന്ന് മനസ്സിലാകും. മുറുക്കാൻ എന്ന താളിൽ ഒരു അവലംബം പോലും ഇല്ലാതിരുന്നപ്പോഴാണ് ഞാൻ അതിന്റെ കൂട്ടുകൾ എന്തൊക്കെയാവാം എന്ന് പരോക്ഷമായി പ്രതിപാദിക്കുന്ന ഒരു വൈബ്സൈറ്റിന്റെ ലിങ്ക് അവിടെ കൊടുത്തത്. ആത്തരത്തിൽ അവലംബം കൊടുക്കുന്ന സൈറ്റുകൾ പകർപ്പവകാശമുള്ളതോ, പകർപ്പുപേക്ഷയിലുള്ളതോ ആവാം. അതിലെ വിവരങ്ങൾ അതേപടി നമ്മുടെ ലേഖനത്തിലേക്ക് പകർത്തി, സാഹിത്യചോരണം നടത്തരുതെന്നേയുള്ളൂ.

ഒരു വിജ്ഞാനകോശ ലേഖനത്തിലെ ഭാഗങ്ങൾ സാധൂകരിക്കാനായി ഒരു നോവലിലെയോ, കഥയിലേയോ ഭാഗങ്ങൾ എത്രകണ്ട് അവലംബമാക്കാം എന്നതിൽ സംശയമുണ്ട്. അതുകൊണ്ടാണ് അവലംബം എന്ന തലക്കെട്ടിൽ നിന്നും അവയെ കൂടുതൽ വായനയ്ക് എന്നതിലേക്ക് മാറ്റിയത്. (അങ്ങനെ മാറ്റിയതിലും ചില കുഴപ്പങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിപ്പോൾ തിരുത്തുന്നു.) മുറുക്കാനെക്കുറിച്ചും പാനിനെ കുറിച്ചും വിവിധ ഭാഷകളിൽ വെബ്ബിൽ തിരഞ്ഞുനോക്കൂ. മറ്റ് പല ലിങ്കുകളും കിട്ടിയേക്കും...ഇക്കാണുന്ന ലിങ്കിൽ അവലംബം ചേർക്കേണ്ട വിധം കാണിച്ചിട്ടുള്ളത് ഒന്ന് വായിച്ചു മനസ്സിലാക്കുമല്ലോ. സ്നേഹപൂർവ്വം. --Adv.tksujith (സംവാദം) 15:37, 1 ഫെബ്രുവരി 2013 (UTC)[മറുപടി]

അക്ഷരം

[തിരുത്തുക]

താളിൽ ഇവിടെ താങ്കൾ അഭിപ്രായമെഴുതുകയും ഒപ്പുചേർക്കുകയും ചെയ്തതായി കണ്ടു. ദയവായി ഇങ്ങനെ ചെയ്യാതിരിക്കുക. സംവാദങ്ങൾ ലേഖനത്തിന്റെ സംവാദം താളിലാണ് ചെയ്യേണ്ടത്. ലേഖനത്തിൽ സംവാദവും ഒപ്പും പാടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 04:18, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

മാഷിന്റെ സംശയങ്ങൾ രേഖപ്പെടുത്തേണ്ടത് സഹായം താളിൽ വിവരിച്ചിരിക്കന്ന വിക്കിപീഡിയ:സഹായമേശ എന്ന താളിലാണ്. എക്‌സലിൽ ചെയ്ത വർക്കിനെപ്പറ്റിയുള്ള സംശയം ആ താളിലേക്ക് നീക്കിയിട്ടുണ്ട്. മുപടിക്കായി ആ താൾ ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ --Adv.tksujith (സംവാദം) 02:40, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് വിക്കിപീഡിയ:സഹായമേശ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Just a friendly note

[തിരുത്തുക]

Dear Raveendrankp, I am totally disappointed with the concept of "democracy" itself. However, I have no choice, because it is still a better option than any monocracy or uncontrolled anarchy. In Wikipedia, democracy rulez! In addition, Wikipedia has a more compassionate way of looking at its own errors and omissions, unlike our other models of democracy. As a user, I can quite understand your point and dilemma. At some point of time during their interaction with Wikipedia, many have faced the same situation. I myself has withered away from these pages several times. It takes a long time to realize oneself that the ways of evolution and democracy are saddled with thorns and loads.

Welcome to the Matrix and please do come back when you feel it's all right

ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:59, 9 ഫെബ്രുവരി 2013 (UTC)[മറുപടി]

നന്ദി ശ്രീ വിശ്വപ്രഭ. പിന്നെ friendly note എനിക്ക് അയച്ചത് ആരാണെന്നു മനസ്സിലായില്ല ! താങ്കളാണോ  ? Whomsoever it may be, I admit the contents therein.--Raveendrankp (സംവാദം) 12:47, 12 ഫെബ്രുവരി 2013 (UTC)[മറുപടി]


വിക്കിപീഡിയയിലെ "ജനാധിപത്യം" ഒരു പ്രത്യേകതരം ജനാധിപത്യമാണ്. അത് സമവായം എന്ന താളിൽ വായിക്കുക. താങ്കളുടെ വിഷമങ്ങൾ പമ്പകടക്കും. :)
(Off. ഈ താളിന്റെ മുകളിൽ ഇടതുവശത്തായി ഉപയോക്തൃതാൾ എന്നൊരു താളിന്റെ കണ്ണി കാണാം. താങ്കൾക്ക് സ്വയം വെളിപ്പെടുത്തുന്നതിൽ വിരോധമില്ലെങ്കിൽ ഉപയോക്തൃതാളിൽ താങ്കളുടെ പ്രൊഫൈൽ രേഖപ്പെടുത്താമോ ? ഒരു വരിയോ, ഒരു വാക്കോ ആയാലും മതി. ഇപ്പോൾ അവിടെ ഒന്നുമില്ലാത്തതിനാൽ അത് ഒരു ചുവന്ന കണ്ണിയായി കിടക്കുന്നു.താങ്കളുടെ പേര് മാത്രം കാണുന്ന, സംവാദം താൾ ദൃശ്യമില്ലാത്ത ഇടങ്ങളിൽ പേരിൽ അമർത്തുമ്പോൾ ചുവന്ന കണ്ണിയിൽ നിന്ന് പുതിയൊരു താൾ സൃഷ്ടിക്കാനുള്ള സന്ദേശം വരും.)--Adv.tksujith (സംവാദം) 00:52, 10 ഫെബ്രുവരി 2013 (UTC)[മറുപടി]


ശ്രീ സുജിത്ത്, ഉപയോക്താവിൻറെ താളിൽ details ചേർത്തിട്ടുണ്ട് --Raveendrankp (സംവാദം) 12:47, 12 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് വിക്കിപീഡിയ:സഹായമേശ#ലിങ്കുകൾ കൊടുക്കുന്നതെങ്ങനെ ? എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് വിക്കിപീഡിയ:സഹായമേശ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഏതാണ് ശരി ?

[തിരുത്തുക]

നിക്കോട്ടിൻ എന്ന താളിൽ sub heading "നിക്കോട്ടിന്റെ പ്രത്യേകതകൾ" -ലെ ആദ്യത്തെ ഖണ്ഡികയിൽ " അറുപത് മില്ലിഗ്രാം ശുദ്ധ നിക്കോട്ടിൻ മതി പ്രായപൂർത്തിയായ ഒരാളുടെ ജീവനൊടുക്കുവാൻ " എന്നും " മൂന്നാമത്തെ ഖണ്ഡികയിൽ "പ്രായപൂർത്തിയായ ഒരാൾക്ക് 250-350 മിഗ്രാം അകത്തുചെന്നാൽ മരണം സംഭവിക്കാം" എന്നും കാണുന്നു. ഏതാണ് ശരി ?--Raveendrankp (സംവാദം) 11:18, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾ നീക്കം ചെയ്ത ഈ സംവാദം ലേഖനത്തിന്റെ താളിൽ ഞാൻ തിരിച്ചിട്ടിട്ടുണ്ട്. ഇത്തരം സംവാദങ്ങൾ ലേഖനത്തിന്റെ സംവാദതാളിൽ നടത്തുന്നതാണ് ഉചിതം.--റോജി പാലാ (സംവാദം) 11:33, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

Okay.എനിക്ക് സംശയമുള്ളതുകൊണ്ടാണ് മായ്ച്ചുകളഞ്ഞത്. അത് വേണ്ട സ്ഥലത്തേക്ക് മാറ്റിയതിലും സംശയദൂരീകരണത്തിനും റോജിക്ക് വളരെ നന്ദി --Raveendrankp (സംവാദം) 11:58, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം!

[തിരുത്തുക]
നവാഗത താരകം
വിക്കിയെപ്പറ്റി കൂടുതൽ പഠിക്കാനും നല്ല തിരുത്തുകൾ വരുത്താനുമുള്ള താങ്കളുടെ ശ്രമങ്ങൾക്കായി നവാഗത താരകം സമ്മാനിക്കുന്നു --റസിമാൻ ടി വി 13:09, 22 ഫെബ്രുവരി 2013 (UTC)[മറുപടി]
float--റോജി പാലാ (സംവാദം) 13:15, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

നവാഗത താരകം സമ്മാനിച്ച റസിമാനും അതിനെ സപ്പോര്ട്ട് ചെയ്ത റോജിക്കും എൻറെ നന്ദി അറിയിക്കുന്നു.--Raveendrankp (സംവാദം) 14:27, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ഫണ്ട് സ്വരൂപിക്കൽ

[തിരുത്തുക]

ഈ വിഷയത്തെക്കുറിച്ച് നയരൂപീകരണത്താളിൽ താങ്കൾ തുടങ്ങിയ ചർച്ച, വിക്കിപീഡിയ:പഞ്ചായത്ത് (പലവക) എന്ന വേദിയിലേക്ക് മാറ്റിയിട്ടുണ്ട്. അതാണ് യോജിച്ച വേദിയെന്ന് കരുതുന്നു. --Vssun (സംവാദം) 03:10, 10 മാർച്ച് 2013 (UTC)[മറുപടി]

float--Raveendrankp (സംവാദം) 03:43, 10 മാർച്ച് 2013 (UTC)[മറുപടി]

ഫോണ്ട്

[തിരുത്തുക]

താങ്കളുടെ ഫോണ്ടിനു പ്രശ്നമുണ്ടെങ്കിൽ ഇതിലെ ഏതെങ്കിലും ഫോണ്ട് ബ്രൗസർ അനുസരിച്ച് ഉപയോഗിച്ചു നോക്കൂ--റോജി പാലാ (സംവാദം) 05:16, 10 മാർച്ച് 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് സംവാദം:കൊട്ടയ്ക്ക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്�� ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംഭാരം

[തിരുത്തുക]

സംഭാരത്തെക്കുറിച്ച് ഇങ്ങനെയൊരു താൾ നിലവിലുണ്ട്. അതുകൊണ്ട് താങ്കൾ നിർമ്മിച്ച ഈ താൾ‍ നിലവിലുള്ള താളിലേക്ക് തിരിച്ചുവിടുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. ബിപിൻ (സംവാദം) 05:50, 12 മാർച്ച് 2013 (UTC)[മറുപടി]

സംഭാരം എന്ന താൾ "ഇന്ത്യയിലെ പാനീയങ്ങൾ " എന്ന പട്ടികയിലുമുണ്ട്. അതിലെ സംഭാരം എന്ന ചുവപ്പ് താൾ നീലയാക്കിയതാണ്. സംഭാരം എന്ന താൾ രണ്ടു സ്ഥലത്തും വേണോ ?--Raveendrankp (സംവാദം) 06:48, 12 മാർച്ച് 2013 (UTC)[മറുപടി]

ആ താൾ ലയിപ്പാക്കുള്ള നിർദ്ദേശം വന്നിട്ടുണ്ട്. ഒരു താൾ തുടങ്ങുന്നതിനു മുമ്പ്. അതിനെക്കുറിച്ച് തിരഞ്ഞുനോക്കുന്നത് നല്ലതായിരിക്കും ബിപിൻ (സംവാദം) 10:26, 12 മാർച്ച് 2013 (UTC)[മറുപടി]

പാനീയത്തെക്കുറിച്ചുള്ള ചർച്ച

[തിരുത്തുക]

പഞ്ചായത്തിലെ നയരൂപീകരണ താളിൽ താങ്കൾ ആരംഭിച്ച പാനീയത്തെക്കുറിച്ചുള്ള ചർച്ച വിക്കിപീഡിയ:പഞ്ചായത്ത്/പലവകയിലേക്ക് മാറ്റിയിട്ടുണ്ട്. നയരൂപീകരണ താളിൽ, ഏതെങ്കിലും താളിൽ നയം രൂപീകരിക്കുന്നതിനാവശ്യമായ ചർച്ചകൾ മാത്രം നടത്താൻ ശ്രദ്ധിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 11:14, 13 മാർച്ച് 2013 (UTC)[മറുപടി]

Okay Anoopan. ഇതും ഒരു നയരൂപീകരണം തന്നെയല്ലേ എന്ന് വിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്. അതായത് ഒരുപക്ഷെ ഇതുപോലെയുള്ള ഒരേ വിഷയങ്ങൾ ഉൾക്കൊള്ളുന്ന താളുകൾ പല വർഗ്ഗങ്ങളിലും പല heading -കൾക്ക് കീഴിലും (ചിലപ്പോൾ രണ്ടിൽ കൂടുതൽ സ്ഥലങ്ങളിൽ പോലും) ഉള്ളത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുവായ ഒരു നയം ഇക്കാര്യത്തിൽ ഉണ്ടാവുന്നത് നല്ലതല്ലേ എന്ന് വിചാരിച്ചിട്ടാണ് നയരൂപീകരണം താളിൽത്തന്നെ കൊടുക്കാൻ കാരണം.--Raveendrankp (സംവാദം) 11:56, 13 മാർച്ച് 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Raveendrankp. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ഇംഗ്ലീഷ് സ്പെല്ലിങ്ങ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തെറ്റായ അവലംബം കൊടുത്താൽ

[തിരുത്തുക]

നയരൂപീകരണം താളിൽ താങ്കൾ ആരംഭിച്ച ചർച്ച നിർദ്ദേശങ്ങൾ എന്ന തലക്കെട്ടിനു കീഴിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇത് കൂടുതൽ യോജിക്കുന്നത് ആ ചർച്ചാവേദിയിലാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 07:33, 14 മാർച്ച് 2013 (UTC)[മറുപടി]

Okay. പിന്നെ വിക്കി പാഠശാലയി��െ പാചക പുസ്തകത്തിൽ ഇന്നലെയും ഇന്നുമായി ഞാൻ "മത്തൻ കുരു സൂപ്പ്" എന്നൊരു പാചകക്കുറിപ്പ് എഴുതിയിട്ടുണ്ട്. ആ താളിൽ എന്തൊക്കെയോ കുഴപ്പങ്ങൾ കാണുന്നു. അജ്ഞത മൂലം ഞാൻ തന്നെ ഉണ്ടാക്കിവെച്ച കുഴപ്പങ്ങൾ തന്നെയാണ് കേട്ടോ ! പാഠശാലയിലെ പാചകപുസ്തകത്തിൽ ഇപ്പോൾ നിലവിലുള്ള താളുകൾക്കൊപ്പം മേൽപ്പറഞ്ഞ താൾ തപ്പിയാൽ കാണാനൊന്നും പറ്റുന്നില്ല. ഇന്ന് അതേ താളുണ്ടാക്കി login ചെയ്യാതെ സേവ് ചെയ്തു പോയി. ഇന്നലെ മുതൽ ശരിയാക്കാൻ ശ്രമിക്കുന്നു. അതിലെ എൻറെ watchlist -ഉം contributions-ഉം കണ്ടാൽ താങ്കൾക്കു മനസ്സിലാകും. അതെല്ലാം ഒന്ന് വൃത്തിയാക്കി തരാനും പ്രസ്തുത താൾ വേണ്ടവിധത്തിൽ നിലനിർത്താനും താങ്കളോട് അഭ്യർത്ഥിക്കുന്നു.--Raveendrankp (സംവാദം) 08:31, 14 മാർച്ച് 2013 (UTC)[മറുപടി]

പാഠശാലയിൽ ഞാൻ ഇതുവരെ കയറിയിട്ടില്ല. താങ്കളുടെ താൾ കണ്ടു. പാചകപുസ്തകത്തിൽ അത് ചേർത്തിട്ടുണ്ട്. നോക്കൂ. അവിടെ കൂടുതൽ പരിപാടികൾ ചെയ്യാൻ പരിചയമില്ലാത്തതിനാൽ അധികം കൈ വച്ചില്ല. --അജയ് ബാലചന്ദ്രൻ സംവാദം 08:38, 14 മാർച്ച് 2013 (UTC)[മറുപടി]


ഏതായാലും അത് ഇപ്പോൾ കാണുന്ന രീതിയിലാക്കിയത്തിനു വളരെ നന്ദി Dr. Ajay--Raveendrankp (സംവാദം) 10:34, 14 മാർച്ച് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Raveendrankp

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:07, 16 നവംബർ 2013 (UTC)[മറുപടി]

ആവാസ് യോജന

[തിരുത്തുക]

പ്രധാനമന്ത്രിയുടെ ആ വാസ് യോജന സംശയങ്ങൾ ആരോട് ചോദിച്ചാൽ അറിയാൻ കഴിയും ഫോൺ നമ്പർ എവിടെ കിട്ടും Byjusaradh (സംവാദം) 07:04, 8 ജൂലൈ 2023 (UTC)[മറുപടി]