ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി | |
---|---|
ജനനം | 19 ഒക്ടോബർ 1923 |
മരണം | 20 ജനുവരി 2021 | (പ്രായം 97)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1996 – 2014 |
ജീവിതപങ്കാളി(കൾ) | ലീല അന്തർജ്ജനം |
കുട്ടികൾ | പി.വി. കുഞ്ഞിക്കൃഷ്ണൻ ഉൾപ്പെടെ 4 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | കൈതപ്രം ദാമോദരൻ നമ്പൂതിരി (മരുമകൻ) |
മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു ഇന്ത്യൻ നടനായിരുന്നു കോറോം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (ജീവിതകാലം: 19 ഒക്ടോബർ 1923 – 20 ജനുവരി 2021).[1] ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദ���ലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.
ജീവിതരേഖ
[തിരുത്തുക]1923 ഒക്ടോബർ 19-ന് പയ്യന്നൂരിലെ പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനിച്ചു.[2] വാസുദേവൻ, കേശവൻ, സരസ്വതി, സാവിത്രി, സുവർണ്ണിനി എന്നിവരാണ് സഹോദരങ്ങൾ. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റും ജോലി ചെയ്തുവന്നു. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തെക്കുമ്പുറത്തു മനയിൽ നിന്നുള്ള ലീല അന്തർജ്ജനത്തെ വിവാഹം കഴിച്ചു. ഇവർ 2009-ൽ അന്തരിച്ചു. ഭവദാസൻ, കേരള ഹൈക്കോടതി ജഡ്ജിയായ കുഞ്ഞികൃഷ്ണൻ, ദേവി, യമുന എന്നിവരാണ് മക്കൾ. ചലച്ചിത്ര സംഗീത ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ മരുമകനാണ്.[3][4] ചെറുമകനായ ദീപാങ്കുരനും സംഗീത സംവിധായകനാണ്. 97-ആം വയസ്സിൽ 2021 ജനുവരി 20-ന് കോവിഡ്-19 ബാധിച്ച് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യന്നൂർ പുല്ലേലി വാധ്യാരില്ലം വളപ്പിൽ സംസ്കരിച്ചു.
സിനിമകൾ (ഭാഗികം)
[തിരുത്തുക]മലയാളം
[തിരുത്തുക]- ദേശാടനം (1996)... ശങ്കരന്റെ പിതാവ്
- ഒരാൾ മാത്രം (1997)
- കളിയാട്ടം (1997)
- കൈക്കുടന്ന നിലാവ് (1998)
- അങ്ങനെ ഒരു അവധിക്കാലത്ത് (1999)... പരമേശ്വര വാരിയർ
- ഗർഷോം (1999)... ബാപ്പു ഹാജി
- മധുരനൊമ്പരക്കാറ്റ് (2000)
- മേഘമൽഹാർ (2001)
- കല്ല്യാണരാമൻ (2002)... ഗോപാലകൃഷ്ണൻ
- സദാനന്ദന്റെ സമയം (2003)
- നോട്ട് ബുക്ക് (2005)
- രാപ്പകൽ (2005)... വലിയ വർമ്മ
- ഫോട്ടോഗ്രാഫർ (2006)
- ലൌഡ്സ്പീക്കർ (2009)... മുത്തശ്ശൻ
- പോക്കിരി രാജ (2010)
- മായാമോഹിനി (2012)
- വസന്തത്തിന്റെ കനൽ വഴികളിൽ (2014)
- മഴവില്ലിനറ്റം വരെ (2012)
തമിഴ്
[തിരുത്തുക]- കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (2000)
- പമ്മൽ കെ. സംബന്ധം (2002)
- ചന്ദ്രമുഖി (2005)
അവലംബങ്ങൾ
[തിരുത്തുക]- ↑ "Film on Communist movement in State". 7 April 2012. Retrieved 28 August 2014.
- ↑ "നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 90". Australianmalayali.com. 2013-11-09. Retrieved 28 August 2014.
- ↑ "ഒരിടത്തൊരു മുത്തച്ഛൻ". Mangalam.com. 13 August 2012. Retrieved 28 August 2014.
- ↑ "Southern actor Unni Krishnan Namboothiri turns 90". Ibnlive.in.com. 26 October 2012. Archived from the original on 2014-05-22. Retrieved 28 August 2014.